ആ വീട്ടിൽ ഏക മകളായി ജീവിച്ചു ആഘോഷിക്കുമ്പോൾ ആണ് എന്റെ 18 ആം വയസ്സിൽ ‘അമ്മ ഗർഭിണി ആണെന്ന് അറിയുന്നത് ! പിന്നെ സംഭവിച്ചത് ഇതാണ് എന്ന് മഡോണ സെബാസ്റ്റ്യൻ

madona sebastian

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമത്തിന് മുൻപ് തന്നെ പിന്നണി ഗാനരംഗത്ത് തന്റേതായ കഴിവ് തെളിയിക്കുവാൻ മഡോണ സാധിച്ചിട്ടുണ്ടായിരുന്നു. ഇന്ന് അന്യഭാഷകളിലും മലയാളത്തിലും ഒക്കെ തന്റേതായ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട് മഡോണ എന്നതാണ് സത്യം. തെന്നിന്ത്യൻ സിനിമകളിലും ഒരു സൂപ്പർ നായിക തന്നെയാണ് ഇന്ന് മഡോണ. വളരെയധികം ആരാധകരുള്ള താരം ഒരിക്കൽ കുട്ടിക്കാലത്തെ തന്റെ ചില അനുഭവങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇപ്പോഴത്തെ അധികമാർക്കും ലഭിക്കാത്ത ഒരു ഭാഗ്യം തനിക്ക് ലഭിച്ചു എന്നായിരുന്നു അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നത്. തനിക്ക് 18 വയസ്സുള്ളപ്പോഴാണ് അമ്മ വീണ്ടും ഗർഭിണി ആയത്. അത് അച്ഛൻ തന്നോട് ആദ്യമായി പറഞ്ഞപ്പോൾ എന്ത് തിരിച്ച് പറയണമെന്നോ അതോ ചിരിക്കണോ എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു എന്നുമായിരുന്നു പറഞ്ഞിരുന്നത്. താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. അതുവരെ ഒരൊറ്റ മോളായി വളർന്ന വ്യക്തിയാണ് താൻ. ആ സമയത്ത് തനിക്ക് എത്ര ഭാഗ്യമായിരുന്നു വന്നത്.

സന്തോഷിക്കേണ്ടതിന് പകരം താൻ കുറച്ചു സമയം നിരാശയിൽ ആയിപ്പോയിരുന്നു എന്നും മഡോണ പറഞ്ഞു. എന്റെ അമ്മയ്ക്ക് കിട്ടിയ പോലെ ഒരു ഭാഗ്യം അധികമാർക്കും ലഭിച്ചിട്ടില്ല എന്നാണ് പിന്നീട് താരം ഇതിനെക്കുറിച്ച് പറഞ്ഞത്. അമ്മ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ എങ്ങനെയാണ് ഈ കാര്യത്തിനോട് പ്രതികരിക്കേണ്ടത് എന്ന തനിക്ക് അറിയില്ലായിരുന്നു. 18 വർഷക്കാലം ഒറ്റകുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം പറയുകയാണ് അച്ഛൻ, ഡോണ ഒരു വാർത്തയുണ്ട്. അമ്മ ഗർഭിണിയാണ് എന്ന്.

അച്ഛന്റെ കയ്യിൽ അതിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. ആ സമയത്ത് അത് ഞാൻ ശരിക്കും ഓർമിക്കുന്നുണ്ട്. ശരിക്കും ഞാൻ സന്തോഷിക്കുകയാണ് വേണ്ടത്. പിന്നെ ഇങ്ങനെ എന്താണ്.? എനിക്ക് ചിരി വരുന്നില്ല എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. അതായിരുന്നു ആ സമയത്തുള്ള എന്റെ പ്രതികരണം എന്നത്. കൺഫ്യൂഷൻ അടിച്ചിരിക്കുന്നതിന് പകരം നീയെന്താ സന്തോഷിക്കാത്തത് എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. പക്ഷേ ഒരു കുട്ടി കൺഫ്യൂസ്ഡ് ആയി പെട്ടെന്ന്. എന്നാൽ എത്രപേർക്ക് ഉണ്ട് ഈ ഭാഗ്യം. അമ്മ ഗർഭിണിയാണ് എന്ന അരിയുന്നത്. ഞാൻ കണ്ടു ഒരു രാഞ്ജിയെ പോലെ ആയിരുന്നു ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നിൽക്കുന്ന ഒരു ചിത്രം. അത് എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു ചിത്രമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply