ആകാശത്ത് വെച്ച് തന്റെ പ്രിയപ്പെട്ട മകളെ കാണാൻ കൊതിച്ചു വിനോദ് കോവൂർ – റസിയ മോൾ ആകാശത്ത് പാറി നടക്കുകയാണ്

മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ പരമ്പര ആയിരുന്നു എം 80 മൂസ. പരമ്പരയിലെ മീൻ കച്ചവടക്കാരനായ മൂസയായിട്ട് അഭിനയിച്ചത് വിനോദ് കോവൂർ എന്ന ഹാസ്യ നടനാണ്. അദ്ദേഹത്തിന്റെ മകളായി അഭിനയിച്ച കുട്ടിയാണ് അഞ്ചു. റസിയ എന്ന കഥാപാത്രമാണ് അഞ്ചു ചെയ്തിരുന്നത്. അഞ്ചു ഇന്ന് എയർഹോസ്റ്റസ്സായി ജോലി ചെയ്യുന്നു.

ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർഹോസ്റ്റസ് ആണ്, നാടായ നാടുമുഴുവനും രാജ്യമായ രാജ്യം മുഴുവനും പാറി പാറി നടക്കുകയാണ് അവൾ എന്നാണ് വിനോദ് കോവൂറിന്റെ വാക്കുകൾ. വിനോദ് കോവൂരും സുരഭി ലക്ഷ്മിയും ആയിരുന്നു എം80 മൂസ എന്ന പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ ആയ മൂസ, പാത്തു എന്നീ കാരക്ടറുകൾ അഭിനയിച്ചത്. ഇവരുടെ മകൾ റസിയ എന്ന ക്യാരക്ടർ ആയിരുന്നു അഞ്ചു അഭിനയിച്ചിരുന്നത്.
ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം കണ്ടുമുട്ടിയിരിക്കുകയാണ് റസിയയും മൂസയും. കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

“ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർഹോസ്റ്റസ് ആണ്. കൂടുതൽ നേരവും ആകാശത്താണ്. നാടായ നാടുമുഴുവനും രാജ്യമായ രാജ്യം മുഴുവനും പാറിപ്പാറി നടക്കുകയാണ് മോൾ”, ഇതായിരുന്നു വിനോദ് കോവൂരിന്റെ വാക്കുകൾ. എംഐടി മൂസ പരമ്പരയിൽ അഭിനയിക്കുമ്പോൾ താനും സുരഭിയും ഗൾഫിൽ പോകുന്ന വിമാനത്തിൽ അഞ്ജുവും ഉണ്ടായിരുന്നു അപ്പോൾ അതിൽ എയർഹോസ്റ്റസുമാരെ കണ്ടപ്പോഴാണ് അവൾക് ആഗ്രഹമുണ്ടായത് എന്നും വിനോദ് കോവൂർ പറയുന്നു. അവൾ അപ്പോൾ തന്നെ എന്നോടും സുരഭിയോടും ഇതിനെപ്പറ്റി സംസാരിച്ചിരുന്നു എന്നും പറഞ്ഞു.

അങ്ങനെ റസിയ അവളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മകളെപ്പോലെയുള്ള അഞ്ചു ആകാശത്തുകൂടി പാറിപ്പറന്ന് നടക്കുന്നത് അറിയുമ്പോൾ സന്തോഷവും അഭിമാനവുമാണ് തോന്നുന്നത് എന്നാണ് വിനോദ് കോവൂർ പറഞ്ഞത്. എയർഹോസ്റ്റസ്സായി ജോലി ചെയ്യുന്നുണ്ടെങ്കിലും കലയെ അഞ്ചു ഉപേക്ഷിച്ചിട്ടില്ല. സിനിമയിലും കാലെടുത്തു വച്ചിരിക്കുകയാണ് അഞ്ചു. അഞ്ചു നായികയാകുന്ന ഒരു തമിഴ് സിനിമ ഷൂട്ടിംഗ് ഏകദേശം പൂർത്തിയായിരിക്കുകയാണ്.

ജനുവരി റിലീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഏറെ നാളുകൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ എം 80 മൂസ പരമ്പര കാലം ശരിക്കും ഓർത്തു എന്നാണ് ഇരുവരും പറഞ്ഞത്. ഇനി ആകാശത്ത് വച്ച് മകളെ കണ്ടുമുട്ടുന്നതിനായുള്ള കാത്തിരിപ്പിലാണെന്ന് വിനോദ് കോവൂർ പറഞ്ഞു. മകൾ എയർഹോസ്റ്റസ് ആയും ഉപ്പ പാസഞ്ചർ ആയും ആയിരിക്കും കണ്ടുമുട്ടുന്നത്. മൂസക്കായിന്റെ പൊന്നുമോൾ റസിയ എന്നാണ് വിനോദ് കോവൂർ അഞ്ജുവിനെ വിശേഷിപ്പിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply