ചേട്ടന്റെ മകളുടെ വിവാഹത്തിന് അഞ്ചു പവന്റെ മാല സമ്മാനം നൽകി.. എന്നാൽ പിന്നീട് സംഭവിച്ച കാര്യങ്ങൾ ഏറെ വിഷമിപ്പിച്ചു എന്ന് എംജി ശ്രീകുമാർ…

സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് മലയാളികളുടെ ഇഷ്ട ഗായകനായി മാറിയ കലാകാരനാണ് എംജി ശ്രീകുമാർ. ഒരു കാലത്ത് മലയാള സിനിമയിൽ അടിപൊളി ഗാനങ്ങൾ പാടാൻ എംജി ശ്രീകുമാറിനെ വെല്ലുന്ന മറ്റൊരു ഗായകനില്ലായിരുന്നു. ഫാസ്റ്റ് നമ്പറുകളും മെലഡി ഗാനങ്ങളും ഒരുപോലെ വഴങ്ങുന്ന എം ജി ശ്രീകുമാറിന്റെ ഗാനങ്ങൾ ചുണ്ടിൽ മൂളാത്ത മലയാളികൾ ഉണ്ടാവില്ല. സംഗീതജ്ഞരായ എം ജി രാധാകൃഷ്ണന്റെയും കെ ഓമനക്കുട്ടിയുടെയും സഹോദരനാണ് എംജി ശ്രീകുമാർ.

നാലു പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിത ജീവിതത്തിൽ വിവിധ ഭാഷകളിൽ ആയി മൂവാരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് എംജി ശ്രീകുമാർ. ഇപ്പോൾ നിരവധി ഷോകളിൽ വിധികർത്താവായും ടിവി പരിപാടികളും അവതരിപ്പിച്ചും മിനിസ്ക്രീനിലും സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് എംജി ശ്രീകുമാറിന്റെ ഒരു പഴയകാല വീഡിയോ ആണ്. സഹോദരൻ എം ജി രാധാകൃഷ്ണനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്.

എന്റെ ചേട്ടൻ എനിക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു എന്ന് എംജി ശ്രീകുമാർ പറയുന്നു. ചേട്ടനെ ഒരു പ്രാവശ്യമെങ്കിലും ഓർക്കാത്ത ദിവസം ഇല്ല. വലിയൊരു മഹാനാണ് ചേട്ടൻ എന്നും അദ്ദേഹത്തിന്റെ ഓരോ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞു പോകും എന്നും എം ജി പറയുന്നു. സഹോദരങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല, എന്നാൽ ആളുകൾ പലതും പറഞ്ഞുണ്ടാക്കി. ചേട്ടൻ ദൈവതുല്യൻ ആണെന്ന് എം ജി ശ്രീകുമാർ പറയുന്നു.

എം ജി രാധാകൃഷ്ണന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അമേരിക്കയിൽ ആയതുകൊണ്ടാണ് എം ജി ശ്രീകുമാർ വരാതിരുന്നത്. എന്തെങ്കിലും അസുഖങ്ങൾ വരുമ്പോൾ ചേട്ടൻ ആണ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നത് എന്നും എംജി ശ്രീകുമാർ പറയുന്നു. ഇന്ന് ഈ നിലയിൽ എത്തിയതിനും തന്റെ വിജയങ്ങൾക്ക് പിന്നിലെല്ലാം ഏട്ടന്റെ കൈകൾ ഉണ്ട്. എംജി രാധാകൃഷ്ണൻ ഈ ലോകത്തിൽ നിന്നും വിടവാങ്ങുമ്പോൾ അമേരിക്കയിലായിരുന്നു എം ജി ശ്രീകുമാർ. അവിടെ നിന്ന് നാട്ടിലെത്തുവാൻ രണ്ടു മൂന്നു ദിവസം സമയം എടുക്കും.

അങ്ങനെയെത്തുമ്പോഴേക്കും ചേട്ടന്റെ സംസ്കാര ചടങ്ങുകൾ എല്ലാം കഴിയും. പിന്നെ വന്നിട്ട് എന്ത് കാര്യം എന്നോർത്താണ് വരാതിരുന്നത്. ചേട്ടന്റെ മകളുടെ വിവാഹത്തിന് വേണ്ടി ചെന്നൈയിലെ ജ്വല്ലറിയിൽ നിന്നും അഞ്ചു പവന്റെ മാലയായിരുന്നു വാങ്ങിയത്. ചെന്നൈയിലെ ജ്വല്ലറിയിൽ നിന്നും എന്ത് വാങ്ങിയാലും അതിൽ പൂക്കളും മഞ്ഞളും എല്ലാം ഇട്ടു തരും. എംജി ശ്രീകുമാർ വാങ്ങിയ മാലയിൽ എംജിആർ എന്ന രൂപത്തിൽ ഒരു സീൽ ഉണ്ടായിരുന്നു.

ഇത് കണ്ട് എന്തോ കൂടോത്രം ആണെന്ന് കരുതി ആളുകൾ തെറ്റിദ്ധരിച്ച് ആ മാല ഉരുക്കി ഓരോ സ്ഥലങ്ങളിലായി അവർ കളഞ്ഞു. എന്നാൽ എം ജി ആർ എന്നുള്ളത് ചെന്നൈയിലെ ഒരു ജ്വല്ലറിയുടെ പേരാണ്. ഈ സംഭവം ഏറെ വിഷമിപ്പിച്ചു എന്ന് തുറന്നു പറയുകയാണ് എംജി ശ്രീകുമാർ. എം ജി ശ്രീകുമാറിനെ പോലെ തന്നെ മലയാളികൾക്കിടയിൽ സുപരിചിതയാണ് ഭാര്യ ലേഖയും. നീണ്ട ഒരുപാട് വർഷത്തെ ലിവിങ് ടുഗെദറിന് ശേഷം ആയിരുന്നു ഇവർ മൂകാംബികയിൽ വെച്ച് വിവാഹിതരായത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply