കോടീശ്വരനായിട്ടും താമസം തിരുവനന്തപുരത്തെ വാടക വീട്ടിൽ – ആദ്യ ഭാര്യ മഞ്ജു പിള്ളയുമൊത്തുള്ള ജീവിതം പരാജയം ! മുകുന്ദന്റെ ജീവിതം

manju pillai and mukundhan

ടിവി പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ് മുകുന്ദനും മഞ്ജു പിള്ളയും. ആദ്യകാലങ്ങളിൽ സിനിമയിൽ ആയിരുന്നു മുകുന്ദൻ അഭിനയിച്ചത്. എന്നാൽ പിന്നീട് അങ്ങോട്ട് സീരിയലുകളിൽ താരം സജീവമായി. സിനിമയെക്കാൾ സീരിയലിലൂടെ ആയിരുന്നു ആളുകൾ തിരിച്ചറിഞ്ഞത്. നായകനായും വില്ലനായും ഒക്കെ സിനിമയിലും സീരിയലിലും തൻ്റെ അഭിനയിച്ചിട്ടുണ്ട് മുകുന്ദൻ.

സൈന്യം എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു മുകുന്ദൻ അഭിനയരംഗത്തേക്ക് വന്നത്. ആദ്യകാലങ്ങളിൽ കൂടുതലായും ദൂരദർശനിലെ സീരിയലുകൾ ആയിരുന്നു ചെയ്തിരുന്നത്. മുകുന്ദൻ ഒരു തൃശ്ശൂർക്കാരൻ ആണെങ്കിലും തിരുവനന്തപുരത്താണ് താമസം. അദ്ദേഹം ഇത്രയും നാളുകളായിട്ടും വാടകയ്ക്ക് തന്നെയാണ് താമസിക്കുന്നത് വീട് വയ്ക്കാത്തതിന് കാരണം പറഞ്ഞത് തിരുവനന്തപുരത്ത് വീട് വെച്ചു കഴിഞ്ഞാൽ അവിടെ നിന്നും പിന്നെ പോകാൻ കഴിയില്ല എന്നതാണ് പലരും പറയുന്നത്.

അതുകൊണ്ടാണ് സ്വന്തമായി തിരുവനന്തപുരത്ത് വീട് വയ്ക്കാത്തത് എന്ന്. മുകുന്ദന് രണ്ടു മക്കളാണുള്ളത് ഒരു മകനും ഒരു മകളും. മുകുന്ദൻ ആദ്യം വിവാഹം ചെയ്തിരുന്നത് സിനിമയിലും സീരിയലുകളിലും ഒക്കെ തിളങ്ങുന്ന മഞ്ജു പിള്ളയെയാണ്. എന്നാൽ ഇവർ തമ്മിൽ പൊരുത്തപ്പെട്ട് പോകുവാൻ കഴിയാത്തതിൽ രണ്ടുപേരും വിവാഹമോചനം നേടി. വിവാഹമോചനത്തിനുശേഷം രണ്ടുപേരും മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തു.

മഞ്ജുവിന് ഒരു മകളാണ് ഉള്ളത്. മഞ്ജുവിൻ്റെയും അതുപോലെതന്നെ മുകുന്ദൻ്റെയും കുടുംബ വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയ വഴി വൈറലാകാറുണ്ട്. രണ്ടുപേരും ഇപ്പോൾ അഭിനയരംഗത്തും സജീവമായി തന്നെയുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ വിധികർത്താവാണ് ഇപ്പോൾ മഞ്ജു പിള്ള. മഞ്ജുവും മുകുന്ദനും രണ്ടുപേരുടെയും കുടുംബത്തോടോപ്പം സന്തോഷമായി കഴിയുകയാണ്.

ഇവർ രണ്ടുപേർക്കും ഒരുപാട് ആരാധകന്മാർ ഉണ്ട്. മുകുന്ദനേക്കാൾ കൂടുതൽ മഞ്ജുവാണ് സോഷ്യൽ മീഡിയയിൽ സജീവം. മഞ്ജു വിവാഹം ചെയ്തിരിക്കുന്നത് ഛായാഗ്രഹനായ സുജിത്ത് വാസുദേവനെയാണ്. ഹോം എന്ന ചിത്രത്തിലെ നടിയുടെ അഭിനയം മികവുറ്റതായിരുന്നു. മഞ്ജു പിള്ള പോത്ത് കച്ചവടം തുടങ്ങിയത് വളരെയേറെ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഒരു ബോട്ടീക് തുടങ്ങാൻ ആയിരുന്നു താരത്തിൻ്റെ പ്ലാൻ. എന്നാൽ അത് നടന്നില്ല.

താരം മറ്റൊരാളുമായി ചേർന്ന് ഫാം തുടങ്ങാൻ തീരുമാനിച്ചു. ആറ്റിങ്ങലിൽ അതിനുവേണ്ടി ഒരു ഏഴര ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു. എന്നാൽ എല്ലാം ഏറ്റെടുത്ത് നടത്താൻ തയ്യാറാണെന്ന് പറഞ്ഞ ആൾ ഒഴിഞ്ഞുമാറിയപ്പോൾ മഞ്ജുവിൻ്റെ ഭർത്താവ് സുജിത്ത് പറഞ്ഞു സാരമില്ല നമുക്ക് നടത്താമെന്ന്. അങ്ങനെ മഞ്ജു ‘പിള്ളാസ് ഫാം ഫ്രഷ്; എന്ന ഫാം ആരംഭിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply