ഒരു അമ്മയാകാൻ നിനക്ക് സാധിക്കില്ലല്ലോ, സ്വന്തം കുടുംബക്കാരെയടക്കം ബ്ലോക്ക് ചെയ്തു ലിന്റു റോണി

മലയാളം ടെലിവിഷനിലൂടെ സുപരിചേതയായ ഒരു വ്യക്തിയാണ് ലിന്റു റോണി. ഭാര്യ പരമ്പരയിലെ രഹാനയായാണ് ലിന്റ്റുവിനെ പ്രേക്ഷകർ അടുത്തറിഞ്ഞത്. ഈറൻ നിലാവ് എന്ന പരമ്പരയിലും അഭിനയിച്ചിരുന്നു. ഇപ്പോൾ ലണ്ടനിൽ ഭർത്താവിനൊപ്പം സ്ഥിര താമസത്തിലാണ് ലിന്റ്റു. ലിൻ സോഷ്യൽ മീഡിയകളിലും വളരെയധികം സജീവമാണ്.

തന്റെ ലണ്ടൻ ജീവിതത്തെക്കുറിച്ചും വിദേശ ലൈഫ് സ്റ്റൈലുകളെ കുറിച്ചും ലിന്റു സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. വളരെയധികം നർമ്മം നിറഞ്ഞ വീഡിയോകളായാണ് നിന്റു സോഷ്യൽ മീഡിയയിൽ എത്താറ്. ഇന്ന് സോഷ്യൽ മീഡിയകളിൽ ഒരു നിറ സാന്നിധ്യം തന്നെയാണ് ലിന്റു. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് തരത്തിന്. ഇപ്പോഴിതാ ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.

ആരാധകരുടെയും വിമർശകരുടെയും ചോദ്യങ്ങൾക്കുള്ള മറുപടിയുമായാണ് ലിന്റു എത്തിയത്. തന്റെ വീഡിയോയ്ക്ക് താഴെ കമന്റുകൾ ചെയ്തത് കാണാൻ കഴിയുന്നില്ല എന്ന് ചിലരൊക്കെ പറഞ്ഞുവെന്നും എന്നാൽ അത് എങ്ങനെയാണ് സംഭവിച്ചത് എന്ന് തനിക്കറിയില്ല എന്നുമാണ് താരം പറയുന്നത്. ചിലരെയൊക്കെ താൻ ബോധപൂർവ്വം ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്ന് ലിന്റു പറയുന്നു. അതിനുള്ള കാരണവും ലിന്റു വ്യക്തമാക്കിയിട്ടുണ്ട്. പ്രദാനമായും സോഷ്യൽ മീഡിയയിലൂടെ അനാവശ്യമായി തനിക്ക് കമന്റ് ചെയ്യുന്നവരെയാണ് താൻ ബ്ലോക്ക് ചെയ്യാറ് എന്ന് ലിന്റു പറയുന്നു.

തനിക്ക് ഒരു അമ്മയാവാൻ കഴിയില്ല എന്നും സരോഗസി ചെയ്തുകൂടെ എന്നും ചിലർ പറയുന്നു. ചില കമൻസ് ഒക്കെ താൻ പിൻ ചെയ്തു വയ്ക്കാറുണ്ടെന്നും ലിന്റു പറയുന്നു. ഇങ്ങനെയുള്ള കമന്റുകൾക്ക് മറ്റുള്ളവർ മറുപടി നൽകുമ്പോൾ കമന്റ് ഇട്ടവർ തന്നെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്യാറുണ്ട് എന്ന് താരം പറയുന്നു. താനല്ല മറുപടി കൊടുക്കുന്നത് എന്നും പറയുന്നു. ഇത്തരത്തിൽ മുൻപ് താൻ പിൻ ചെയ്തു വച്ച ഒരു കമാനെ കുറിച്ചും പറഞ്ഞു.

ലിന്റുവിന് അമ്മയാകാൻ സാധിക്കില്ലെന്നും എന്നാൽ സരോഗസി നോക്കിക്കൂടെ എന്നുമുള്ള ഒരു കമന്റ് ആയിരുന്നു അത്. ഇത്തരത്തിൽ കമന്റ് ചെയ്തവർക്ക് താൻ മറുപടി നൽകിയിട്ടില്ലെന്നും തന്നെ സ്നേഹിക്കുന്ന മറ്റ് ആളുകൾ ആണ് മറുപടി നൽകിയതെന്നും ശേഷം കമന്റിട്ട ആൾ തന്നെ കമന്റ് ഡിലീറ്റ് ചെയ്തു എന്നും ലിന്റു പറഞ്ഞു. കാര്യങ്ങൾ വിശദമായി അറിയാതെ എവിടെനിന്നോ എന്തൊക്കെയോ കേട്ട് കമന്റ് ചെയ്യുന്നവരെയും താൻ എപ്പോഴും ബ്ലോക്ക് ചെയ്യാറുണ്ടെന്ന് ലിന്റു പറഞ്ഞു. എപ്പോഴും കാര്യങ്ങളെക്കുറിച്ച് വളരെയധികം അന്വേഷിച്ചു മനസ്സിലാക്കിയിട്ടാണ് താൻ സംസാരിക്കാറുള്ളത് എന്നും താരം വ്യക്തമാക്കി.

ഒരു കാര്യവും അറിയാതെ വെറുതെ കമന്റുകൾ ചെയ്യുന്നവർക്ക് താൻ ഒരിക്കലും മറുപടി നൽകാറില്ലെന്നും അതൊരു ചർച്ചയാക്കാൻ ഉദ്ദേശിക്കാറില്ലെന്നും ലിന്റു പറഞ്ഞു. ഇത്തരത്തിൽ ഫാമിലിയിൽ ഉള്ള മറ്റ് അംഗങ്ങളെയും ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് ലിന്റു പറഞ്ഞു. തന്റെ വിശേഷ ദിവസങ്ങളും കാര്യങ്ങളും എല്ലാം അറിയുന്നവരായിട്ടും അവരൊന്നും തന്നെ ഒരിക്കലും വിഷ് ചെയ്യാറില്ല എന്നും നാട്ടിലുള്ളവർ പരസ്പരം ആശംസകൾ അറിയിക്കുന്നത് കാണാറുണ്ട് എന്നും തന്നെ വിഷ് ചെയ്യാനോ ആശംസകൾ അറിയിക്കാനോ കാര്യങ്ങൾ ചോദിച്ചറിയാനും ആർക്കും സമയമില്ല എന്നും പറഞ്ഞു. എന്നാൽ നമ്മളെക്കുറിച്ച് വല്ല ഗോസിപ്പോ നെഗറ്റീവ് കമന്റ്സുകൾ ചർച്ചകളോ ഉണ്ടെങ്കിൽ ഈ പറയുന്നവരൊക്കെ ഗ്രൂപ്പിൽ അതൊക്കെ ഷെയർ ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്യുമെന്നാണ് ലിന്റു പറയുന്നത്.

സമയമേ ഇല്ല എന്ന് പറയുന്ന ബന്ധുക്കളോട് അങ്ങോട്ട് പോയി വിശേഷങ്ങൾ ചോദിക്കാൻ താൻ നിൽക്കാറില്ലെന്നും താരം വ്യക്തമാക്കി. ഒരിക്കൽ ഒരു ആന്റി വീഡിയോ ഇങ്ങനെ ചെയ്തുകൊണ്ടിരുന്നാൽ കഞ്ഞി കുടിക്കാനുള്ള വക എങ്കിലും കിട്ടുമോ എന്ന് ചോദിച്ചിരുന്നു എന്ന് ലിന്റു പറഞ്ഞു. ആ സ്ത്രീയുടെ ഈ ചോദ്യം കേട്ട് തനിക്ക് ചിരിയാണ് വന്നതെന്നും തനിക്ക് ഇതിൽ നിന്നും എന്തെങ്കിലും പൈസ കിട്ടുന്നുണ്ടെങ്കിൽ അതിൽ താൻ വളരെ ഹാപ്പി ആണെന്നും ലിന്റു വ്യക്തമാക്കി. വ്ലോഗിങ് തന്റെ പാഷനാണെന്നും അതൊരു വർക്ക് ആയിട്ട് കാണുന്നില്ലെന്നും താരം പറഞ്ഞു. നെഗറ്റിവിറ്റിയിൽ നിന്നും എപ്പോഴും സ്വയം അകന്നു മാറാൻ ഏറെ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും താരം പറഞ്ഞു.

മാതാപിതാക്കളുമായി റോമിൽ പോയപ്പോൾ താനൊരു വീഡിയോ ഇട്ടിരുന്നു എന്നും എവിടെയാണോ താൻ തോറ്റത് അവിടെത്തന്നെ താനെത്തി എന്നും പറഞ്ഞായിരുന്നു ആ വീഡിയോ ഇട്ടിരുന്നത് എന്നും ലിന്റു പറഞ്ഞു. ശേഷം നിനക്ക് റാങ്ക് ഒക്കെ കിട്ടിയിരുന്നോ എന്ന് ഒരാൾ തന്നോട് ചോദിച്ചിരുന്നു എന്നും ലിന്റു പറഞ്ഞു. ചില സുഹൃത്തുക്കളെയും താൻ ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്ന് താരം വെളിപ്പെടുത്തി. സുഹൃത്തുക്കളാണെങ്കിലും നെഗറ്റീവ് കമന്റിടുന്നവരെ താൻ ബ്ലോക്ക് ചെയ്യാറുണ്ട് എന്നും രാത്രികാലങ്ങളിൽ മെസ്സേജ് അയച്ച് വിശേഷം ചോദിക്കുന്നവരെയും താൻ ബ്ലോക്ക് ചെയ്യാറുണ്ട് എന്നും താരം വെളിപ്പെടുത്തി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply