ലിജോയും മോഹൻലാലും ഒരുമിക്കുന്ന ആദ്യചിത്രമല്ല വരാൻ ഇരിക്കുന്നത് – ഇതിനു മുൻപ് തന്നെ 3 പടങ്ങൾ ഇരുവരും ഒരുമിച്ചു ചെയ്തു കഴിഞ്ഞു

മലയാളി പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കൂട്ടുകെട്ടാണ് ലിജോ ജോസ് പല്ലിശ്ശേരി. മോഹൻലാൽ ലിജോ ജോസ് പല്ലിശ്ശേരി കൂട്ടുകെട്ട്. നിരവധി ആരാധകരുടെ സ്വപ്നമാണ് ഇരുവരും ഒരുമിച്ചുള്ള ഒരു സിനിമ എന്നത്. മോഹൻലാൽ മമ്മൂട്ടി ചിത്രമായ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം വലിയ വിജയം നേടിയതോടെ ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ ആരാധകർ എല്ലാം തന്നെ. മോഹൻലാലും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത് എന്ന് പറയാൻ സാധിക്കില്ല. ഇതിനു മുമ്പും മൂന്നു ചിത്രങ്ങളിലോളം ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

ഉള്ളടക്കം, മാന്ത്രികം, നാടോടി തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഇരുവരും ഒരുമിച്ചായിരുന്നു പ്രവർത്തിച്ചത്. എന്നാൽ അന്നൊക്കെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നുവെന്ന ഒരു വ്യത്യസ്തതയായിരുന്നു നിലനിന്നിരുന്നത്. ഇപ്പോൾ ഇരുവരും ഒരുമിച്ച് ഒരു സിനിമയുടെ ഭാഗമായി മാറുന്നു എന്ന പ്രത്യേകതയാണ് ഈ ചിത്രത്തിനുള്ളത്. ലിജോ ഒരു സ്വതന്ത്ര സംവിധായകനായ സമയത്ത് ഇരുവരും ഒരുമിച്ച് ഒരു സിനിമ പ്ലാൻ ചെയ്തതായിരുന്നു എന്നും ചില കാരണങ്ങൾ കൊണ്ട് അത് നടന്നിരുന്നില്ലന്നുമാണ് പറയുന്നത്. നന്മപകൽ നേരത്ത് മയക്കം എന്ന ചിത്രകാരത്തെക്കുറിച്ച് സംസാരിച്ച സമയം തന്നെ മോഹൻലാൽ ചിത്രത്തെ കുറിച്ചും ലിജോ ജോസ് പല്ലിശേരി ആ വേദിയിൽ സംസാരിച്ചിരുന്നു.

താൻ ഇവിടെ നിന്നും നേരെ പോകുന്നത് അവിടെക്കാണ് എന്നായിരുന്നു ലിജോ പറഞ്ഞിരുന്നത്. വലിയ ആവേശത്തോടെ കൂടി തന്നെ ആ വാക്കുകൾ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ലിജോ ജോസ് പല്ലിശ്ശേരി എന്ന ബ്രാൻഡിൽ പ്രേക്ഷകർക്കുള്ള വിശ്വാസം എത്ര വലുതാണ് എന്ന് മനസ്സിലാക്കി തന്നതായിരുന്നു. ഐഎഫ്എഫ്കെ മത്സരത്തിന് എത്തിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് വന്ന ഒരു വലിയ ആൾക്കൂട്ടം. പലരും ഭക്ഷണം പോലും കഴിക്കാതെ ചിത്രം കാണുവാൻ വേണ്ടി രാവിലെ മുതൽ തീയേറ്ററിനു മുൻപിൽ ക്യൂ നിൽക്കുകയായിരുന്നു.

ഇന്ന് കിട്ടിയില്ലങ്കിൽ നാളെ എന്താണെങ്കിലും വന്ന് കാണും എന്നായിരുന്നു പറഞ്ഞിരുന്നത്. അത്രത്തോളം ഈ ചിത്രത്തിനു വേണ്ടി ആരാധകർ കാത്തിരിക്കുകയായിരുന്നു എന്നതാണ് സത്യം. മോഹൻലാൽ, ലിജോ ജോസ് കൂട്ടുകെട്ടിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കാൻ കാരണങ്ങൾ നിരവധിയാണ്. അതിലൊന്നാമത്തെ കാരണം എന്നത് സിനിമയുടെ പെർഫെക്ഷന് വേണ്ടി ഏത് അറ്റം വരെയും പോകാൻ തയ്യാറുള്ള ഒരു സംവിധായകനും നടനും ആണ് ഇവിടെ ഒരുമിക്കാൻ പോകുന്നത് എന്നത് തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply