നടി ലെനയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നമുക്ക് എന്തുകൊണ്ട് ഇന്ത്യ എന്ന പേരുമാറ്റി ഭാരതം എന്ന് ആക്കിക്കൂടാ എന്നാണ് ലെന ചോദിച്ചത്. ഇന്ത്യ എന്നത് നമ്മൾ കണ്ടെത്തിയ പേരല്ല എന്നും പറഞ്ഞു. ഇന്ത്യ എന്നത് സാമ്രാജ്യത്വ ശക്തികൾ വന്നപ്പോൾ നൽകിയ പേരാണെന്നും. അതുകൊണ്ടുതന്നെ എന്തുകൊണ്ട് ആ പേര് മാറ്റാൻ പറ്റില്ല എന്നും എന്തിനാണ് അതിനെ എതിർക്കുന്നതെന്നും ആണ് ലെന ചോദിച്ചത്.
ചെന്നൈ, മുംബൈ, കൊൽക്കത്ത തുടങ്ങിയ നിരവധി സ്ഥലങ്ങളുടെ പേരുകൾ മാറ്റിയിട്ടുണ്ട്. അതുപോലെ തന്നെ എന്തുകൊണ്ടാണ് ഇന്ത്യ എന്നപേര് മാറ്റി ഭാരതം എന്നാക്കുന്നതിന് എതിർക്കുന്നതെന്നും. ലെനയുടെ വാക്കുകൾ ഇങ്ങനെയാണ് നമ്മൾ നമ്മുടെ വേരുകളിലേക്ക് തിരികെ പോകണം. അതിലാണ് ജ്ഞാനം ഉള്ളത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതൊന്നും കൂടാതെ ഒരു കൊളോണിയൽ ശക്തിയാണ് ഇന്ത്യ എന്ന പേര് നൽകിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് ഭാരതം എന്ന് മാറ്റുവാൻ സാധിക്കാത്തത്. സാഹിത്യപരവും നമ്മുടെ കൾച്ചറും അനുസരിച്ച് ഭാരതം എന്ന് പറയുന്നത് വളരെ ശക്തമായ പേര് തന്നെയാണെന്നും പറഞ്ഞു. ലെന ഈ വാക്കുകൾ പറഞ്ഞത് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയത് അഭിമുഖത്തിനിടെ ആയിരുന്നു.
നമ്മുടെ രാജ്യം എന്നത് അമൂല്യമായ സംസ്കാരങ്ങൾ സംരക്ഷിക്കുന്ന രാജ്യമാണ്. നിരവധി ഭാഷകൾ ഉണ്ട് നമ്മുടെ രാജ്യത്ത്.
നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ തന്നെയാണ്. കൂടാതെ ലെന പറഞ്ഞത് താൻ ഏതെങ്കിലും രാഷ്ട്രീയമോ മതപരമോ ആയ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിച്ചല്ല ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കണം എന്ന് പറയുന്നതെന്നും പറഞ്ഞു. നമുക്ക് ഒരു പ്രധാന ഭാഷയുണ്ടെന്നും അത് സംസ്കൃതം ആണെന്നും പറഞ്ഞു. ലെനയുടെ ഈ വാക്കുകളെ എതിർത്തുകൊണ്ട് പല കമൻ്റുകളും വരുന്നുണ്ട്. പലരും മോശമായി മറുപടി നൽകുന്നുമുണ്ട്.
ലെനയോട് ചോദിച്ചത് സാമ്രാജ്യത്വ ശക്തി നൽകിയ ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്ന് ആക്കുമ്പോൾ സിനിമയിൽ ഒക്കെ നിങ്ങൾ സായിപ്പന്മാരുടെ ഭാഷ തുപ്പുന്നുണ്ടല്ലോ എന്നാണ് ഒരു കമൻ്റ് വന്നിരിക്കുന്നത്. മറ്റൊരു കമൻ്റ് അരി വാങ്ങാൻ ഉള്ള തൊഴിലല്ലേ അത് അപ്പോൾ എന്തും ആവാലോ എന്നാണ്. കൂടാതെ ഒരു കമൻ്റ് വന്നിരിക്കുന്നത് നാല് സിനിമയിൽ അഭിനയിച്ച് കാശുണ്ടാക്കിയപ്പോൾ നിന്നെ നീയാക്കിയ ജനങ്ങളുടെ മുഖത്ത് നോക്കി തുപ്പരുത് എന്നാണ്. ലെനക്കെതിരെ നിരവധി വിവാദങ്ങളാണ് ഈ ഒരു പ്രശ്നവുമായി ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്.