ഐശ്വര്യ റായ്ക്ക് പിന്നാലെ ബച്ചൻ കുടുംബത്തിലേക് അടുത്ത മരുമകൾ ഖാൻ കുടുബത്തിൽ നിന്നും ! ഷാരൂഖ് ഖാന്റെ മകൾ സുഹാന അഗസ്ത്യ ബച്ചനുമായി പ്രണയത്തിൽ

ആദ്യകാലങ്ങളിൽ ടിവി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടായിരുന്നു ഷാരൂഖാൻ്റെ സിനിമ രംഗത്തേക്കുള്ള പ്രവേശനം. പിന്നീട് ബോളിവുഡിൽ സൂപ്പർസ്റ്റാറായി മാറുകയും ചെയ്തു. കുറച്ചുനാളുകളായി നടനെ സിനിമയിൽ ഒന്നും കാണാറില്ലായിരുന്നു എന്നാൽ ഇപ്പോൾ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് വരികയാണ് താരം. ഷാറൂക്കിൻ്റെ കുടുംബത്തിൽ നിന്നും വീണ്ടും സിനിമയിലേക്ക് ഒരാൾ കൂടി എത്തുന്നു എന്നാണ് ഇപ്പോൾ വരുന്ന വാർത്ത.

ഷാറൂക്കിൻ്റെ മൂത്തമകൻ ആര്യൻ ഖാൻ മുന്നേ തന്നെ സിനിമ ഇൻഡസ്ട്രിയൽ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ മകൾ സുഹാനയും സിനിമയിലേക്ക് വരികയാണെന്നുള്ള തരത്തിലുള്ള റൂമറുകളാണ് ഇപ്പോൾ പരക്കുന്നത്. സുഹാന ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിയാണ്. സോഷ്യൽ മീഡിയകളിലൊക്കെ സജീവമാണ്. താരത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ ആരാധകർ നിമിഷനേരം കൊണ്ട് ഏറ്റെടുക്കാറുണ്ട്.

പൊതുപരിപാടികളിൽ ഒക്കെ പങ്കെടുത്ത് കൊണ്ട് കൂടുതൽ ആരാധകരെ തന്നിലേക്ക് എത്തിക്കുവാൻ സുഹാനക്ക് സാധിച്ചിട്ടുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ഷാരൂഖിൻ്റെ മകൾ സുഹാന അമിതാബച്ചൻ്റെ മകൾ ശ്വേതാ ബച്ചൻ്റെ മകൻ അഗസ്ത്യയുമായി പ്രണയത്തിലാണ് എന്ന വാർത്തയാണ്. ആരാധകരൊക്കെ ഈ വാർത്തയ്ക്ക് പിന്നാലെ കേട്ടത് സത്യമാണോ എന്നത് അറിയാനുള്ള തത്രപ്പാടിലാണ്.

ദി ആർച്ചീസ് എന്ന സോയാ അക്തറിൻ്റെ ചിത്രത്തിലൂടെ ബോളിവുഡ് അഭിനയരംഗത്തേക്ക് കാലെടുത്തുവെക്കാൻ ആണ് താരപുത്രി സുഹാന ഒരുങ്ങുന്നത്. ദി ആർച്ചീസ് എന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബോളിവുഡിലെ തന്നെ താരങ്ങളായ ശ്രീദേവിയുടെ മകൾ ഖുഷി കപൂർ, ഷാരൂഖാൻ്റെ മകൾ സുഹാന ഖാൻ, ശ്വേതാ ബച്ചൻ്റെ മകൻ അഗസ്ത്യ നന്ദ തുടങ്ങിയവരുടെയും സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം ആണ്.

ഈ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചാണ് ഇവർ പ്രണയത്തിലായത് എന്നും ഇവർ തമ്മിൽ തമ്മിൽ ഡേറ്റിംഗ് ആണെന്നും ഉള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ താരങ്ങൾ ഇതിനെ എതിർത്തില്ല എന്നും രഹസ്യമാക്കി വെക്കാൻ ഇവർ ശ്രമിച്ചില്ല എന്നൊക്കെയുള്ള തരത്തിലാണ് വാർത്തകൾ വരുന്നത്. ഇവർ എപ്പോഴും ഒരുമിച്ചു നടപ്പൊക്കെ തുടങ്ങിയതോടെ ആരാധകരുടെ സംശയം വർദ്ധിച്ചു. സുഹാനയും അഗസ്‌ത്യയും ഇതിനെക്കുറിച്ചൊന്നും കാര്യമായി പ്രതികരിച്ചില്ല.

വീട്ടുകാരും ഇതിനെതിരെ ഒന്നും പറഞ്ഞിട്ടുമില്ല. സുഹാനിയുമായി ശ്വേതാ ബച്ചന് നല്ല ബന്ധമാണ്. മരുമകളായി സുഹാനയെ സ്വീകരിക്കാൻ തയ്യാർ ആണെന്നുള്ള തരത്തിലുള്ള റൂമറുകളൊക്കെ വരുന്നുണ്ട്. ക്രിസ്തുമസ് ആഘോഷത്തിന് അഗസ്ത്യയും സുഹാനയും ഒരുമിച്ച് ഒരു കാറിൽ ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് എത്തിയത് ഇതൊക്കെ തന്നെ ആളുകൾ ശ്രദ്ധിച്ചിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply