ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ വേദന ഉണർത്തിയ വാർത്തയായിരുന്നു തെന്നിന്ത്യൻ നടിയായ മീനയുടെ ഭർത്താവായ വിദ്യാസാഗർ അന്തരിച്ചു എന്ന വാർത്ത. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ആയിരുന്നു വിദ്യാസാഗറിനെ മരണം തട്ടിയെടുത്തത്. 45 വയസ്സിൽ മീന ഒറ്റയ്ക്ക് ആവുകയായിരുന്നു. ഈ വാർത്ത ആരാധകരെ എല്ലാം തന്നെ വേദനയിൽ ആഴ്ത്തിയിരുന്നു. ഇപ്പോൾ വിദ്യാസാഗറിന് അന്തിമോപചാരമർപ്പിക്കാനും മീനയെയും മകളെയും ആശ്വസിപ്പിക്കുവാനും ഒക്കെയായി ദക്ഷിണേന്ത്യൻ താരങ്ങളെല്ലാം തന്നെ സിനിമാ രംഗത്തു നിന്നും ഓടിയെത്തി എന്ന വാർത്തയാണ് അറിയാൻ സാധിച്ചിരിക്കുന്നത്.
മരണവാർത്ത അറിഞ്ഞ ഉടൻ തന്നെ ട്വിറ്ററിലൂടെ വേദന രേഖപ്പെടുത്തിയത് തെന്നിന്ത്യൻ താരമായ ഖുശ്ബു ആയിരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് ഒപ്പം മരണകാരണം കോവിഡ് അല്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. അതോടൊപ്പം തന്നെ മാധ്യമങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു കുശ്ബു. അതോടൊപ്പം തന്നെ കുശ്ബു അന്തിമോപചാരമർപ്പിക്കാൻ വേണ്ടി നേരിട്ട് എത്തുകയും ചെയ്തിരുന്നു. കലാമാസ്റ്റർ ഇന്നലെ മുതൽ തന്നെ മീനകൊപ്പം ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്. സൂപ്പർതാരം രജനീകാന്തും തന്റെ അനുശോചനം രേഖപ്പെടുത്താൻ വേണ്ടി എത്തുന്നുണ്ടായിരുന്നു.
കേരളീയ ആചാര പ്രകാരമാണ് ശവസംസ്കാര ചടങ്ങുകൾ നടക്കുക. നടി രംഭ, സംവിധായകനായ ശരൺ തുടങ്ങിയവരൊക്കെ തന്നെ മീനയെ ആശ്വസിപ്പിക്കാൻ വേണ്ടി ഓടിയെത്തിയിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. വിദ്യാസാഗറിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും നടൻ ശരത് കുമാർ പറഞ്ഞു. ഈ വേർപാടിനെ മറികടക്കുവാൻ മീനക്ക് സാധിക്കട്ടെ എന്ന് നടൻ വിശാൽ സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തിരുന്നു. 2009 ജൂലൈ 12 നായിരുന്നു മീനയും വിദ്യാസാഗറും തമ്മിൽ വിവാഹിതരാകുന്നത്. ജീവിതത്തിലേക്ക് ഒരു മഴവില്ല് പോലെയാണ് വിദ്യാസാഗർ കടന്നുവന്നത് എന്നും തന്റെ പുഞ്ചിരിക്ക് പിന്നിൽ വിദ്യാസാഗർ ആണെന്നൊക്കെ ഒരു അഭിമുഖത്തിൽ മീന പറയുകയും ചെയ്തിരുന്നു.
ഒട്ടേറെ താരങ്ങളായിരുന്നു മീനയുടെ ദുഃഖത്തിൽ പങ്കുചേർന്നത്. ആരാധകരും ആദരാഞ്ജലികൾ അർപ്പിക്കുന്നുണ്ട്. കുടുംബ ചിത്രങ്ങളിലാണ് കൂടുതലായും മീന തിളങ്ങി നിന്നിട്ടുള്ളത്. പല സിനിമകളിലും മികച്ച പ്രകടനം കാഴ്ച വച്ച മീനയുടെ മുൻപിൽ ഇപ്പോൾ വിധി നടത്തിയിട്ടുള്ളത് ഒരു വല്ലാത്ത പ്രഹരം തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. ഈ വേദന എങ്ങനെയാണ് മീനയും. മകളും അതിജീവിക്കുന്നത് എന്നാണ് ആരാധകരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഒരു വിവാദങ്ങളിലും ഉൾപെടാത്ത ഒരു നടി കൂടിയായിരുന്നു മീന.