മുനിയാണ്ടി എന്നെ അമ്മ എന്നാണ് വിളിക്കുന്നത് അല്ലാതെ മോശപ്പെട്ട രീതിയിൽ ഒന്നുമല്ല. വൈകാതെ തന്നെ ഞാൻ മുനിയാണ്ടിയുടെ സ്ഥലത്തേക്ക് പോകുന്നുണ്ട്

കൈരളി ചാനലിൽ സംപ്രേഷണം ചെയ്ത പാചക വീഡിയോകളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരം ആണ് ലക്ഷ്മി നായർ. നിരവധി ആരാധകരെയും ലക്ഷ്മി നായർ ചെറിയ സമയം കൊണ്ട് സ്വന്തമാക്കിയിരുന്നു എന്നതാണ് സത്യം. ലക്ഷ്മിയുടെ പാചക വീഡിയോയ്ക്ക് ആയിരുന്നു ആരാധകർ ഉണ്ടായിരുന്നത്. അടുത്ത കാലത്ത് ഫ്ലവേഴ്സ് ചാനലിൽ ലക്ഷ്മി എത്തുകയും ഒരു ആരാധകനെ കുറിച്ച് സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. യഥാർത്ഥ ജീവിതത്തിൽ ഒരു അധ്യാപിക കൂടിയാണ് ലക്ഷ്മി നായർ. ഫ്ലവർസിൽ എത്തിയ സമയത്ത് ലക്ഷ്മി നായർ പറഞ്ഞത്, ഒരു ആരാധകൻ തനിക്കുവേണ്ടി തമിഴ്നാട്ടിൽ ഒരു അമ്പലം പണിതിട്ടുണ്ട് എന്നതായിരുന്നു.

അവിടേക്ക് ഒരു ദിവസം പോകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ലക്ഷ്മി പറഞ്ഞിരുന്നു. ഇതിന് പല തരത്തിലുള്ള വിമർശനങ്ങൾ താരത്തിന് നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോൾ വിമർശകർക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നായർ. ലക്ഷ്മി പങ്കുവച്ചത് ഇങ്ങനെയാണ്. ഒരുകോടി ഷോയിൽ പങ്കെടുത്തിരുന്നു. അത് കണ്ട് കുറേ ആളുകൾ മെസ്സേജ് അയച്ചു. അഭിനന്ദനം അറിയുകയും ചെയ്തു. ഒരു ആരാധകൻ തമിഴ്നാട്ടിൽ എന്റെ പേരിൽ അമ്പലം പണിതതിനെ കുറിച്ച് ഞാൻ ഷോയിൽ പറഞ്ഞിരുന്നു. കുറെ നാളുകളായി എനിക്കറിയാവുന്ന ഒരു കാര്യമാണത്. എന്റെ വീട്ടുകാർക്കും അറിയാം. അതുകൊണ്ടാണ് പറഞ്ഞത്. മുനിയാണ്ടി എന്നാണ് ആരാധകന്റെ പേര്. അദ്ദേഹം ഇടയ്ക്ക് വിളിക്കാറുണ്ട്. ഫ്ലവേഴ്സ് ഓഫ് ഇന്ത്യയുടെ ക്രൂവിനും ഇങ്ങനെ ഒരു ആരാധകൻ അമ്പലം പണിതിട്ടുണ്ട് എന്ന കഥ കേട്ടിട്ടുണ്ട്.

നമുക്ക് അവിടെ പോകണം എന്ന് അവരൊക്കെ പറയുകയും ചെയ്യുമായിരുന്നു. ഞാനിതുവരെ എവിടേക്കും പോയിട്ടില്ല. മുനിയാണ്ടി എന്റെ മകളുടെ കല്യാണത്തിന് ഒക്കെ വന്നിട്ടുണ്ട്. ആ സംഭവം ഞാൻ വെളിപ്പെടുത്തിയ ശേഷം ഇത് ഓൺലൈൻ മീഡയകളിൽ വലിയ വാർത്ത ആയത് കാണാൻ സാധിച്ചു. വാർത്തകൾക്ക് താഴെ വരുന്ന കമന്റുകൾ ആണ് സഹിക്കാൻ പറ്റാത്തത്. കളിയാക്കുന്നതും അസഭ്യം പറഞ്ഞും ഉള്ള കമന്റുകൾ ആണ് ഓരോന്നും. എന്താണ് അവിടെ പ്രസാദം, എന്താണ് അവിടെ പ്രതിഷ്ഠ എന്ന് തുടങ്ങി തരത്തിലുള്ള കമന്റുകൾ ആണ് പലരും ഇടുന്നത്. അത് എന്നെ ബാധിക്കുന്നില്ല. എന്റെ പേരിൽ അമ്പലമുണ്ട് എന്ന് പറഞ്ഞത് കള്ളമല്ല.

ഒരു വലിയ ഷോയിൽ ഞാൻ കള്ളം പറയില്ലല്ലോ. നിങ്ങളൊക്കെ കരുതുന്ന പോലെ വലിയ ക്ഷേത്രം അല്ല അദ്ദേഹം പണിതിട്ടുള്ളത്. ഞാനിതുവരെ കണ്ടിട്ടില്ല. അവിടുത്തെ പ്രതിഷ്ഠ എന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. മുനിയാണ്ടി എന്നെ അമ്മ എന്നാണ് വിളിക്കുന്നത് അല്ലാതെ മോശപ്പെട്ട രീതിയിൽ ഒന്നുമല്ല. വൈകാതെ തന്നെ ഞാൻ മുനിയാണ്ടിയുടെ സ്ഥലത്തേക്ക് പോകുന്നുണ്ട്. ക്ഷേത്രവും നിങ്ങൾക്ക് ഞാൻ പരിചയപ്പെടുത്തി തരാം. വാർത്തകളുടെ കമന്റ് ബോക്സിൽ കണ്ടാൽ ഏതൊരാളും കരഞ്ഞു പോകും. എനിക്ക് പക്ഷേ അത് വിഷയമല്ല എനിക്ക് നല്ല തൊലിക്കട്ടി ഉണ്ടായിരുന്നു എന്ന് ലക്ഷ്മി പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply