തന്റെ യൂട്യൂബ് ചാനൽ വരുമാനം കണ്ട് ഞെട്ടിപ്പോയി – 4 ദിവസത്തെ യാത്രയ്ക്ക് 1 ലക്ഷം ചിലവാകും! ഉടുത്ത സാരികൾ തിരിച്ചു നൽകാൻ താൽപ്പര്യമില്ലെന്ന് ലക്ഷ്മി നായർ.

സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണം ടെലിവിഷൻ പരിപാടികളുടെ പ്രേക്ഷകർ കുറഞ്ഞു വന്നു. അതുകൊണ്ടുതന്നെ ടെലിവിഷൻ താരങ്ങളുടെ സുവർണ്ണ കാലഘട്ടവും കഴിഞ്ഞു. ടെലിവിഷൻ രംഗം മുന്നിട്ടുനിന്ന കാലത്ത് റിയാലിറ്റി ഷോകളും സീരിയലുകളും ഒക്കെ വൻ ജനപ്രീതി നേടി മുന്നോട്ടു പോയിരുന്നു. നിരവധി കുക്കറി ഷോകൾ ഒക്കെ ടെലിവിഷനിലൂടെ പ്രേക്ഷകർ കണ്ടിരുന്നു. ആ സമയത്ത് ലക്ഷ്മി നായരുടെ കുക്കറി ഷോ ആണ് മലയാളികൾക്ക് ഏറ്റവും സുപരിചിതം.

നിരവധി വ്യത്യസ്ത തരത്തിലുള്ള വിഭവങ്ങൾ ആയിരുന്നു ലക്ഷ്മി നായർ വീട്ടമ്മമാർക്ക് പരിചയപ്പെടുത്തി കൊടുത്തിരുന്നത്. ലക്ഷ്മിയുടെ അവതരണ ശൈലി തന്നെ വ്യത്യസ്തമായിരുന്നു. പാചകത്തിന് പുറമേ ലക്ഷ്മി ധരിക്കുന്ന വസ്ത്രവും ആഭരണവും കാണുവാൻ ഒരുപാട് പ്രേക്ഷകർ ഉണ്ടായിരുന്നു. എന്നാൽ യൂട്യൂബ് വന്നതോടുകൂടി ടെലിവിഷനിൽ കുക്കറി ഷോയ്ക്ക് പ്രാധാന്യമില്ലാതായി. അങ്ങനെയൊരു അവസരത്തിൽ ആയിരുന്നു ലക്ഷ്മി നായരും യൂട്യൂബ് ചാനൽ തുടങ്ങിയത്.

അവിടെയും ലക്ഷ്മിക്ക് ജനശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചു. വിവിധതരം ഭക്ഷണങ്ങൾ ഉണ്ടാക്കി വീട്ടുവിശേഷങ്ങളൊക്കെ പങ്കുവെച്ചുകൊണ്ട് ലക്ഷ്മിക്ക് ഒരുപാട് പ്രേക്ഷകരെ നേടുവാൻ സാധിച്ചു. ലക്ഷ്മി നായർ സി മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ തൻ്റെ യൂട്യൂബ് വരുമാനത്തെ കുറിച്ച് തുറന്നു പറയുകയാണ്. ലക്ഷ്മിക്ക് തൻ്റെ രണ്ടാമത്തെ ചാനലിൽ നിന്നും വരുമാനം ലഭിക്കാൻ തുടങ്ങിയിട്ടില്ലെന്ന് പറഞ്ഞു.

വീഡിയോയ്ക്ക് വേണ്ടി പലസ്ഥലങ്ങളിലും യാത്ര ചെയ്യേണ്ടി വരാറുണ്ട്. ആ സമയത്ത് ഒരുപാട് പണച്ചെലവുണ്ടെന്നും പറഞ്ഞു. നാലു ദിവസത്തേക്ക് ഒക്കെ ട്രിപ്പ് പോയിക്കഴിഞ്ഞാൽ ഏകദേശം ഒരു ലക്ഷത്തോളം ചെലവാകും. കൂടാതെ യാത്രയ്ക്കും താമസത്തിനും ഒപ്പമുള്ളവർക്ക് ശമ്പളം തുടങ്ങിയവയെല്ലാം കൂടി ഒരു നല്ല തുക തന്നെ ആവശ്യമാണെന്നും ലക്ഷ്മി പറഞ്ഞു. താൻ ഇതൊക്കെ ആസ്വദിക്കുന്നുണ്ടെന്നും പറഞ്ഞു.

തൻ്റെ ആദ്യ ചാനലിൽ നിന്ന് വരുമാനമുണ്ടെന്നും ആ വരുമാനമെടുത്തുകൊണ്ടാണ് ആ ചാനലിലെ വീഡിയോയ്ക്ക് വേണ്ടി പൈസ ചിലവാക്കുന്നതെന്നും പറഞ്ഞു. ലക്ഷ്മി ഒരു വർഷത്തോളം യൂട്യൂബ് ചാനലുകളെ പറ്റി പഠിച്ചെങ്കിലും അതിൽ നിന്നും വരുമാനം ലഭിക്കുമെന്ന് ആദ്യം അറിയില്ലായിരുന്നു. യൂട്യൂബിൽ നിന്നും ആദ്യമായി വരുമാനം ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്നും പറഞ്ഞു. ആദ്യമായി 10 -12 ദിവസത്തിനുള്ളിൽ 65,000 രൂപയായിരുന്നു ലഭിച്ചത്.

പൈസ ലഭിച്ചില്ലെങ്കിലും താൻ വീഡിയോ ചെയ്യും എന്നും പ്രേക്ഷകർ കാണുന്നതിലാണ് സന്തോഷമെന്നും പറഞ്ഞു. പ്രോഡക്ടുകൾ, സാരികൾ മറ്റും വാങ്ങുന്നതിനൊക്കെ ഒരുപാട് പണച്ചിലവുണ്ടെന്നും പറഞ്ഞു. ഓരോ പ്രോഗ്രാമിന് നിരവധി സാരികൾ ആവശ്യമുണ്ടെന്നും തനിക്ക് സാരി സ്പോൺസർമാർ ഇല്ലെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്. കൂടാതെ അഥവാ സ്പോൺസർമാർ തരുന്ന സാരി ആണെങ്കിൽ അത് നമ്മൾ തിരിച്ചു കൊടുക്കുകയും വേണം. ഉടുത്ത സാരി തിരിച്ചു കൊടുക്കുവാൻ തനിക്ക് വിഷമമാണെന്നും അതുകൊണ്ടാണ് സ്വന്തമായി വാങ്ങുന്നതെന്നും ലക്ഷ്മി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply