മരിക്കുന്നതിന് മൂന്നു ദിവസം മുൻപ് ശ്രീവിദ്യയെ കണ്ടപ്പോൾ പറഞ്ഞത് ഇന്നും ഓർക്കുന്നു – കമലിന്റെ വിവാഹ വാർത്ത തന്നെ ഒരുപാട് തളർത്തിയിരുന്നു ! അത്രയ്ക്ക് ആഗ്രഹം ആയിരുന്നു കമലിനോട്

അന്തരിച്ച ശ്രീവിദ്യ എന്ന നടിയെ ഒരിക്കലും മറക്കാൻ സാധിക്കില്ല. സിനിമയിൽ ഒട്ടേറെ മുന്നേറി എങ്കിലും ജീവിതത്തിൽ വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടി വന്ന നടിയാണ് ശ്രീവിദ്യ. തൻ്റെ ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ താരത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പ്രണയ തകർച്ചയും വിവാഹമോചനവും കൂടാതെ അസുഖവും അതിൽ പെടും. ശ്രീവിദ്യ മരണപ്പെട്ടത് 2006 ഒക്ടോബർ 19ന് ആയിരുന്നു. നടി മരണപ്പെട്ടത് തിരുവനന്തപുരത്ത് വച്ചായിരുന്നു.

ശ്രീവിദ്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു നടി കുട്ടി പത്മിനി. കുട്ടി പത്മിനി ശ്രീവിദ്യയ്ക്കുണ്ടായ പ്രണയത്തകർച്ചയെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ശ്രീവിദ്യക്ക് കമലഹാസനെ ഒരുപാട് ഇഷ്ടമായിരുന്നെന്നും പറഞ്ഞു. കമലിന് ശ്രീവിദ്യ ഇഷ്ടപ്പെട്ടത് സൗന്ദര്യമോ സംസാരമോ കൊണ്ടല്ല മറിച്ച് സിനിമയെ കുറിച്ചുള്ള അറിവും കഴിവും കൊണ്ടാണ്.

വെറും ഒരു ഇഷ്ടമായിരുന്നില്ല കമലിനോടുള്ള ഭ്രാന്തമായ സ്നേഹം തന്നെയായിരുന്നു. ആ സമയത്ത് കമലിനൊപ്പം താൻ ഒരു സിനിമ ചെയ്തിട്ടുണ്ടെന്നും കുട്ടി പത്മിനി പറഞ്ഞു. കമൽ വാണി ഗണപതിയേയും പ്രണയിക്കുന്നുണ്ടായിരുന്നു. കുട്ടി പത്മിനിയോട് ശ്രീവിദ്യ തൻ്റെ പ്രണയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ പത്മിനി ശ്രീവിദ്യയോട് അക്ക നിങ്ങളെ കമൽ വഞ്ചിക്കുകയാണ് എന്നും അദ്ദേഹം വാണി എന്ന ആളുമായി പ്രണയത്തിലാണെന്നും പറയുകയും ചെയ്തു.

കമലിന് ആ സമയത്ത് തന്നെ രേഖയുമായി പ്രണയം ഉണ്ടായിരുന്നു. ഒരേസമയത്ത് കമലിന് ഒരുപാട് പേരോട് പ്രണയം ഉണ്ടായിരുന്നു. കമലിൻ്റെ പ്രണയിനിമാരുടെ ലിസ്റ്റിൽ ശ്രീവിദ്യ, ബോംബെയിൽ നിന്ന് രേഖ, ജയസുധാമ്മ, വാണി ഗണപതിയും ഇവരെ കൂടാതെ 2 നടിമാർ കൂടി ഉണ്ടായിരുന്നു. അവരുടെ പേര് താൻ പുറത്ത് പറയാത്തത് അവർ കല്യാണം കഴിഞ്ഞ് നല്ല രീതിയിൽ ജീവിക്കുന്നത് കൊണ്ടാണ് എന്നും പറഞ്ഞു. കമലിൻ്റെയും വാണിയുടെയും കല്യാണത്തിന് പോയിട്ടുണ്ടെന്നും ഇവരുടെ വിവാഹവാർത്ത ശ്രീവിദ്യ അക്കക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും പറഞ്ഞു.

ഈ വിഷമത്തിൽ നിന്നും പുറത്തേക്ക് കടക്കുവാൻ ശ്രീവിദ്യ ഒരുപാട് സമയം എടുത്തെന്നും പറഞ്ഞു. ശ്രീവിദ്യയുടെ കോൺടാക്ട് ഒക്കെ തൻ്റെ കയ്യിൽ നിന്നും പോയിരുന്നു പിന്നീട് തപ്പിപ്പിടിച്ച് സീരിയലിൽ അഭിനയിക്കുവാൻ ശ്രീവിദ്യയെ ക്ഷണിക്കുകയും ചെയ്തു. ആ സമയത്ത് ശ്രീവിദ്യ തന്നെ നേരിട്ട് കാണുവാൻ മക്കളുമൊത്ത് വരാൻ പറയുകയും ചെയ്തു. നൽകിയ അഡ്രസ് അനുസരിച്ച് തിരുവനന്തപുരത്ത് പോയപ്പോൾ ഒരു ആശുപത്രിപോലെയുള്ള സ്ഥലത്തായിരുന്നു എത്തിയത് എന്നും പറഞ്ഞു.

ഇടയ്ക്ക് വയറുവേദന വരാറുണ്ടെന്ന് ശ്രീവിദ്യ പറഞ്ഞപ്പോൾ അതുകൊണ്ടായിരിക്കും അഡ്മിറ്റ് ആക്കിയത് എന്ന് കരുതിയെന്നും. സീരിയലിൻ്റെ കഥയൊക്കെ പറഞ്ഞതിനുശേഷം ശ്രീവിദ്യ തൻ്റെ മുഖത്തുനോക്കി ഒരാഴ്ചക്കുള്ളിൽ താൻ മരിക്കും എന്ന് ഡോക്ടർ പറഞ്ഞെന്ന് പറയുകയും ചെയ്തു. താൻ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നെന്നും. മരിക്കുന്നതിനു മൂന്നു ദിവസം മുൻപ് ആയിരുന്നു താൻ ശ്രീവിദ്യയെ കണ്ടതെന്നും പറഞ്ഞു. ശ്രീവിദ്യക്ക് എപ്പോഴും ദുഃഖം മാത്രമായിരുന്നെന്നും കുട്ടി പത്മിനി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply