വാത്സല്യവും സ്നേഹവും ഒക്കെ തിരിച്ചുകൊടുക്കാൻ ഉള്ളതാണ്…മമ്മൂട്ടിക്കും ദുൽഖറിനൊപ്പം ഉള്ള സ്നേഹാർദ്രമായ ചിത്രങ്ങൾ പങ്കു വെച്ച് ചാക്കോച്ചൻ…

മലയാള സിനിമയുടെ വല്യേട്ടൻ ആണ് മെഗാസ്റ്റാർ മമ്മൂട്ടി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ മമ്മൂക്ക എന്ന് സ്നേഹത്തോടെ വിളിക്കുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെ ആണ് ഇന്ത്യൻ സിനിമയുടെ തന്നെ ഈ മികച്ച നടൻ. അഞ്ചു പതിറ്റാണ്ടിലേറെയായി സിനിമയിൽ സജീവമാണ് താരം. തന്റെ എഴുപതുകളിലും പല യുവതാരങ്ങളെക്കാൾ ചുറുചുറുക്കോടെയും സമർപ്പണത്തോടെയും ആണ് മമ്മൂട്ടി സിനിമകൾ ചെയ്തു കൂട്ടുന്നത്. പ്രായം വെറും അക്കമാണെന്ന് തെളിയിച്ചുകൊണ്ട് ഫിറ്റ്നസ് കൊണ്ടും അഭിനയ മികവുകൊണ്ടും ചരിത്രം തീർക്കുകയാണ് മമ്മൂട്ടി.

സമൂഹമാധ്യമങ്ങളിൽ പലപ്പോഴും മമ്മൂട്ടിയുടെ സ്നേഹത്തെക്കുറിച്ചും അനുകമ്പയെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കാറുണ്ട്. പൊതു പരിപാടികളിൽ സഹപ്രവർത്തകരോടും യുവതാരങ്ങളോടും അദ്ദേഹം പ്രകടിപ്പിക്കുന്ന കരുതലും സ്നേഹം എല്ലാം എന്നും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ബന്ധങ്ങളുടെ സ്നേഹം മനസിലാക്കി തന്ന വ്യക്തി ആണ് മമ്മൂട്ടി എന്ന് നടി മല്ലിക സുകുമാരൻ മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പൊതുവേ മമ്മൂട്ടിയെ കുറിച്ച് അധികം സംസാരിക്കാത്ത വ്യക്തിയെന്നും, ജാഡയും, അഹങ്കാരിയും, ധിക്കാരിയാണ് എന്നെല്ലാമാണ് പറഞ്ഞു കേൾക്കാറുള്ളത്.

എന്നാൽ അത്തരക്കാരനല്ല മമ്മൂട്ടി എന്നും ഒരുപാട് സംസാരിച്ചു പിന്നിൽ നിന്നും കുത്തുന്നവരെക്കാൾ എത്രയോ ഭേദമാണ് അധികം സംസാരിക്കാതെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ എന്നും മല്ലിക പറയുന്നു. വ്യക്തിബന്ധങ്ങളെയും സുഹൃദ്ബന്ധങ്ങളെയും ഒരുപാട് സൂക്ഷിച്ചുകൊണ്ടു നടക്കുന്ന വ്യക്തിയാണ് മമ്മൂട്ടി എന്ന് മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു. പ്രശസ്ത നടൻ കുഞ്ചാക്കോ ബോബൻ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ് താൻ വലിയൊരു മമ്മൂക്ക ഫാൻ ആണ് എന്ന്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ മമ്മൂക്കയും മകൻ ദുൽഖറിനൊപ്പം ഉള്ള സ്നേഹം നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ.

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ “2018”ന്റെ ടീസർ ലോഞ്ചിന് ചാക്കോച്ചന്റെ താടിയിൽ വാത്സല്യത്തോടെ തഴുകുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്നേഹവും വാത്സല്യവും തിരികെ നൽകാനും കൂടിയുള്ളതാണെന്ന ഓർമ്മപ്പെടുത്തൽ ആണ് തന്റെ പുതിയ ചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ പങ്കു വെക്കുന്നത്. 2013ലും 2022ലും മമ്മൂക്ക സ്നേഹത്തോടെ കുഞ്ചാക്കോ ബോബന്റെ താടിയിൽ തഴുകുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഇതിനോട് സമാനമായി മറ്റൊരു ചിത്രവും ചാക്കോച്ചൻ പങ്കുവെച്ചതാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ദുൽഖറിന്റെ താടിയിൽ സ്നേഹത്തോടെ തഴുകുന്ന ചാക്കോച്ചന്റെ ചിത്രമാണ് പങ്കുവെച്ചത്. മമ്മൂക്ക തനിക്ക് നൽകുന്ന സ്നേഹ വാത്സല്യങ്ങൾ മകൻ ദുൽഖറിന് തിരികെ നൽകുകയാണ് കുഞ്ചാക്കോ ബോബൻ എന്ന് ചാക്കോച്ചൻ ഈ ചിത്രങ്ങൾ പങ്കു വെച്ചതിലൂടെ സൂചിപ്പിക്കുന്നു. ഈ ചിത്രങ്ങളെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മമ്മൂയൊക്കയോടെന്ന പോലെ ദുൽഖറിനോടും വളരെ അടുത്ത ബന്ധം ആണ് ചാക്കോച്ചൻ സൂക്ഷിക്കുന്നത്. കുഞ്ചാക്കോ ബോബനെ ചാക്കോ മാഷ് എന്നാണ് ദുൽഖർ വിളിക്കാറുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply