അപ്പന്റെ വലിയ ആഗ്രഹമായിരുന്നു റിമിയെ എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ: എന്തോ ഭാഗ്യം കൊണ്ട് അത് നടന്നില്ല! കർത്താവ് എന്നെ രക്ഷിച്ചു: കുഞ്ചാക്കോ ബോബൻ.

Kunchacko Boban's father prefers Rimi Tomy as Kunchacko's wife.

സ്റ്റേജുകളിൽ പാട്ടുപാടിക്കൊണ്ട് നൃത്തം ചെയ്തു മലയാള പ്രേക്ഷകരുടെ മനസ്സു കവർന്ന ഗായികയാണ് റിമി ടോമി. ആദ്യകാലങ്ങളിൽ ഗാനമേളകളിലൂടെ ആയിരുന്നു ഇവർ തിളങ്ങിയത്. എന്നാൽ തൻ്റെതായ കഴിവുകൾ ഉപയോഗിച്ചുകൊണ്ടുതന്നെ മലയാള സിനിമ പിന്നണിഗാനരംഗത്തും റിമി തിളങ്ങി. വളരെ വ്യത്യസ്തമായ രീതിയിലുള്ള ആട്ടവും പാട്ടും റിമിയെ മലയാളികളുടെ പ്രിയങ്കരി ആക്കി. കുട്ടിത്തമാർന്ന രീതിയിലുള്ള സംസാരമാണ് റിമിയുടെ മറ്റൊരു പ്രത്യേകത.

വർഷങ്ങൾക്ക് മുന്നേ ഏഷ്യാനെറ്റിൻ്റെ കോമഡി അവാർഡ് എന്ന പരിപാടിയിൽ അവതാരികയായി എത്തിയ റിമി ടോമിയും നടനായ കുഞ്ചാക്കോ ബോബനും വേദിയിൽ വെച്ച് നടത്തിയ ഒരു സംഭാഷണത്തിൻ്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. വേദിയിൽ വെച്ച് റിമിടോമിയോട് കുഞ്ചാക്കോ ബോബൻ പറഞ്ഞത് തൻ്റെ അപ്പന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരിയാണ് റിമി ടോമി എന്ന്.

അതുകൊണ്ടുതന്നെ അപ്പന് എന്നെക്കൊണ്ട് റിമിയെ കല്യാണം കഴിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അന്ന് റിമിയെ കെട്ടാതിരുന്നത് എൻ്റെ ഭാഗ്യം കൊണ്ടാണെന്നാണ് ചാക്കോച്ചൻ പറഞ്ഞത്. ഇത് കേട്ട് വേദിയിൽ ഉണ്ടായിരുന്ന ആളുകൾ മൊത്തം ചിരിച്ചു. എന്നാൽ മറുപടിയായി റിമി അപ്പോൾ തന്നെ ചാക്കോച്ചനോട് പറഞ്ഞത് ചാക്കോച്ചൻ്റെ വാക്കുകൾ എൻ്റെ ചങ്കിലാണ് കൊണ്ടത് എന്ന്. അപ്പച്ചന് എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നെങ്കിൽ ഒന്ന് പാല വരെ വന്ന് കല്യാണം ആലോചിച്ചു കൂടായിരുന്നോ എന്ന് റിമി ചോദിച്ചു.

ചാക്കോച്ചൻ്റെ സിനിമകൾ ആയിരുന്നു ആ കാലഘട്ടത്തിൽ പെൺകുട്ടികളെ ഒക്കെ ഹരം കൊള്ളിച്ചതെന്നും ആദ്യമായി കോളേജിൽ നിന്നും കൊണ്ടുപോയി കാണിച്ച സിനിമയായിരുന്നു നിറം എന്നും റിമി പറഞ്ഞു. ആ കാലത്ത് ചാക്കോച്ചിൻ്റെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് മേടിക്കുന്ന റിമിയുടെ ഫോട്ടോ അടുത്ത ദിവസത്തെ പത്രത്തിൽ വന്നിരുന്നു. അതോടെ കുട്ടികളുടെ ഇടയിൽ ഞാനന്ന് കോളേജിൽ സ്റ്റാർ ആവുകയും ചെയ്തു. ഞങ്ങളുടെ ആർട്‌സ് ഡേയ്ക്ക് ചാക്കോച്ചനെ കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹം.

പക്ഷേ പല കാരണങ്ങൾ കൊണ്ടും അതിന് പറ്റിയില്ല. ബോബൻ ആലൻ മൂടനായിരുന്നു ആർട്‌സ് ഡേയ്ക്ക് വന്നത്. ഇത്രയും കടുത്ത ആരാധകയായ എന്നോട് തന്നെ ഇങ്ങനെ പറയണമെന്ന് ചാക്കോച്ചനോട് തമാശ രൂപേണ റിമി പറഞ്ഞു. സ്റ്റേജിൽ വെച്ച് കുഞ്ചാക്കോ ബോബൻ ആദ്യമായി അഭിനയിച്ച അനിയത്തിപ്രാവ് എന്ന സിനിമയിലെ എന്നും നിന്നെ പൂജിക്കാം എന്ന പാട്ട് പാടി തകർക്കുകയും ചെയ്തു. നാദിർഷ യായിരുന്നു റിമിയെ സിനിമാലോകത്തേക്ക് കൊണ്ടുവന്നത്. മീശമാധവൻ എന്ന സിനിമയിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനത്തിലൂടെ ആയിരുന്നു മലയാള പിന്നണി ഗാനരംഗത്തേക്കുള്ള റിമിയുടെ കാൽവെപ്പ്.

story highlight – Kunchacko Boban’s father prefers Rimi Tomy as Kunchacko’s wife.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply