ഖജനാവിൽ പണമില്ല – എന്നിട്ടും യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ ശമ്പളം അമ്പതിനായിരത്തിൽ നിന്നും ഒരു ലക്ഷം രൂപയായി ഉയർത്താൻ ധനവകുപ്പിന്റെ അനുമതി!

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ മാസ ശമ്പളം അമ്പതിനായിരം രൂപയിൽ നിന്നും ഒരു ലക്ഷം രൂപയിലേക്ക് ഉയർത്താൻ ധനവകുപ്പ് അനുമതി നൽകി. കഴിഞ്ഞ മാസമാണ് ധനവകുപ്പ് ഇതിനായുള്ള അനുമതി നൽകിയത്. 2016 ഒക്ടോബറിൽ ആയിരുന്നു ചിന്താ ജെറോമിന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ പദവി ലഭിച്ചിരുന്നത്. 2016 ഒക്ടോബർ മുതൽക്കു തന്നെ തനിക്ക് ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കണമെന്ന ചിന്ത ജെറോമിന്റെ ആവശ്യം രണ്ട് തവണയാണ് ധനവകുപ്പ് തള്ളിക്കളഞ്ഞിരുന്നത്. ഇക്കാര്യത്തിനാണ് ഇപ്പോൾ ധനവകുപ്പിന്റെ അനുമതി ലഭിച്ചിരിക്കുന്നത്.

എന്നാൽ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ പദവിയിൽ ഇരുന്നുകൊണ്ട് 2021 ജനുവരി വരെ ചിന്ത ജെറോം ശമ്പളമായി കൈപ്പറ്റിയത് ഏകദേശം 37 ലക്ഷത്തിൽ അധികം രൂപയാണ്. കഴിഞ്ഞവർഷം വിശദമായി ഇതിന്റെ വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. 2016 സ്ഥാനമേറ്റത് മുതൽ ചിന്താ ജെറോമിന് ശമ്പളയിനത്തിൽ മാത്രം 37,27,200 രൂപയാണ് കേരള സർക്കാർ നൽകിയിരുന്നത്. ട്രാവൽ അലവൻസ് ഇനത്തിൽ 84,583 രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ടായിരുന്നു.

യുവജന കമ്മീഷനിലൂടെ കേരളത്തിലെ യുവാക്കൾക്ക് യാതൊരുവിധ പ്രയോജനവും ലഭിക്കുന്നില്ല എന്നും യുവജന കമ്മീഷൻ ചെയർപേഴ്സൺ എന്ന പേരിൽ സർക്കാർ അനാവശ്യ പദവി നൽകി ചിലവ് വർദ്ധിപ്പിക്കുകയാണെന്നും ഇതിനോടകം നിരവധി ആക്ഷേപങ്ങൾ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ നൽകിയ വിവരാവകാശ രേഖയിലൂടെയാണ് യുവജന കമ്മീഷൻ ചെയർപേഴ്സൺ ആയ ചിന്ത ജെറോമിന് ലക്ഷങ്ങൾ ശമ്പളമായി നൽകിയിരിക്കുന്നതായി പുറത്തുവന്നത്. എന്നാൽ പ്രതിസന്ധിയുടെ കാലത്ത് യുവജന കമ്മീഷനെ മികച്ച രീതിയിൽ ചലിപ്പിച്ച നേതൃത്വം കൂടിയായിരുന്നു ചിന്തയുടേത്

കൊല്ലം സ്വദേശിനിയായ ചിന്ത ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, എഴുത്തുകാരി എന്നീ നിലകളിലും പ്രശസ്തയാണ്. കേരളത്തിൽ ഏറ്റവും അധികം വിമർശിക്കപ്പെട്ടിട്ടുള്ള ഇടത് വനിത നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു ചിന്ത ജെറോം. കേരള സർവകലാശാലയിൽ നിന്ന് കഴിഞ്ഞവർഷം ഗവേഷണത്തിൽ ബിരുദം സ്വന്തമാക്കി ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് ചിന്ത. എസ്എഫ്ഐ യിലൂടെ ആയിരുന്നു ചിന്തയുടെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം.

കേരള സർവ്വകലാശാലയിലെ മുൻ സിൻഡിക്കേറ്റ് അംഗവും കേരള സർവ്വകലാശാല ചെയർപേഴ്സനും കൂടിയായിരുന്നു മുൻപ് ചിന്ത ജെറോം. മികച്ച പ്രാസംഗിക എന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള യുവ നേതാവാണ് ചിന്ത ജെറോം. ചുംബനം സമരം ഇടതുപക്ഷം, ചങ്കിലെ ചൈന, അതിശയപ്പത്ത് എന്നിങ്ങനെ മൂന്നു പുസ്തകങ്ങളും ചിന്താ ജെറോം രചിച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply