കഴിഞ്ഞദിവസം വളരെയധികം വേദന നിറഞ്ഞ ഒരു വാർത്തയായിരുന്നു കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് സംഭവിച്ച മരണങ്ങൾ. ഇത് ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് എന്നാണ് പൊതുവേ പറഞ്ഞിരുന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായി ജോമോൻ സംഭവത്തിൽ ഒളിവിൽ പോവുകയും ചെയ്തു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവരും എടുത്തു പറയുന്നത് ടൂറിസ്റ്റ് ബസ്സിൽ സഞ്ചരിച്ചിരുന്ന കുഞ്ഞുങ്ങളുടെ കാര്യം മാത്രമാണ്. അവരുടെ മരണത്തെക്കുറിച്ച് ആണ് കൂടുതലായും ആളുകൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. കെഎസ്ആർടിസി ബസ്സിലെ മൂന്ന് പേരോളം മരിച്ചിട്ടുണ്ട്. അവരുടെ പേരുകൾ എവിടെയും വരുന്നില്ല എന്നതാണ് ഏറ്റവും വേദനാജനകമായ കാരണം. അതും മരണമല്ലേ ആ ജീവന് പ്രാധാന്യം ഇല്ലെയെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും ഒരുപറ്റം ആളുകൾ ചോദിക്കുന്നത്.
ആ ജീവനുകളെ കുറിച്ച് എന്തുകൊണ്ടാണ് ആരും ഒന്നും പറയാത്തത് അവരുടെ മരണം എന്തുകൊണ്ടാണ് ശ്രദ്ധ നേടാതെ പോകുന്നത്. അവരുടെ ജീവന് യാതൊരു വിലയും ഇല്ലേ എന്നാണ്. ആരും പറയാത്ത ഇവരുടെ കാര്യം കുട്ടികളുടെ കാര്യം പോലെ തന്നെ വേദന നൽകുന്നു. സംഭവം വേദന തന്നെയാണ്. എങ്കിലും ഒരേപോലെ ഒരു സാഹചര്യത്തിൽ മരിച്ചവരിൽ കുറച്ചുപേരെ കുറിച്ച് മാത്രം സംസാരിക്കാതെ ഇരിക്കുന്നത്. മോശമായ പ്രവണത ആണോ എന്നാണ് ആളുകൾ ചെയ്യുന്നത്. കെ എസ് ആർ ടി സി ബസിലെ മൂന്ന് പേരുമാണ് മരിച്ചത്.
ഡ്രൈവറുടെ അശ്രദ്ധ മൂലം പൊലിഞ്ഞത് ഒന്നും രണ്ടും ജീവനുകൾ അല്ല എന്നത് ആണ്. ഇതിൽ നിന്ന് തന്നെ മനസ്സിലാകും ഡ്രൈവർക്ക് എതിരെയുള്ള കേസ് എന്നത് മനപ്പൂർവ്വം അല്ലാത്ത നരഹത്യ ആയിരുന്നു. ഇത്രത്തോളം ജീവനുകൾ നഷ്ടം ആയ ഘട്ടത്തിൽ എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിയമത്തിലേക്ക് പോയത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്. അതോടൊപ്പം തന്നെയാണ് ഇപ്പോൾ കെഎസ്ആർടിസി ബസിൽ മരിച്ച ആളുകളെ കുറിച്ച് എന്തുകൊണ്ടാണ് ഒന്നും പറയാത്തത് എന്ന് ആളുകൾ ചോദിക്കുന്നത്.
അവരുടെ വിവരങ്ങളൊന്നും കൂടുതലായി വാർത്താ മാധ്യമങ്ങൾ പോലും പുറത്ത് വിട്ടിട്ടില്ല. അവരുടെ ജീവനായി യാതൊരു വിലയും നൽകാതെയാണ് പലരും മുൻപോട്ടു പോകുന്നത്. മാധ്യമങ്ങളിൽ എങ്കിലും അവരെ കുറിച്ച് ഒരു വാക്ക് വരുന്നത് നന്നായിരിക്കും എന്നാണ് ആളുകൾ പറയുന്നത്. എവിടെയും ആരും അവരെക്കുറിച്ച് യാതൊന്നും പറഞ്ഞു കേൾക്കുന്നില്ല. അതാണ് പലരിലും വേദനിപ്പിക്കുന്ന സംഭവം. കുട്ടികളുടെ ഇടയിൽ അവരുടെ അവസ്ഥയെക്കുറിച്ച് ആളുകൾ മറന്നു പോവുകയാണ് ചെയ്യുന്നത് എന്നും ചോദിക്കുന്നുണ്ട്