ഇന്ന് സിനിമകളുടെ അവിഭാജ്യ ഘടകം എന്ന് തന്നെ ഇന്റിമേറ്റ് രംഗങ്ങളെ വിശേഷിപ്പിക്കണം. ഫൈറ്റ് രംഗങ്ങൾക്കും കോമഡി രംഗങ്ങൾക്കും ഒക്കെ ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഇന്ന് ഒരു സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്. താരങ്ങൾക്ക് പോലും ഇന്ന് ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ല എന്നതാണ് മറ്റൊരു സത്യം. ഇപ്പോൾ ഒരു ബോളിവുഡ് നടിയുടെ തുറന്നുപറച്ചിൽ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കൃതി കൽഹാരി എന്ന നടിയാണ് ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്. നിരവധി ഹിന്ദി സിനിമകളിലും സീരിസുകളിലും ഒക്കെ അഭിനയിച്ചിട്ടുള്ള താരത്തിന്റെ പുതിയ റിലീസ് ഫോര് മോര് ഷോട്സ് പ്ലീസ്’ എന്ന സീരിസ്.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സീരീസ് കഴിഞ്ഞ മാസം ആയിരുന്നു റിലീസിന് എത്തിയത്. ഇതിൽ ഒരുപാട് ഇന്റിമേറ്റ് രംഗങ്ങളാണ് ഉള്ളത്. ഈ സീരിസ് സീനുകളിൽ മികച്ച രീതിയിൽ തന്നെയാണ് അഭിനയിച്ചിട്ടുള്ളത് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു താരം മറുപടി പറഞ്ഞത്. ഇത്തരം സീനുകളിൽ ഒക്കെ തനിക്ക് അഭിനയിക്കാനുള്ള ഒരു ആത്മവിശ്വാസം ലഭിച്ചത് തന്നെ മുൻ ഭർത്താവിൽ നിന്നാണ് താരം പറയുന്നത്. സെ, ക്, സ് സീനുകളിൽ അഭിനയിക്കാൻ തനിക്ക് ആത്മവിശ്വാസം നൽകിയത് അദ്ദേഹമായിരുന്നു.
2016 ലാണ് താൻ വിവാഹിതയാകുന്നത്. എന്റെ മുൻ ഭർത്താവ് സാഹിൽ ഈ സീരീസിൽ അഭിനയിക്കാൻ തന്നെ പിന്തുണച്ചു. ചുംബന രംഗങ്ങളിൽ അഭിനയിക്കരുത് അത്തരം രംഗങ്ങൾ പാടില്ല, അങ്ങനെയൊന്നുമുള്ള യാതൊരു നിയന്ത്രണങ്ങളും അദ്ദേഹം വെച്ചിരുന്നില്ല. എനിക്കൊരു അരക്ഷിതത്വം തോന്നിയിട്ടുമില്ല എന്നാണ് നടി പറയുന്നത്.
സീരിസ് കഥാപാത്രത്തിന് എന്താണോ ആവശ്യം, അതൊക്കെ ചെയ്യണമെന്ന് പറഞ്ഞ് എനിക്ക് ആത്മവിശ്വാസം നൽകിയത് അദ്ദേഹമായിരുന്നു. എന്നാൽ കഴിഞ്ഞവർഷം കൃതി വിവാഹബന്ധം വേർപെടുത്തുകയായിരുന്നു ചെയ്തത്. നിരവധി ഇന്റിമേറ്റ് രംഗങ്ങൾ കോർത്തിണക്കിയിട്ടുള്ള ഒരു സീരിയസാണ് ഇത്. അതുകൊണ്ടു തന്നെ കൃതി പറഞ്ഞ വാക്കുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതേസമയം താരത്തിന്റെ ഈ പ്രസ്താവനയ്ക്ക് ശേഷം ചിലർ വ്യത്യസ്തമായ ചില മറുപടികളുമായി എത്തുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്രയും പിന്തുണ നൽകിയ ഒരു ഭർത്താവുമായി നിങ്ങൾ അകന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. അതിനു കാരണം കൂടി പറയുമോയെന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്. ആദ്യകാലങ്ങളിൽ ബോളിവുഡ് ചിത്രങ്ങളിൽ മാത്രമായിരുന്നു ഇത്തരം ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് എല്ലാ ഭാഷകളിലേക്കും മാറിയിരിക്കുകയാണ്. ഇന്ന് ചിത്രങ്ങൾ പോലും റിലീസ് ആവുകയും കുടുംബപ്രേഷകർ അത്തരം സിനിമകൾ കാണുകയും ഒക്കെ ചെയ്യുന്ന ഒരു മാറ്റമാണ് സമൂഹത്തിൽ വന്നിട്ടുള്ളത്.