കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ആരെയും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത് വല്ലാത്തൊരു സുരക്ഷ കുറവ് തന്നെയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തൈറോയ്ഡിന്റെ ഓപ്പറേഷനാൽ എത്തിയ സ്ത്രീക്ക് അനുഭവിക്കേണ്ടി വന്നത് വല്ലാത്ത ഒരു അവസ്ഥ തന്നെയായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷം തന്നെ റൂമിലേക്ക് എത്തിച്ച അറ്റൻഡറായി വ്യക്തിയിൽ നിന്നുമാണ് മോശം അനുഭവമുണ്ടായത് എന്ന് ഇവർ പറയുന്നുണ്ട്.
ശശീന്ദ്രൻ എന്ന അറ്റൻഡ് തന്നെ മോശമായ രീതിയിൽ സ്പർശിച്ചു എന്നാണ് ഇവർ പറയുന്നത്. വസ്ത്രത്തിനുള്ളിൽ കൂടി തന്റെ ശരീരത്തിൽ കൈ കടത്തിയെന്നും പറയാൻ പറ്റാത്ത സ്ഥലങ്ങളിലൊക്കെ തന്നെയാണ് സ്പർശിച്ചു എന്നും ഇവർ പറയുന്നുണ്ട്. അതിനുശേഷം തന്റെ സഹോദരിയോട് പറഞ്ഞത് അവർ അനസ്തേഷ്യയിലാണ് എന്നും അവർക്ക് ഒന്നും ഓർമ്മയില്ല എന്നുമാണ് അതിൽ നിന്നുതന്നെ തനിക്കൊന്നും ഓർമ്മയില്ല എന്നാണ് അയാൾ വിശ്വസിച്ചിരിക്കുന്നത് എന്ന് മനസ്സിലായി എന്നാണ് ഇവർ പറയുന്നത് . താൻ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നും, എന്നാൽ അനസ്തേഷ്യയിൽ ആയതുകൊണ്ട് തന്നെ തനിക്ക് സംസാരിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയായിരുന്നു എന്നും ഇവർ പറയുന്നു.
താൻ ഉടനെ തന്നെ അവിടെയുള്ള നേഴ്സിനോട് ഈ കാര്യം ആംഗ്യത്തിൽ അറിയിച്ചിരുന്നു. ആ സമയത്ത് അയാൾ മറ്റൊരു പേഷ്യന്റിനോടും ഇത്തരത്തിൽ തന്നെ പെരുമാറുകയായിരുന്നു നിങ്ങൾ എന്തിനാണ് പേഷ്യന്റിന്റെ വസ്ത്രം മാറ്റുന്നത് എന്ന് ചോദിച്ചിരുന്നു ഉടനെ അയാൾ പറഞ്ഞത് ട്യൂബ് വെക്കാനാണ് എന്നാണ് അപ്പോൾ എന്തിനാണ് തൈറോയ്ഡ് കഴിഞ്ഞ് ആളിനെ ട്യൂബ് വെക്കുന്നത് എന്ന് നേഴ്സ് ചോദിക്കുകയും അയാൾ മറുപടി പറയാതെ നിൽക്കുകയും ചെയ്തിരുന്നു എന്നാൽ ഇതുവരെ വിഷയമാക്കാതെ നേഴ്സും വിടുകയാണ് ചെയ്തത് പിന്നീട് ഡോക്ടർ റൂമിൽ വന്നപ്പോൾ താൻ ഈ വിവരങ്ങളൊക്കെ കരഞ്ഞുകൊണ്ടാണ് ഡോക്ടറോട് പറഞ്ഞിരുന്നത് ഒരുപക്ഷേ അപ്പോൾ തന്നെ ഡോക്ടറോട് ഈ വിവരങ്ങൾ പറഞ്ഞിരുന്നു എങ്കിൽ ചിലപ്പോൾ നിയമപരമായ രീതിയിൽ അയാൾക്കെതിരെ കേസ് ഉണ്ടായേനെ.
എനിക്ക് നീതി ലഭിക്കുകയും ചെയ്യുമായിരുന്നു എന്നാണ് ഇവർ പറയുന്നത് തനിക്ക് വലിയ സുരക്ഷാ വീഴ്ച തന്നെയാണ് നടന്നിരിക്കുന്നത് എന്ന് ഉറപ്പിച്ച് പറയുന്നുണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന അറ്റൻഡർ ശശീന്ദ്രൻ എന്ന വ്യക്തിയാണ് ഇത്തരത്തിൽ മോശമായി പെരുമാറിയിരിക്കുന്നത് ഇതിന് വേണ്ട നടപടി എടുക്കണം എന്ന് തന്നെ ഇവർ അറിയിക്കുന്നുണ്ട് നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് കുടുംബവും പറയുന്നുണ്ട് ആശുപത്രിയിൽ പോലും ആളുകൾക്ക് വിശ്വാസത്തോടെ പോകാൻ സാധിക്കാത്ത സാഹചര്യമാണ് എങ്കിൽ എന്ത് ചെയ്യുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.