വളരെ വ്യത്യസ്തവും ഞെട്ടിക്കുന്നതുമായ നിരവധി വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. അത്തരത്തിൽ ഇപ്പോൾ കോഴിക്കോട് നിന്ന് വരുന്നത് വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ്. 15 വയസ്സുകാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി എന്ന വാർത്തയാണ് ഇത്. പത്താം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തിലാണ് സ്റ്റീൽ മോതിരം കുടുങ്ങിയത്. ഫാറൂഖ് സ്വദേശിയായ പത്താം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ തന്നെ കഴിഞ്ഞത്.
ഇന്നലെ രാവിലെയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാർ അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു ചെയ്തത്. വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്നിരക്ഷാസേനയാണ് വിവരമറിയിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ അഗ്നി രക്ഷാ സേനയും ഡോക്ടർമാരും ചേർന്ന് പ്രത്യേകം ഫ്ളക്സിബിൾ ഷാഫ്റ്റ് ഗ്രൈഡർ ഉപയോഗിച്ച് മോതിരം മുറിച്ച് എടുക്കുകയായിരുന്നു ചെയ്തത്.
ഞായറാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. ശനിയാഴ്ച യൂട്യൂബിലെ വീഡിയോകൾ കണ്ടതാണ് മോതിരം ജനനേന്ദ്രിയത്തിലേക്ക് ഇടാനുള്ള കാരണം എന്നാണ് 15 കാരൻ ഡോക്ടറോട് പറഞ്ഞത്. തുടർന്ന് മോതിരം എടുക്കാൻ സാധിക്കാതെ വരികയായിരുന്നു. അപ്പോഴാണ് വിവരം കുടുംബത്തെ അറിയിച്ചത്. ബന്ധുക്കൾ ചേർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു ചികിത്സ തേടിയത്. അത്യാഹിത വിഭാഗത്തിലേക്ക് എത്തിയ കുട്ടിയെ ഡോക്ടർമാർ അഗ്നി രക്ഷാ സേനയുടെ സഹായത്തോടെ മോതിരം മുറിച്ച് എടുക്കുകയാണ് ചെയ്തത്.
അതിശക്തമായ വേദനയായിരുന്നു അനുഭവിച്ചത് എന്നാണ് കുട്ടി പറയുന്നത്. സോഷ്യൽ മീഡിയ ഇന്ന് കൗമാരക്കാരുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം എന്നത് വളരെ വലുതാണ്. യൂട്യൂബിലെ പല വീഡിയോകളും കുട്ടികളെ വലിയ രീതിയിൽ തന്നെ സ്വാധീനിക്കാറുണ്ട്. അത്തരത്തിൽ ഒന്നു തന്നെയാണ് ഈ കുട്ടിയുടെയും അവസ്ഥ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വീഡിയോകളും മറ്റും കണ്ടുകൊണ്ടാണ് പലരും ഇത്തരത്തിലുള്ള രീതിയിൽ ഓരോ പരീക്ഷണങ്ങൾ നടത്തുന്നത്. പലപ്പോഴും ഈ പരീക്ഷണങ്ങൾ പലരുടെയും ജീവനു തന്നെ ആപത്തായി മാറുകയാണ് ചെയ്യുക . ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ വീഡിയോയിൽ ആകൃഷ്ടരായി പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ജീവിതത്തിലേക്ക് വരുത്തിവെക്കുന്ന യുവതലമുറ ഇന്ന് കൂടുതലാണ്.