അവന്റെ മരണം മുൻകൂട്ടി അയാൾ അറിഞ്ഞിരുന്നു ? ആക്സിഡന്റ് നടക്കുന്നതിനു തലേന്ന് അപരിചിതൻ ഫോൺ ചെയ്തു ചോദിച്ചത് സുധി മെഡിക്കൽ കോളജിൽ ചികിത്സയിലാണോ എന്നു ! എന്നാൽ അടുത്ത ദിവസം രാവിലെ കേട്ടത് സുധിയുടെ വിയോഗ വാർത്ത -അയാൾ ആര് ? നസീർ സംക്രാന്തി

കൊല്ലം സുധിയുടെ മരണവാർത്ത വലിയ വേദനയോടെയും ഞെട്ടലോടെയും ആയിരുന്നു ഓരോ പ്രേക്ഷകരും കേട്ടിരുന്നത്. ഓരോരുത്തർക്കും അത് വല്ലാത്തൊരു വേദന തന്നെയാണ് നിറച്ചത് എന്നത് സത്യമാണ്. സഹപ്രവർത്തകർക്ക് പോലും ഈ ഒരു വാർത്ത സഹിക്കാൻ പറ്റിയിരുന്നില്ല . 24 ന്യൂസിന്റെ ഭാഗമായി നടന്ന ഒരു പരിപാടിക്ക് പോയി തിരികെ വരും വഴിയാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥ സുധിയെ തേടി എത്തിയത്. സുധിയുടെ സഹപ്രവർത്തകനായ നസീർ സംക്രാന്തി ഇക്കാര്യത്തെക്കുറിച്ച് പറയുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വ്യക്തിയാണ് നസീർ സംക്രാന്തി. ഈ പരിപാടിയിൽ നസീർ സംക്രാന്തി എത്തുന്നത് കമലസൻ എന്ന കഥാപാത്രമായാണ്. കൊല്ലം സുധി മരണപ്പെടുന്നതിന് മുൻപ് തനിക്ക് വന്ന ഒരു അപരിചിത ഫോൺകോളിനെ കുറിച്ചാണ് ഇപ്പോൾ നസീർ സംക്രാന്തി സംസാരിക്കുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

കൊല്ലം സുധി മരിക്കുന്നതിന്റെ തലേദിവസം തനിക്ക് ഒരു ഫോൺകോൾ വന്നു എന്നാണ് നസീർ സംക്രാന്തി പറയുന്നത്. പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും ആയിരുന്നു ഫോൺ വന്നിരുന്നത്. കൊല്ലം സുധി അപകടത്തിൽപ്പെട്ട്‌ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് എന്നായിരുന്നു ഫോൺ വിളിച്ചയാൾ ചോദിച്ചിരുന്നത്. അപ്പോൾ ഞാൻ മറുപടിയായി ചോദിച്ചത് അങ്ങനെയുണ്ടെങ്കിൽ അടുത്ത് കിടക്കുന്ന ഞാൻ അത് അറിയില്ലേ എന്നായിരുന്നു. അതിനുശേഷം സുധി വിളിക്കാതെ അദ്ദേഹത്തിന്റെ ചില അടുത്ത സുഹൃത്തുക്കളെ വിളിച്ച് ഞാൻ ഇക്കാര്യം ചോദിക്കുകയും ചെയ്തു. അപ്പോൾ സുധി ഒരു പ്രോഗ്രാം ക്യാമ്പിലാണ് എന്ന സുഹൃത്തുക്കൾ പറയുകയും ചെയ്തു.

തുടർന്ന് മഴവിൽ മനോരമയിൽ എനിക്ക് ഷൂട്ട് ഉള്ളതു കൊണ്ട് ഞാൻ പോയി. അതുകഴിഞ്ഞ് രാവിലെ ഷൂട്ട് കഴിഞ്ഞ് വന്ന് തളർന്നുകിടന്ന് ഉറങ്ങുകയാണ് . അപ്പൊൾ ആണ് സുധി മരിച്ചു എന്ന വാർത്ത ഞാൻ അറിയുന്നത്. അപ്പോൾ എനിക്ക് വല്ലാത്ത ഞെട്ടലാണ് ഉണ്ടായത്. പരിചയമില്ലാത്ത നമ്പരിൽ നിന്നും അയാൾ ചോദിച്ച കാര്യം സത്യമായല്ലോ എന്ന് ഓർത്തപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഇന്നും ആ വിളിച്ചത് ആരാണെന്ന് എനിക്കറിയില്ല എന്നാണ് നസീർ സംക്രാന്തി പറയുന്നത്. അദ്ദേഹത്തിൻറെ ഈ വാക്കുകൾ കേൾക്കാൻ ആരാധകരും ഇപ്പോൾ അമ്പരപ്പിലാണ്. സുധി മരണപ്പെടുമെന്ന വിവരം അയാൾ നേരത്തെ അറിഞ്ഞത് ആണോ എന്നും ഈ അപരിചിതന് ഈ അപകടവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നുപോലും ആളുകൾ ചോദിക്കുകയാണ് ചെയ്യുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply