പിഞ്ചുകുഞ്ഞിനെ തന്റെ കയ്യിൽ ഏല്പിച്ചുകൊണ്ട് ഭാര്യ മറ്റൊരാൾക്കൊപ്പം പോയി – ഇന്ന് അവനെ തനിച്ചാക്കി അച്ഛനും ! സങ്കടം സഹിക്കാൻ ആകാതെ മകൻ

ഓരോ കുടുംബത്തിലും വില്ലനായെത്തുന്ന മരണം എപ്പോൾ ആണെന്നോ ആർക്ക് ആണെന്നോ നമുക്ക് മുൻകൂട്ടി അറിയില്ല. മിമിക്രി കലാകാരനും സിനിമ നടനുമായ കൊല്ലം സുധിയുടെ മരണം മലയാളികൾ ഞെട്ടലോടെയാണ് കേട്ടത്. കളി തമാശകളുമായി ഒരുമിച്ചുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് ഇല്ലാതാവുന്നത് ഹൃദയ ഭേദകം തന്നെയാണ്. മലയാള പ്രേക്ഷകർക്കെല്ലാം തന്നെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. മിമിക്രി കലാകാരനും സിനിമാനടനുമായ സുധി തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ടത്.

സുധി സഞ്ചരിച്ച കാർ എതിരെ നിന്നും വന്ന പിക്കപ്പുമായി കൂട്ടിയിരിക്കുകയായിരുന്നു ഉണ്ടായത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടനെ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് ഒരു പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു അപകടമുണ്ടായത്. ഒരുപാട് കഷ്ടപ്പാടുകളെ അതിജീവിച്ചുകൊണ്ടാണ് സുധി ഈ നിലയിലേക്ക് എത്തിയത്.

ജീവിതത്തിലെ കഷ്ടപ്പാടുകളൊക്കെ മാറി നല്ല ഒരു ജീവിതം തുടങ്ങുമ്പോഴായിരുന്നു മരണം വില്ലനായെത്തിയത്. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് ഷോ ആണ് സുധിയുടെ കരിയർ ആകെ മാറ്റിമറിച്ചിരിക്കുന്നത്. ആ പരിപാടിയിലൂടെ നിരവധി ആളുകളുടെ ഹൃദയങ്ങൾ കീഴടക്കാൻ സുധിക്ക് സാധിച്ചു. വേദിയിൽ ചിരിയുടെ മാലപ്പടക്കങ്ങൾ സമ്മാനിക്കുന്ന സുധി തൻ്റെ ജീവിതത്തിലെ സങ്കടങ്ങൾ ഒരിക്കൽ സ്റ്റാർ മാജിക്കിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്.

സുധിയുടെ ഭാര്യയും മക്കളും സ്റ്റാർ മാജിക്കിൽ എത്തിയ എപ്പിസോഡിലായിരുന്നു സുധി ഇത് പറഞ്ഞത്. സുധിയുടെ ഭാര്യ രേണുവാണ്. രണ്ടാം വിവാഹമാണ് സുധിയുടേത്. മൂത്ത മകൻ്റെ പേര് രാഹുൽ എന്നാണ്. സുധിയുടെ ആദ്യ ഭാര്യ മകനെ സുധിയുടെ കയ്യിൽ ഏൽപ്പിച്ചിട്ട് ഇറങ്ങി പോയതാണെന്നാണ് സുധി സ്റ്റാർ മാജിക്കിലൂടെ പറഞ്ഞത്. രാഹുൽ ആദ്യ ബന്ധത്തിലെ മകനാണെന്ന് പറയുന്നത് സുധിയുടെ രണ്ടാം ഭാര്യയായ രേണുവിന് ഒട്ടും ഇഷ്ടമല്ലെന്നും പറഞ്ഞു.

സുധിയുടെ ആദ്യവിവാഹം പ്രണയിച്ചിട്ട് ആയിരുന്നെങ്കിലും ആ ബന്ധം അധികനാൾ തുടർന്നിരുന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ സുധിയുടെ കയ്യിൽ ഏൽപ്പിച്ച് ആദ്യ ഭാര്യ മറ്റൊരാളുടെ കൂടെ പോവുകയായിരുന്നു. ആ ദുഃഖത്തിൽ നിന്ന് കരകയറാൻ ഒരുപാട് സമയമെടുത്തു. ഒരുപാട് കഷ്ടപ്പെട്ടിട്ടായിരുന്നു പിന്നീട് ജീവിതം തിരിച്ചുപിടിച്ചത്. രണ്ടാമത്തെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം ആദ്യ ഭാര്യ ആത്മഹത്യ ചെയ്തു. രേണു ജീവിതത്തിലേക്ക് വരുന്നതിനു മുൻപ് മകനെയും കൊണ്ട് സ്റ്റേജ് ഷോകളിൽപോകേണ്ടി വന്നിട്ടുണ്ട്. സുധിയുടെ വിഷമങ്ങളെല്ലാം അറിഞ്ഞു കൊണ്ടായിരുന്നു രേണു വിവാഹത്തിന് തയ്യാറായത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply