രാത്രി അല്പം വൈകി കൊച്ചിയിൽ ഒരു വിദ്യാർത്ഥിനി ഒറ്റയ്ക്ക് സഞ്ചരിച്ചാൽ എന്ത് സംഭവിക്കും ! ഇതാണ് നമ്മുടെ നാട്ടിന്റെ അവസ്ഥ

കൊച്ചി നഗരത്തിൽ ഒരു പെൺകുട്ടി രാത്രികാലങ്ങളിൽ സഞ്ചരിക്കുകയാണെങ്കിൽ അതെന്തോ മോശം സംഭവമാണെന്ന തോന്നലാണ് ഇന്നും മലയാളികൾക്ക് ഉള്ളത്. അങ്ങനെ ഒരു പെൺകുട്ടി ധൈര്യം സംബരിച്ച് രാത്രി പുറത്തിറങ്ങി നടക്കുകയാണെങ്കിൽ അത്ര നല്ല അനുഭവമായിരിക്കില്ല ഉണ്ടാവുക. സ്ത്രീ സുരക്ഷാ വിളംബരം ചെയ്തിട്ടൊന്നും ഒരു കാര്യവുമില്ല. കാലം ഇപ്പോൾ 2023 ആയെങ്കിലും നമുക്കിടയിലെ പലരുടെയും മനോഭാവത്തിൽ യാതൊരു മാറ്റവും ഇല്ലെന്നുള്ളതാണ് സത്യം. കേരളത്തിലെ മെട്രോ നഗരിയായ കൊച്ചിയിൽ ഒരു സ്ത്രീ രാത്രി പുറത്തിറങ്ങി നടക്കുകയാണെങ്കിൽ എന്തായിരിക്കും അനുഭവം എന്ന അറിയാൻ ന്യൂസ് 18 തീരുമാനിച്ചു.

ന്യൂസ് 18 നടത്തിയ അന്വേഷണത്തിനിടെ കണ്ടെത്തിയ കാര്യങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. കൊച്ചിയുടെ നഗര ഹൃദ്യമായ കലൂറിലായിരുന്നു സംഭവം. സമീപകാലത്ത് ഈ മെട്രോ നഗരിയിൽ വച്ചായിരുന്നു നാടിനെ നടുക്കിയ കൊലപാതക പരമ്പരകൾ അരങ്ങേറിയത്. ഈ നഗരഹൃദയത്തിൽ വച്ച് തന്നെയായിരുന്നു മോഡലിനെ അർദ്ധരാത്രിയിൽ വാഹനത്തിനുള്ളിൽ വച്ച് പീഡിപ്പിച്ചത്. ഈ പശ്ചാത്തലത്തിൽ കൊച്ചി എത്രത്തോളം സുരക്ഷിതമാണെന്ന് അറിയാനുള്ള ന്യൂസ് 18ന്റെ പോലീസ് പെട്രോളിങ് രാത്രികാല പരിശോധന നടത്തിയിരിക്കുകയാണ്.

രാത്രി ഈ നഗരത്തിലൂടെ സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യമാണോ ഉള്ളത് എന്നും കൊച്ചി പഴയ കൊച്ചി തന്നെയാണോ എന്നുമൊക്കെ അറിയാനുള്ള അന്വേഷണമായിരുന്നു അത്. അന്വേഷണത്തിന് വേണ്ടി ന്യൂസ് 18 പ്രവർത്തകരെ സഹായിച്ചത് കോളേജ് വിദ്യാർഥിനി പ്രിയങ്കയും ക്യാമറമാൻ നിതിനും ആണ്. അതിനുവേണ്ടി രാത്രി 10 മണി കഴിഞ്ഞതോടെ റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് കോളേജ് വിദ്യാർഥിനി പ്രിയങ്ക കാറിൽ നിന്നും ഇറങ്ങുകയും ശേഷം ക്യാമറമാൻ പിറകെ പോവുകയും ചെയ്തു. രാത്രിയെ പ്രകാശിപ്പിക്കുന്ന കൊച്ചിയിലെ വിളക്കുകൾ അണഞ്ഞിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ നിരവധി സ്ത്രീകൾ നിരത്തിൽ ഉണ്ടായിരുന്നു.

പ്രിയങ്കയ്ക്ക് നേരെ ചില ആളുകളുടെ തുറിച്ചുനോട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നും. ആദ്യം ഉണ്ടായില്ല. പിന്നീട് ക്യൂൻസ് വാക് വെയിലൂടെയും പ്രിയങ്ക നടന്നു. രാത്രി 10.30 കഴിഞ്ഞെങ്കിലും ക്വീൻസ് വാക് വേ സാധാരണ നടപ്പാതയ്ക്ക് സമാനമായിരുന്നു. രാത്രി 11 മണിയോടുകൂടി ന്യൂസ് 18 ടീം മറൈൻഡ്രൈവിൽ എത്തി. അപ്പോഴേക്കും വഴി വിളക്കുകളുടെ വെളിച്ചം മങ്ങി തുടങ്ങിയിരുന്നു. ആളുകളുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞുവന്നു. അതോടുകൂടി പ്രിയങ്കയ്ക്കൊപ്പം നടക്കാൻ ചിലർപിന്നാലെ കൂടി.

പന്തികേട് തോന്നിയതോടുകൂടി പ്രിയങ്കയുമായി ടീം അവിടെ നിന്നും പോവുകയും ചെയ്തു. രാത്രി 12 മണിയോടുകൂടി സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തുകയും അതോടുകൂടി കൊച്ചി പഴയ കൊച്ചി തന്നെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. കൂടെ പോരുന്നുണ്ടോ എന്നുള്ള ബൈക്കും കാറും നിർത്തിയുള്ള ചോദ്യങ്ങൾ വന്നു തുടങ്ങി. രാത്രി എന്തിനാണ് ഇവിടെ വന്ന് നിൽക്കുന്നതെന്നും ഇവിടെ സ്ത്രീകൾ തനിച്ചു നിൽക്കുന്നത് സേഫ് അല്ല എന്നുള്ള ഉപദേശങ്ങളും പ്രിയങ്കയ്ക്ക് നേരെ വന്നു തുടങ്ങി. അങ്ങനെ ഒരു ഘട്ടത്തിൽ പ്രിയങ്കയും ഭയന്നു തുടങ്ങി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply