ആലുവയിൽ കൊച്ചി മെട്രോയ്ക്ക് വീണ്ടും വിള്ളൽ – സ്ഥിതി ഗുരുതരം എന്ന് നാട്ടുകാർ ! ക്രമേണ വിടവ് വർധിക്കുന്നു

kochi metro piller problem

മെട്രോ റെയിൽ യാഥാർഥ്യം ആയിട്ട് വർഷം അഞ്ചു പിന്നിടുമ്പോൾ മെട്രോവിന്റെ തൂണിൽ വീണ്ടും വിള്ളൽ വന്നത് ജനങ്ങൾക്ക് ഇടയിൽ ആശങ്ക പരത്തുന്നു. അടുത്തിടെയായി രണ്ട് ഇടങ്ങളിൽ ആണ് മെട്രോ തൂണുകളിൽ വിള്ളൽ കണ്ടെത്തിയത്. മാർച്ചിൽ ഇടപ്പള്ളി പത്തടിപ്പാലത്ത് തകരാർ കണ്ടെത്തിയിരുന്നു. തുടർന്ന് ഒരു മാസത്തോളം ഇത് മെട്രോ സർവീസിനെ പ്രതികൂലമായി ബാധിച്ചിരുന്നു. വിശദമായ പരിശോധനയ്ക്ക് ഒടുവിൽ തകരാർ സംഭവിച്ച ഭാഗത്തിലൂടെ ഉള്ള മെട്രോ സർവീസിന്റെ വേഗത കുറയ്ക്കുകയും ചെയ്‌തു.

അന്തിമ പരിശോധന കൂടി പൂർത്തിയാക്കി ദിവസങ്ങൾക്ക് ശേഷം മാത്രമേ ഇതിലൂടെ പഴയത് പോലുള്ള വേഗതയിൽ മെട്രോ സർവീസ് നടത്തുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. ഇപ്പോഴിതാ ആലുവ ബൈപ്പാസിൽ പില്ലർ നമ്പർ 44ലാണ് തൂണിൽ വിള്ളൽ കണ്ടെത്തിയത്. പ്ലാസ്റ്ററിങ്ങിലാണ് വിടവ് കണ്ടെത്തിയത്. തറനിരപ്പിൽ നിന്ന് എട്ട് അടിയോളം ഉയരത്തിൽ ആണ് വിടവ് ഉണ്ടായിരിക്കുന്നത്.

ആദ്യം ചെറിയ രീതിയിൽ ഉണ്ടായ വിള്ളൽ ഇപ്പോൾ വലുതായി വരുന്നതായി നാട്ടുകാർ ആണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സ്വപ്നപദ്ധതിയിൽ വിള്ളൽ വന്നത് തീർത്തു ആശങ്കാവഹമായിരിക്കുകയാണ്. എന്നാൽ വിശദമായ പരിശോധന നടത്തി എന്നും പ്ലാസ്റ്ററിങ്ങിൽ ഉള്ള വിള്ളൽ മാത്രം ആണ് ഇത് എന്നും തൂണിന് യാതൊരു ബലക്ഷയം ഇല്ലെന്നും കെഎംആർഎൽ വിശദീകരിച്ചു. ഒപ്പം മറ്റു തൂണുകളും പരിശോധിച്ചിട്ടുണ്ട് എന്നും യാത്രയ പ്രശ്നങ്ങളും ഇല്ലെന്നും കെഎംആർഎൽ കൂട്ടിച്ചേർത്തു.

2017 ജൂൺ 17നാണ് കൊച്ചി മെട്രോ പ്രവർത്തനം ആരംഭിച്ചത്. മുതൽ തൃപ്പുണിത്തുറ വരേയുള്ളു രണ്ടാം ഘട്ട നിർമാണം വേഗത്തിലാക്കുകയാണ് കെഎംആർഎൽ. രണ്ടു വർഷം കൊണ്ട് രണ്ടാം ഘട്ടം പൂർത്തിയാക്കാൻ ആണ് ലക്ഷ്യമിടുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആണ് കൊച്ചി നഗരത്തിന്റെ മുകളിലൂടെ മെട്രോ കുതിച്ചു പാഞ്ഞത്. സ്വപ്ന പദ്ധതി അഞ്ചു വർഷം പിന്നിടുമ്പോൾ മാതൃകാപരമായ ഒട്ടേറെ നല്ല പ്രവർത്തനങ്ങൾ കെഎംആർഎല്ലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.

നിലവിലുണ്ടായിട്ടുള്ള തകരാറുകൾ ആവർത്തിക്കപ്പെടുകയില്ല എന്ന പ്രതീക്ഷയിൽ ആണ് പൊതുജനങ്ങൾ. രണ്ടാം ഘട്ടത്തിൽ ഇത്തരം പാളിച്ചകൾ വരാത്ത വിധം പരിഹരിക്കപ്പെടും എന്ന വിശ്വാസം ഉണ്ടെങ്കിലും കൊച്ചിക്കാർ ആശങ്കയിലാണ്. നിത്യവും ഒരുപാട് ആളുകൾ യാത്ര ചെയ്യുന്ന മെട്രോയുടെ സുരക്ഷ ഉറപ്പു വരുത്തണം എന്നും ഇനി ഇത്തരം പാളിച്ചകൾ ഉണ്ടാവരുത് എന്ന് ശക്തമായി പറയുകയാണ് ഇവിടുത്തെ ആളുകൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply