തെന്നിന്ത്യയിലെ എക്കാലത്തെയും മികച്ച നടിമാരിൽ മുൻനിരയിൽ നിൽക്കുന്ന ഒരാളാണ് ഖുശ്ബു സുന്ദർ. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. താൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്റെ അച്ഛൻ തന്നെ ലൈം ഗി ക മാ യി ചൂഷണം ചെയ്തിരുന്നു എന്നാണ് ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ബർഖ ദത്തിന്റെ വീ ദി വുമൺ ഇവന്റിൽ വച്ചായിരുന്നു ഖുശ്ബു ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്.
തന്റെ അമ്മ ഇക്കാര്യത്തിൽ തന്നെ വിശ്വസിചേക്കില്ല എന്ന് താൻ ഭയന്നിരുന്നു എന്നും ഖുശ്ബു ഇവന്റീനിടെ പറഞ്ഞിരുന്നു. തന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയിരുന്നത് എന്നും ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും തന്റെ ഏക മകളെ ലൈം ഗി ക മാ യി പീ ഡി പ്പി ക്കു ന്ന തും ഒക്കെ ഒരു ജന്മാവകാശമായി കരുതിയിരുന്ന ഒരാളായിരുന്നു തന്റെ അച്ഛനെന്നും ഖുശ്ബു എന്നുപറഞ്ഞു. തന്റെ എട്ടാമത്തെ വയസ്സിൽ ആയിരുന്നു അച്ഛൻ തന്നെ ലൈം ഗി ക മാ യി ശാരീരി ക മാ യി പീ ഡി പ്പി ച്ച ത് എന്നാണ് ഖുശ്ബു പറഞ്ഞത്.
പിന്നീട് 15 വയസ്സായപ്പോഴാണ് തനിക്ക് അച്ഛനെതിരെ സംസാരിക്കാൻ ധൈര്യം ഉണ്ടായത് എന്നും താരം കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങളെല്ലാം അമ്മയെ അറിയിച്ചാൽ അമ്മ തന്നെ വിശ്വസിക്കില്ല എന്നുള്ള ഭയം അന്ന് തനിക്കുണ്ടായിരുന്നു എന്നും നടി പറയുന്നു. അതിനു കാരണം ഭർത്താവ് ദൈവം എന്ന ചിന്താഗതിയായിരുന്നു എന്നും, അമ്മയ്ക്ക് അങ്ങനെ ആയിരുന്നുവെന്നും നടി വ്യക്തമാക്കി. പിന്നീട് തന്റെ പതിനാറാമത്തെ വയസ്സിൽ അച്ഛൻ തങ്ങളെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നും പറഞ്ഞു.
മികച്ച നടി എന്നതിലുപരി ഒരു രാഷ്ട്രീയക്കാരിയും ചലച്ചിത്ര നിർമ്മാതാവും ടെലിവിഷൻ അവതാരകയും കൂടിയാണ് ഖുശ്ബു. ദ ബേണിംഗ് ട്രെയിൻ (1980) എന്ന ഹിന്ദി ചിത്രത്തിലെ “തേരി ഹേ സമീൻ തേരാ ആസ്മാൻ” എന്ന ഗാനത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഖുശ്ബു തന്റെ കരിയർ ആരംഭിച്ചത്. 1980 നും 1985 നും ഇടയിൽ നസീബ്, ലാവാരിസ്, കാലിയ, ദർദ് കാ റിഷ്ട, ബെമിസൽ എന്നീ ഹിന്ദി ചിത്രങ്ങളിൽ നടി ബാലതാരമായി അഭിനയിച്ചു.
1985-ൽ ഏറെ പ്രശംസ നേടിയ മേരി ജംഗ് എന്ന സിനിമയിൽ അനിൽ കപൂറിന്റെ അനുജത്തിയുടെ സഹകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അവർ തന്റെ അഡൽറ്റ് റോൾ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ ജാനൂ എന്ന ചിത്രത്തിലാണ് നടി തന്റെ ആദ്യ പ്രധാന വേഷം ചെയ്തത്. വെങ്കിടേഷിനൊപ്പം അഭിനയിച്ച കലിയുഗ പാണ്ഡവുലു (1986) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഖുശ്ബു ദക്ഷിണേന്ത്യൻ സിനിമകളിലേക് എത്തുന്നത്.