തമിഴ് സിനിമ ലോകത്തെ ശ്രദ്ധയായ താരമാണ് നടി ഖുശ്ബു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഖുശ്ബു ഒരു ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവിടുന്നത്.. ബാല്യകാലത്തെ കുറിച്ചായിരുന്നു താരം തുറന്നു പറയുന്നത് വാക്കുകൾ ഇങ്ങനെ.
എന്റെ ചെറുപ്പകാലം വളരെ മോശമായിരുന്നു എന്റെ അമ്മ അന്ന് ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏകമകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണ് എന്ന കരുതിയിരുന്ന ഒരാളായിരുന്നു എന്റെ അച്ഛൻ. എനിക്ക് എട്ടു വയസുള്ളപ്പോൾ മുതലാണ് അച്ഛൻ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്.
15 വയസുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാൻ ഉള്ള ധൈര്യം എനിക്കുണ്ടായത്. മറ്റു കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനിൽക്കുമ്പോൾ ആയിരുന്നു അങ്ങനെ ഒരു നിലപാട് എടുത്തത്. അമ്മയെന്നെ വിശ്വസിക്കില്ല എന്നതായിരുന്നു ഭയം. കാരണം ഭർത്താവ് ദൈവം എന്ന ചിന്താഗതിയായിരുന്നു അക്കാലത്ത്.
ഞാൻ ജീവിച്ചിരിക്കും കാലം വരെയും ഒരിക്കലും ആ മുറിവുകൾ ഉണങ്ങില്ല. അതെന്റെ കുഴിമാടം വരെ പിന്തുടരും അച്ഛൻ ഞങ്ങളെ ഉപേക്ഷിക്കുമ്പോൾ എനിക്ക് 16 വയസ്സാണ് പ്രായം എന്നും ആ ദിവസം എനിക്ക് കൃത്യമായി ഓർമ്മയുണ്ട് എന്നും ഖുശ്ബു പറയുന്നു.
ഒരുപാട് മോശം സാഹചര്യങ്ങളിലൂടെ തന്നെയാണ് തമിഴ്നാടിന്റെ പ്രിയ താരം ഖുശ്ബുവിന്റെ ജീവിതം ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത് എന്ന് അവരുടെ പല അഭിമുഖങ്ങളിലൂടെ തന്നെ മനസ്സിലാകുന്ന കാര്യമാണ്. തന്റെ ക്രൂരനായ അച്ഛനെ വിട്ട് താൻ തനിച്ചു ജീവിക്കാൻ തുടങ്ങിയപ്പോൾ ഖുശ്ബുവിന് വെറും 16 വയസ്സ്. അന്ന് താരം തന്റെ 3 മത്തെ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്ന സമയം ആയിരുന്നു.
25000 രൂപയ്ക്ക് ഒരു രാത്രി ഖുശ്ബുവിന്റെ കൂടെ എന്ന് പറഞ്ഞാണ് അയാൾ തന്നെ സൗത്തിലെ സിനിമാക്കാർക്ക് വിൽക്കാൻ ശ്രമിച്ചത്. പിന്നീട് ഒരിക്കൽ ഇതേ നിർമ്മാതാക്കൾ തന്നെയാണ് തന്നോട് ഈ കാര്യം പറഞ്ഞത് എന്ന് ഖുശ്ബു തന്നെ തുറന്നു പറഞ്ഞു.
താൻ ചെയ്ത ഏതോ പുണ്യം കൊണ്ട് അയാൾ പറഞ്ഞ പണം കൊടുത്ത് ആരും എന്റെ അടുത്ത് എത്തിയില്ല. അച്ഛൻ എന്ന ആ മനുഷ്യൻ ഞങ്ങളെ വിട്ടു പോയശേഷമാണ് ഞങ്ങൾ സുഖം എന്തെന്ന് അറിഞ്ഞത് എന്നാണ് താരത്തിന്റെ പക്ഷം.