ഒരു കാലത്ത് തമിഴിലെ ഒരു ലേഡീ സൂപ്പർസ്റ്റാർ എന്ന് തന്നെ വിളിക്കാവുന്ന ഒരു നടിയായിരുന്നു കുശ്ബു. സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള കുശ്ബുവിന് വേണ്ടി ഒരു ആരാധകൻ അമ്പലം പണിതത് ശ്രദ്ധ നേടിയ താരമാണ്. തമിഴ് തെലുങ്ക് കന്നഡ മലയാളം ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും സീരിയലുകളിലും ഒക്കെ തന്നെ സജീവസാന്നിധ്യം കൂടിയായിരുന്നു ഖുശ്ബു എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ഇപ്പോഴും ഖുശ്ബുവിന്റെ ചിത്രങ്ങൾ നിരവധിയാണ് പുറത്തിറങ്ങാനുള്ളത്. ഇപ്പോൾ താരത്തിന് സംഭവിച്ച കാര്യത്തെ കുറിച്ച് ഒരു ഞെട്ടലോടെയാണ് പ്രേക്ഷകർ കേൾക്കുന്നത്. താരത്തിന്റെ ഒരു സർജറി കഴിഞ്ഞു എന്ന വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ഈ വാർത്തയാണ് ഇപ്പോൾ ആരാധകരിൽ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. കൊക്കിസ്ക്സ് അസ്ഥി ശസ്ത്രക്രിയയാണ് ചെയ്തിരിക്കുന്നത്. താരം തന്നെയാണ് ഈ കാര്യം ആരാധകരോട് തുറന്നു പറഞ്ഞതും. ആശുപത്രിയിൽ നിന്നുള്ള ഒരു ചിത്രം കൂടി പങ്കുവെച്ചുകൊണ്ട് ആയിരുന്നു ഖുശ്ബു ഇക്കാര്യത്തെക്കുറിച്ചു ചെയ്തത്. ശാസ്ത്രക്രിയ കഴിഞ്ഞു എന്നും താൻ വീട്ടിൽ മടങ്ങിയെത്തി എന്നും രണ്ടുദിവസം തനിക്ക് വിശ്രമം ആവശ്യമാണ് എന്നും ഒക്കെയാണ് കുശ്ബുവിന്റെ ട്വിറ്റ് എന്നാൽ താരത്തെ കണ്ട പ്രേക്ഷകർ എല്ലാം പറഞ്ഞിരിക്കുകയാണ് വലിയൊരു മാറ്റമാണ് താരത്തിന് ഉണ്ടായിരിക്കുന്നത്. ശരീരം വണ്ണം ഒക്കെ വളരെയധികം കുറച്ചിരിക്കുകയാണ് താരം എന്നാണ്.
അടുത്തിടെ ആയിരുന്നു വണ്ണം കുറച്ച് ഒരു ചിത്രം താരം പങ്കുവെച്ചിരുന്നത്. 20 കിലോയോളം ഭാരം കുറച്ച് ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്. താരം ഇത്രത്തോളം വണ്ണം കുറച്ചത് വളരെയധികം ശ്രദ്ധ നേടുകയും വലിയതോതിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിൽ ശരീരം വണ്ണം കുറയ്ക്കുന്നത് ആരോഗ്യത്തെ ബാധിക്കാതെ നോക്കണം എന്ന് പ്രേക്ഷകരിൽ പലരും നടിയ്ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ താരത്തിന്റെ ഈ സർജറിയെ കുറിച്ചുള്ള വാർത്തകൾ ആണ് ആരാധകരെ വേദനയിൽ ആഴ്ത്തിരിക്കുന്നത്.
നിരവധി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റെ കയ്യൊപ്പ് ചാർത്താൻ ഖുശ്ബുവിന് സാധിച്ചിട്ടുണ്ട് ഒക്കെ മികച്ച വേഷങ്ങളിലാണ് ഖുശ്ബൂ മലയാളത്തിൽ തിളങ്ങിയിട്ടുള്ളത്. മാനത്തെകൊട്ടാരം അങ്കിൾ ബൺ, മിസ്റ്റർ മരുമകൻ തുടങ്ങിയ ചിത്രങ്ങളൊക്കെ നടിയുടെ എടുത്തുപറയാവുന്ന ചില ചിത്രങ്ങളാണ്. ഖുശ്ബു അതിഥി വേഷങ്ങളിലെത്തിയ ചിത്രങ്ങൾ ശ്രെദ്ധ നേടിയിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചന്ദ്രോത്സവം എന്ന ചിത്രം. അതുപോലെ തന്നെ പ്രാഞ്ചിയേട്ടനിലെ കഥാപാത്രവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ആരാധകരുടെ കാര്യത്തിൽ മലയാളത്തിൽ താരത്തിന് കുറവില്ല എന്നതാണ് സത്യം.