പാലക്കാട് ചെറുപ്പശ്ശേരിയ്ക്ക് അടുത്തുള്ള കുറ്റിക്കോൽ സ്വദേശിയായ സൽമാനെ അറിയാത്തവർ ചുരുക്കമായിരിക്കും. മാനസിക വൈകല്യമുള്ള ചെറുപ്പക്കാരനായ സൽമാൻ ഇന്ന് ഉദ്ഘാടനങ്ങൾക്കൊക്കെ മുൻപന്തിയിലാണ്. ജന്മനാ ഉള്ള വൈകല്യം മൂലമാണ് സാധാരണ ആളുകളെ പോലെ ഇടപഴകാൻ പലപ്പോഴും സൽമാന് സാധിക്കാതെ പോയത്. സൽമാന്റെ ജീവിതത്തിനേ വീടിന്റെ നാല് ചുവരുകൾക്കിടയിൽ തളച്ചിടുവാൻ ആരും സമ്മതിച്ചില്ല. പ്രത്യേകിച്ച് ജനങ്ങളിലേക്ക് ഇറക്കിവിട്ടു തുടങ്ങി. അങ്ങനെ പ്രതിബന്ധങ്ങൾ ഒക്കെ മറികടന്ന് ജീവിതത്തെ കുറച്ചുകൂടി നല്ല രീതിയിൽ കാണാൻ തുടങ്ങി സൽമാൻ. മാനസിക വൈകല്യമുള്ള യുവാവ് എന്ന പേര് മാറ്റി വ്യക്തിത്വമുള്ള ഒരു മനുഷ്യനായി മാറി.
ചെറിയ ആളുകൾ മുതൽ വലിയ സ്വർണ്ണക്കടകളിലെ ആളുകൾ വരെ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സൽമാനാണ് വേണ്ടി കാത്തിരിക്കുകയാണ്. ഫുട്ബോൾ മത്സരങ്ങളിലും സൽമാൻ കഴിവിനനുസരിച്ച് ക്രമീകരിക്കപ്പെടാൻ തുടങ്ങി. ഗൾഫ് നാടുകളിൽ പോലും സൽമാൻ ഡേറ്റിന് വേണ്ടി ആളുകൾ കാത്തു നിൽക്കുകയാണ്. അവരുടെ ആഘോഷങ്ങളിലെ പ്രധാനപ്പെട്ട അതിഥിയായി സൽമാൻ മാറി. ആരാധക വൃന്ദം കൊണ്ട് ഇന്ത്യൻ ഫുട്ബോളിന്റെ രോമാഞ്ചമായ സാക്ഷാൽ ഐ എം വിജയൻ പോലും സൽമാന്റെ പ്രകടനം കണ്ട് അമ്പരപ്പെട്ട് പോയി എന്നതാണ് സത്യം. ഞെട്ടിത്തരിച്ച വിജയൻ സൽമാന് നൽകിയത് ഒരു സ്നേഹചുംബനം നൽകിയായിരുന്നു.
ഇതിന് അവസരം നൽകിയത് സൽമാന്റെ പ്രിയ സുഹൃത്തുക്കൾ ആണ്. ഈ സമൂഹത്തിന് സൽമാൻ എന്ന വ്യക്തിയെ നൽകിയത് അവരാണ്. ഇല്ലെങ്കിൽ മാനസികാരോഗ്യം ഉള്ള ഒരു കുട്ടിയായി വീടിന്റെ അകത്തളങ്ങളിൽ സൽമാൻ ഒതുങ്ങി പോയേനെ എന്നതാണ് സത്യം. അങ്ങനെ ഒതുക്കി സൽമാനെ നിർത്താൻ ആയിരുന്നില്ല സുഹൃത്തുക്കളുടെ ആഗ്രഹം. ആളുകൾക്ക് ഇടയിലേക്ക് അവനെ കൊണ്ടുവരിക അവന്റെ കുറവിനെ ഇല്ലാതാക്കി അവനിലേക്ക് ഒരു ആത്മവിശ്വാസമായി പകർത്തുക. യഥാർത്ഥ സുഹൃത്തുക്കൾ എപ്പോഴും ആഗ്രഹിക്കുന്നത് അങ്ങനെയായിരിക്കും. അക്കാര്യത്തിൽ സൽമാന്റെ സുഹൃത്തുക്കൾ മുൻപന്തിയിലായിരുന്നു എന്നതാണ് സത്യം.
അതുകൊണ്ടു തന്നെയാണ് സൽമാൻ ജീവിതം ഇന്നും എല്ലാവർക്കും സന്തോഷം നിറയ്ക്കുന്ന ഒരു കാര്യം ആയി മാറിയത്. കുറവുകൾ ഉള്ള ഒരു വ്യക്തിയല്ല. മറിച്ച് ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്ന പലർക്കുമുള്ള ഒരു പ്രചോദനമാണ് വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങേണ്ടതല്ല ഇത്തരം ആളുകൾ എന്ന് മനസ്സിലാക്കി തരുകയാണ് സൽമാന്റെ പ്രവർത്തി. ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരുപാട് ആളുകൾക്കുള്ള പ്രചോദനം ആയി മാറുകയാണ് സൽമാൻ. ഇപ്പോഴും മാമൂലുപിടിച്ച ചിന്താഗതികൾ സമൂഹത്തിൽ നില നിൽക്കുന്നുണ്ട്. ഇത്തരം ചിന്താഗതികൾ ഉള്ള ഒരു മറുപടി തന്നെയാണ് സൽമാൻ ജീവിതം എന്ന് പറയണം.