2018 കാലഘട്ടത്തിലായിരുന്നു കേരളത്തെ വളരെയധികം ആശങ്കയിൽ ആഴ്ത്തിയ ഒരു പ്രളയത്തിന് മലയാളികൾ സാക്ഷ്യം വഹിച്ചിരുന്നത്. ആ പ്രളയത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്കും നഷ്ടങ്ങൾ മാത്രമായിരുന്നു ഉണ്ടായത്. എന്നാൽ ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു പ്രളയത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് മഴ അതിന്റെ രൗദ്രഭാവം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ കോട്ടയത്തും കണ്ണൂരും ഒക്കെ ഉരുൾപൊട്ടൽ ഉണ്ടാവുകയും അതിൽ വലിയതോതിലുള്ള നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും മഴ കനക്കുകയാണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.
ഇനിയും അഞ്ചു ദിവസങ്ങൾ മഴ ഇതേ രീതിയിൽ നിലനിൽക്കുമെന്നും റിപ്പോർട്ടുകൾ പ്രകാരം അറിയാൻ സാധിക്കുന്നുണ്ട്. പല ജില്ലകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്ന സാഹചര്യവും ഇപ്പോൾ കാണാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള ഒരു വാർത്ത തന്നെയാണ് അറിയാൻ സാധിച്ചിരിക്കുന്നത്.. മഴയുടെ വർദ്ധനവ് മൂലം കോഴിക്കോട്, തൃശൂർ, ഇടുക്കി, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇന്നത്തെ ദിവസം പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആയിരുന്നു അവധി പ്രഖ്യാപിക്കപ്പെടുന്നത്. നാളെ കോഴിക്കോട്ടും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇനിയും അവധിയുടെ കാര്യത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നത് അറിയാൻ സാധിക്കുന്നില്ല. ഒരുപക്ഷേ കൂടുതൽ ജില്ലകളിലേക്ക് അവധിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അത്തരത്തിലുള്ള ഒരു അവസ്ഥയാണ് ഇപ്പോൾ മുൻപോട്ടു പോകുന്നത്. ഓരോ മനുഷ്യനും വളരെ ഭീതിയോട് ആണ് മഴയെ നോക്കികാണുന്നത് പോലും. പത്തനംതിട്ടയിൽ ആണ് നിലവിൽ വളരെയധികം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞദിവസം ഉണ്ടായ പാസ്റ്ററുടെയും കുടുംബത്തിന്റെയും മരണം ഉൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് ഈ വട്ടം മഴയിൽ പത്തനംതിട്ട ജില്ലയ്ക്ക് സംഭവിച്ചിരിക്കുന്നത്. സമാനമായ നഷ്ടങ്ങളും ആയി കോട്ടയം ജില്ലയും ഒപ്പം തന്നെയുണ്ട്. കോട്ടയത്ത് ഉരുൾ പൊട്ടുകയും ആളുകളെ കാണാതാവുകയും ഒക്കെ ചെയ്ത് സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. മഴയുടെ ഈ ഒരു സംഹാരതാണ്ഡവം ഉടനെ അവസാനിക്കും എന്ന് തന്നെയാണ് ആളുകൾ പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വകുപ്പ് ഇക്കാര്യത്തിൽ ഇതുവരെ വ്യക്തമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല.