നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു – 13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രണയ സാഫല്ല്യം -വരൻ ആരെന്നു കണ്ടോ

keerthi suresh

ഗീതാഞ്ജലി എന്ന മോഹൻലാൽ അഭിനയിച്ച മലയാള സിനിമയിലൂടെ നായികയായി വന്നുകൊണ്ട് മലയാള മനസ്സ് കീഴടക്കിയ നടിയാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമ്മാതാവായ സുരേഷ് കുമാറിൻ്റെയും മകളാണ് കീർത്തി സുരേഷ്. നടിയുടെ സിനിമയിലേക്കുള്ള ആദ്യത്തെ വരവ് ബാലതാരം ആയിട്ടായിരുന്നു. എന്നാൽ താരം ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ നായികയായി മാറിയിരിക്കുകയാണ്.

ദേശീയ പുരസ്കാരമൊക്കെ താരത്തെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ഭാഷകളിലും താരത്തിന് ആരാധകരുണ്ട്. എന്നാൽ താരം മലയാളത്തിൽ നിന്ന് ഒരു ഇടവേള എടുത്തുകൊണ്ട് തമിഴ് തെലുങ്ക് ഭാഷകളിൽ സജീവമായി മാറിയിരുന്നു. താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. താരം പങ്കുവയ്ക്കുന്ന വീഡിയോകളും ഫോട്ടോസുകളും ഒക്കെ തന്നെ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്.

കീർത്തിക്ക് ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കണം എന്നത് ഒരു ആഗ്രഹമായിരുന്നു. എന്നാൽ അച്ഛനും അമ്മയ്ക്കും മകൾ സിനിമയിൽ അഭിനയിക്കുന്നതിനോട് ഒട്ടുംതന്നെ താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് കീർത്തിയുടെ നിർബന്ധപ്രകാരമായിരുന്നു അവർ സമ്മതിച്ചത്. അങ്ങനെ സിനിമയിലേക്ക് വരികയും ചെയ്തു. ചെറുപ്പം മുതലേ വാശിക്കാരിയായിരുന്നു കീർത്തി. അതുകൊണ്ടുതന്നെ അച്ഛനോടുള്ള വാശി മൂലമാണ് സിനിമയിലെത്തിയത് എന്നും കീർത്തി പറഞ്ഞു.

കീർത്തിയുടെ വിവാഹ വാർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മുൻപ് താരത്തിൻ്റെ വിവാഹവുമായി ബന്ധപ്പെട്ടു കൊണ്ട് പലതരത്തിലുള്ള വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ടെകിലും താരം അതിനൊന്നും മറുപടി നൽകിയിട്ടില്ല. താരം ഉടനെ വിവാഹിത ആകും എന്നും അതോടുകൂടി തന്നെ അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കും എന്നുള്ള ഇപ്പോൾ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്.

അനിരുദ്ധ് എന്ന തമിഴ് സംഗീത സംവിധായകനുമായി നടി വിവാഹിതയാകുന്നു എന്ന ഗോസിപ്പുകളാണ് പറഞ്ഞു പരത്തുന്നത്. എന്നാൽ അനിരുദ്ധമായുള്ള വിവാഹത്തെക്കുറിച്ച് വന്ന റിപ്പോർട്ടുകൾ എല്ലാം തന്നെ കീർത്തി തിരസ്‌ക്കരിച്ചിരുന്നു. ഒരു റിസോർട്ട് ഉടമസ്ഥനുമായി 13 വർഷമായി പ്രണയത്തിലാണ് എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. ഇവർ രണ്ടുപേരും ചെറുപ്പം മുതൽ തന്നെ സുഹൃത്തുക്കളാണെന്നും പ്രണയത്തിലാണ് എന്നൊക്കെയാണ് റൂമറുകൾ.

ഇവരുടെ വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമാണെന്നും നാലുവർഷത്തിനു ശേഷമേ വിവാഹം ഉണ്ടാവുകയുള്ളൂ എന്നൊക്കെയാണ്. ഈ വാർത്തയോടു കൂടി താരത്തിൻ്റെ വിവാഹത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉടലെടുത്തു. തമിഴ് മാധ്യമങ്ങളിലൂടെയാണ് കീർത്തിയുടെ വിവാഹവാർത്ത പ്രചരിക്കുന്നത്. എന്നാൽ ഇത് എപ്പോഴും കേൾക്കുന്നതുപോലെ തന്നെയുള്ള റൂമറുകളാണോ അല്ലയോ എന്ന് കീർത്തി തന്നെ പറയും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply