നിരവധി സിനിമകളിൽ മലയാളികളെ ചിരിപ്പിച്ചുകൊണ്ട് മലയാള പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ സാധിച്ച നടനാണ് ദിലീപ് അതുകൊണ്ടുതന്നെ ജനപ്രിയ നടൻ എന്നാണ് ദിലീപ് അറിയപ്പെടുന്നത്. 1967 ഒക്ടോബർ 27 ആയിരുന്നു ദിലീപ് ജനിച്ചത്. ഇന്നലെയായിരുന്നു നടൻ ദിലീപിൻ്റെ പിറന്നാൾ ആഘോഷം നടന്നത്. ദിലീപിൻ്റെ പിറന്നാൾ താരത്തിൻ്റെ ആരാധകരും കുടുംബവും എല്ലാം തന്നെ നല്ല രീതിയിൽ ആഘോഷിക്കുകയും ചെയ്തു.
പിറന്നാൾ ദിനത്തോടനുബന്ധിച്ചു കൊണ്ട് തന്നെ ദിലീപിൻ്റെ പുതിയ സിനിമകളുടെ അനൗൺസ്മെൻ്റും ഉണ്ടായിരുന്നു. താരത്തിൻ്റെ പിറന്നാൾ സോഷ്യൽ മീഡിയ ഒന്നാകെ ആഘോഷമാക്കിയിട്ടുണ്ട്. നിരവധി ആരാധകരുണ്ട് താരത്തിന്. താരത്തിൻ്റെ കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ദിലീപിന് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് ഭാര്യയായ കാവ്യാമാധവൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.
കാവ്യാമാധവൻ ദിലീപും ഒന്നിച്ചുള്ള ചിത്രം യാതൊരു അടിക്കുറിപ്പുകളും ഇല്ലാതെയായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പിറന്നാൾ ആശംസകൾ മാത്രം നേർന്നു കൊണ്ടായിരുന്നു ഈ ചിത്രം താരം പോസ്റ്റ് ചെയ്തത്. ദിലീപും കാവ്യാമാധവനും ഒരേ നിറത്തിലുള്ള കറുത്ത വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ടുള്ള ഒരു ചിത്രമായിരുന്നു കാവ്യ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഈ ചിത്രം എടുത്തിരിക്കുന്നത് അനീഷ് ഉപാസനയാണ്.
കാവ്യ ഈ ചിത്രം പങ്കുവെച്ചത് ദിലീപിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണെങ്കിലും ഈ ചിത്രത്തിൽ കവ്യയെ ആണ് പ്രേക്ഷകർ കൂടുതലും ശ്രദ്ധിക്കുന്നത്. കാരണം പങ്കുവെച്ച ചിത്രത്തിൽ കാവ്യ ശരീരഭാരം കുറച്ചു കൊണ്ടുള്ള ഒരു ചിത്രമായിരുന്നു. തടി കുറച്ച് ന്യൂ ലുക്കിലാണ് കാവ്യയെ ഈ ചിത്രത്തിലൂടെ കാണുവാൻ സാധിക്കുന്നത്. ചിത്രത്തിനു താഴെ പലരും ചോദിക്കുന്നത് കാവ്യ മെലിഞ്ഞു പോയല്ലോ എന്നാണ്.
കാവ്യ പങ്കുവെച്ച ചിത്രത്തിനു താഴെ നിരവധി കമൻ്റുകൾ ആണ് വരുന്നത്. കാവ്യാമാധവൻ ഇൻസ്റ്റാഗ്രാമിൽ സജീവമായതിനുശേഷം ഉള്ള ദിലീപിൻ്റെ ആദ്യത്തെ ജന്മദിനം ആണ് ഇത് എന്ന ഒരു പ്രത്യേകത കൂടെയുണ്ട്. കല്യാൺ കുടുംബത്തിൻ്റെ നവരാത്രി ഫംഗ്ഷന് ദിലീപും കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഒന്നിച്ചാണ് എത്തിയത്. ദിലീപിൻ്റെയും കുടുംബത്തിൻ്റെയും കല്യാൺ കുടുംബത്തിനൊപ്പം ഉള്ള നവരാത്രി ആഘോഷത്തിൻ്റെ വീഡിയോകളും ചിത്രങ്ങളും ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
മീനാക്ഷി നോർത്തിന്ത്യൻ ലുക്കിൽ പരിപാടിയിൽ തിളങ്ങിയിരുന്നു. ഗോൾഡൻ കളറിലുള്ള സാരിയും അതിനു മേച്ചായുള്ള കമ്മലും ഒക്കെ അണിഞ്ഞായിരുന്നു മീനാക്ഷി പരിപാടിയിൽ പങ്കെടുത്തത്. പരിപാടിക്ക് വേണ്ടി ഒരുങ്ങുന്നതിൻ്റെ ഇടയിൽ എടുത്ത മിറർ സെൽഫി മീനാക്ഷി ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.