മഹാലക്ഷ്മിയെ പ്രസവിക്കുമ്പോൾ ഏട്ടൻ കൂടെ തന്നെ ഉണ്ടായിരുന്നു – അവളെ ആദ്യം കയ്യിൽ കൊടുത്തപ്പോൾ തന്നെ ദിലീപ് ചെയ്തത് !

മലയാളസിനിമയിലെ ശാലീന സുന്ദരി എന്ന പേര് സ്വന്തമാക്കിയിട്ടുള്ള നടിയാണ് കാവ്യ മാധവൻ. മലയാളിത്വം തുളുമ്പിനിൽക്കുന്ന സൗന്ദര്യം തന്നെയായിരുന്നു കാവ്യയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ആക്കി മാറ്റിയിരുന്നത്. ഇപ്പോൾ ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് ഒരു വലിയ ഇടവേള എടുത്ത് നിൽക്കുകയാണ് കാവ്യ. മഹാലക്ഷ്മിയുടെ അമ്മയായി കുടുംബ ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ് താരം. ഇതിനിടയിൽ കാവ്യ വീണ്ടും സിനിമയിലേക്ക് തിരികെ വരാൻ പോകുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ പോലും സജീവമല്ലാത്ത കാവ്യ ഇതിനൊന്നും മറുപടികളുമായി എത്തുകയും ചെയ്തിരുന്നില്ല.

കാവ്യയുടെ ആദ്യ വിവാഹം വളരെ കുറച്ചു നാളുകൾ മാത്രം ആയിരുന്നു നീണ്ട നിന്നിരുന്നത്. ശേഷം വിവാഹജീവിതത്തെക്കുറിച്ച് ആലോചിക്കാതെ ഇരുന്ന കാവ്യ വർഷങ്ങൾക്കു ശേഷമാണ് നടൻ ദിലീപിനെ വിവാഹം കഴിക്കുന്നത്. വിവാഹശേഷം ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ കാവ്യ പറയുന്ന ചില വാക്കുകൾ ഒക്കെയാണ് ബോളിവുഡിൽ വൈറലായി കൊണ്ടിരിക്കുന്നത്. തങ്ങളുടെ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത മാസങ്ങൾ മുതൽ പ്രശ്നങ്ങളാണ്. വീട്ടിൽ നിന്നും മാറിനിന്ന വിഷമം മാറുന്നതിനു മുൻപേ ആയിരുന്നു ഇത് നടന്നിരുന്നത് എന്നും കാവ്യ പറയുന്നുണ്ട്. സത്യത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു.

അപ്പോഴൊക്കെ താൻ ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം സാന്ത്വനിപ്പിച്ച് തനിക്കൊപ്പം നിന്നു. ഒപ്പം ദിലീപേട്ടനും ഉണ്ടായിരുന്നു. ആ സാന്ത്വനത്തിൽ ആണ് താൻ അപ്പോഴൊക്കെ പിടിച്ചുനിന്നത്. എല്ലാവർക്കും ധൈര്യം കൊടുക്കേണ്ടത് താനാണെന്ന ഒരു തിരിച്ചറിവും ആ നിമിഷം തന്നിൽ ഉണർന്നു. ഇത്രയും നാളായി മാനസികമായി ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് തന്റെ ജീവിതം മുന്നോട്ടു പോയത്. സത്യം തെളിയുന്ന കാലം വരെ തങ്ങളുടെ ജീവൻ ഉണ്ടാകണമെന്ന് മാത്രമാണ് ഇപ്പോൾ പ്രാർത്ഥന എന്നും ഇവർ പറയുന്നുണ്ട്. കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നു പോകരുത് എന്നാണ് താൻ ദിലീപേട്ടനെ എപ്പോഴും ഓർമ്മിപ്പിക്കുന്നത്.

അനുഭവിച്ച ഓരോ കാര്യങ്ങളെക്കുറിച്ചും എഴുതി വയ്ക്കണം. എല്ലാം തുറന്നു പറയാൻ സാധിക്കുന്ന ഒരു ദിവസം നമുക്ക് വരിക തന്നെ ചെയ്യും എന്ന് വിശ്വസിക്കുന്നു ഞാൻ. എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറയണം എന്ന് ഞാൻ ദിലീപ് എന്നോട് പറഞ്ഞിട്ടുണ്ട് എന്നും കാവ്യ പറയുന്നുണ്ട്. ഇതിനിടയിൽ എല്ലാത്തിന്റെയും ഇടയിലുള്ള തങ്ങളുടെ സന്തോഷം എന്നത് മകളാണ് എന്നും കാവ്യ പറയുന്നു. വലിയ സന്തോഷവും സമാധാനവും ഒക്കെയാണ് മഹാലക്ഷ്മി നൽകുന്നത്. പ്രസവസമയത്തും ദിലീപേട്ടൻ ലേബർ റൂമിൽ തന്നെ ഉണ്ടായിരുന്നു. മകളെ കൈയിൽ കിട്ടിയതോടെ മഹാലക്ഷ്മി എന്ന് വിളിച്ചു. എത്ര ദേഷ്യം വന്നാലും മകളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഉള്ള ഒരു കഴിവ് ദിലീപേട്ടന് ഉണ്ട്. തനിക്ക് എന്നാൽ ക്ഷമ ഇല്ലയെന്നും ചില സാഹചര്യങ്ങളിൽ ചെറിയ അടി ഒക്കെ താൻ നൽകാറുണ്ട് എന്നും കാവ്യ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply