സിനിമയിൽ വന്നില്ലെങ്കിൽ ഇപ്പോൾ രണ്ടോ മൂന്നോ കുട്ടികളുടെ അമ്മയായി സന്തോഷത്തോടെ ജീവിച്ചേനെ – കാവ്യ പറഞ്ഞ വാക്കുകൾ വൈറൽ

kavya madhavan about family

ബാലനടിയായി അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് മലയാള സിനിമയിലെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് കാവ്യ മാധവൻ. ഏകദേശം 20 വർഷത്തോളം സിനിമയിൽ നായിക പദവി അലങ്കരിക്കുവാൻ കാവ്യയ്ക്ക് സാധിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ യുവജനോത്സവത്തിൽ നിരവധി വർഷങ്ങൾ കലാതിലകം ആയിരുന്നു കാവ്യ. കൂടുതലും ദിലീപും കാവ്യയുമായിരുന്നു ജോഡികളായി സിനിമയിൽ ഉണ്ടായത്.

എന്നാൽ പിന്നീട് ഇവർ രണ്ടുപേരും ജീവിതത്തിലും ഒന്നിച്ചു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയിൽ ആയിരുന്നു കാവ്യ ആദ്യമായി നായികയായത്. ഈ ചിത്രത്തിൽ നായകൻ ദിലീപ് ആയിരുന്നു. ബാല്യകാലമായി ജയറാമിൻ്റെ പൂക്കാലം വരവായി എന്ന സിനിമയിലും കമൽ സംവിധാനം ചെയ്ത അഴകിയ രാവണൻ എന്ന മമ്മൂട്ടി അഭിനയിച്ച സിനിമയിൽ ഭാനുപ്രിയയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് കാവ്യയായിരുന്നു.

also read – വിവാഹത്തിനുശേഷം മഞ്ജു അഭിനയിക്കുന്നില്ല എന്നത് മഞ്ജുവിന്റെ സ്വന്തം തീരുമാനമായിരുന്നെന്നും അത് എന്റെ തീരുമാനം അല്ലായിരുന്നെന്നും ദിലീപ്

കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിക്കുന്ന കാലം മുതൽക്ക് തന്നെ ഇവരുടെ പേരിൽ പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. 2009ൽ കാവ്യ വിവാഹം കഴിച്ചെങ്കിലും പിന്നീട് വിവാഹമോചനം നേടിയിരുന്നു.നിഷാൽ ചന്ദ്രയെ ആയിരുന്നു കാവ്യ വിവാഹം ചെയ്തിരുന്നത്. എന്നാൽ കാവ്യയുടെ വിവാഹമോചനത്തിന് കാരണം ദിലീപും കാവ്യയും തമ്മിലുള്ള പ്രണയമാണെന്ന് തരത്തിലുള്ള വാർത്തകൾ ഉണ്ടായിരുന്നു. വിവാഹമോചനത്തിനുശേഷം കാവ്യ വീണ്ടും സിനിമയിൽ വന്നു. മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള വിവാഹബന്ധം 2016 വേർപിരിഞ്ഞു.

എന്നാൽ അതിനുശേഷം ദിലീപും കാവ്യയും വിവാഹിതരാവുകയായിരുന്നു. കാവ്യയെ കുറിച്ച് മുൻപ് എപ്പോഴും ദിലീപ് സഹോദരി എന്ന് പറയാറുണ്ടെങ്കിലും ഇവർ തമ്മിൽ വിവാഹം ചെയ്തത് ഈ കാര്യം കൊണ്ട് തന്നെ വിമർശനങ്ങൾക്കിടയാക്കി. സഹോദരിയായ കാവ്യയെ പിന്നെ എങ്ങിനെ ഭാര്യയാക്കി എന്ന ചോദ്യങ്ങൾ വന്നിരുന്നു. ദിലീപിനും കാവ്യാമാധവനും ഒരു മകളാണ് മഹാലക്ഷ്മി. മുൻപ് കാവ്യാമാധവൻ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

also read – https://www.ruchimagazine.com/aaradhya-bachan-filed-a-case-against-those-who-wrongly-commented-on-her-health-on-social-media/

കാവ്യ പറഞ്ഞിരുന്നത് താൻ സിനിമയിൽ എത്തിയിരുന്നെങ്കിൽ ഇപ്പോൾ വിവാഹം കഴിഞ്ഞ് രണ്ടു മൂന്നു കുട്ടികളുടെ അമ്മയായി സുഖമായി ഒരു കുടുംബിനിയായി കഴിഞ്ഞേനെ എന്നാണ്. ജോലിക്കൊന്നും പോകാതെ കുടുംബത്തെയും മക്കളെയും നോക്കി ജീവിക്കുമായിരുന്നു എന്നും കാവ്യ പറഞ്ഞു. കാവ്യക്കോ കാവ്യയുടെ കുടുംബത്തിനോ സിനിമാ മേഖലയുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും സിനിമ ഇൻഡസ്ട്രിയൽ എത്തിപ്പെട്ടതും അവിടെ നിന്നും പലതും പഠിക്കാൻ കഴിഞ്ഞതും ഭാഗ്യമാണെന്ന് കരുതുന്നു എന്നും കാവ്യ പറഞ്ഞു. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ മികച്ചതാക്കി മാറ്റാറുണ്ട് കാവ്യ. ദിലീപിനെ വിവാഹം ചെയ്ത ശേഷം കാവ്യ സിനിമ അഭിനയത്തിൽനിന്നും വിട്ടു നിൽക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply