മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് ശോഭന. “മണിച്ചിത്രത്താഴ്” എന്ന ക്ലാസിക് മലയാള ചിത്ര മറ്റ് ഏതെല്ലാം ഭാഷകളിൽ റീമേക്ക് ചെയ്തിട്ടുണ്ട് എങ്കിലും ശോഭന അവതരിപ്പിച്ച നാഗവല്ലി എന്ന കഥാപാത്രം ഇന്നും ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച നായിക കഥാപാത്രമായി നിലനിൽക്കുന്നു. ശോഭന എന്ന അഭിനയത്രിയുടെയും നർത്തകിയുടെയും പാടവമായിരുന്നു ആ ചിത്രത്തിൽ ഇന്ത്യൻ സിനിമ പ്രേക്ഷകർ കണ്ടത്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ശോഭന. മലയാള സിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള ശോഭന 1984ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത “ഏപ്രിൽ 18” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പതിനാലാമത്തെ വയസ്സിലായിരുന്നു ശോഭന നായികയായി സിനിമയിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ ശോഭനയെക്കുറിച്ച് കവിയൂർ പൊന്നമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയുടെ അമ്മയാണ് കവിയൂർ പൊന്നമ്മാൾ. ‘അമ്മ വേഷത്തിൽ കവിയൂർ പൊന്നമ്മ എത്തുമ്പോൾ സ്വന്തം ‘അമ്മയോടെന്ന പോലുള്ള സ്നേഹം ആണ് മലയാളികൾക്ക്. ശോഭനയെ കുറിച്ച് പണ്ട് സെറ്റിൽ വെച്ച് ഉണ്ടായ ഒരു അനുഭവം കവിയൂർ പോന്ന പങ്കു വെച്ചത് ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ആയിരുന്നു ബാലചന്ദ്രമേനോന്റെ സിനിമയിൽ നായികയായി ശോഭന എത്തുന്നത്. പിന്നീട് ശോഭനയെ “കാണാമറയത്ത്” എന്ന ചിത്രത്തിൽ ആയിരുന്നു കണ്ടത്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചുവെങ്കിലും ആരോട് എങ്ങനെ പെരുമാറണമെന്ന് ശോഭനയ്ക്ക് അറിയുമായിരുന്നില്ല എന്ന് കവിയൂർ പൊന്നമ്മ പറയുന്നു. സംവിധായകരോട് ഭവ്യതയോടെയോ വലിയ ആർട്ടിസ്റ്റിനോട് വിനയത്തോടെയോ പെരുമാറാൻ ഒന്നും ശോഭനയ്ക്ക് അറിയില്ലായിരുന്നു.
ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം ശോഭനയുടെ വസ്ത്രം തയ്ച്ചു കൊണ്ടു വന്ന കോസ്റ്റ്യൂമറിനോട് അത് ഇട്ടതിനു ശേഷം അവരുടെ മുഖത്തേക്ക് വസ്ത്രം വലിച്ചറിഞ്ഞു ശോഭന ദേഷ്യപ്പെട്ടു. അപ്പോൾ ഇങ്ങനെയൊന്നും ആരോടും ചെയ്യരുതെന്ന് ശോഭനയെ ഉപദേശിച്ചു പറഞ്ഞു മനസ്സിലാക്കിയത് കവിയൂർ പൊന്നമ്മയായിരുന്നു. ശോഭനയെ ഒരുപാട് ഇഷ്ടമാണ് എന്നും തിരിച്ചും അതുപോലെ തന്നെ ആണ് എന്നും കവിയൂർ പൊന്നമ്മ തുറന്നു പറയുന്നു.
കൊച്ചുമകൾ നന്നായി ഡാൻസ് കളിക്കും അത് കാണുമ്പോൾ ശോഭനയെയാണ് ഓർമ്മ വരുന്നത് എന്നും കവിയൂർ പൊന്നമ്മ പറയുന്നു. അടുത്തിടെ പാലക്കാട് വച്ച് ശോഭനയെ കണ്ടിരുന്നു. ഒരു ഡാൻസ് പരിപാടിക്ക് എത്തിയതായിരുന്നു ശോഭന. സിനിമയിൽ നായികയുടെ വേഷം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഡാൻസ് പരിപാടികൾ ഉള്ളതുകൊണ്ട് തിരക്കിലാണെന്ന് ശോഭന മറുപടി നൽകി. നേരിൽ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു. എപ്പോഴും വിളിക്കാറില്ലെങ്കിലും ഒരു ആത്മബന്ധവും സ്നേഹവും എപ്പോഴും ഉണ്ട്. അതുകൊണ്ടുതന്നെ കവിയൂർ പൊന്നമ്മയ്ക്ക് ഒരുപാട് ഇഷ്ടമുള്ള കുട്ടിയാണ് ശോഭന എന്നും കൂട്ടിച്ചേർത്തു. ഒരുപാട് ചിത്രങ്ങളിൽ കവിയൂർ പൊന്നമ്മയും ശോഭനയും ഒരുമിച്ച് എത്തിയിട്ടുണ്ട്. “തേന്മാവിൻ കൊമ്പത്ത്”, “മായാമയൂരം”, “മാമ്പഴക്കാലം”, “മിന്നാമിനുങ്ങിന് നുറുങ്ങുവെട്ട്” തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. നൃത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി ആണ് ശോഭന സിനിമയിൽ നിന്നും മാറി നിന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആയിരുന്നു 2020 ൽ “വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിൽ ശോഭന പ്രത്യക്ഷപ്പെട്ടത്.