താൻ ഇത്രയേറെ ആസ്വദിച്ചു ചെയ്ത മറ്റൊരു കഥാപാത്രം ഇല്ലെന്നു താരം !

വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രമാണ് ഇന്നെവിടെയും ചർച്ചയായി മാറിയിരിക്കുന്നത് ചിത്രത്തിലൂടെ ശ്രദ്ധനേടിയ തരംഗം. നടി മാധുരി ബ്രാഗൻസ. കായംകുളം കൊച്ചുണ്ണിയുടെ കാമുകി കാത്തയായാണ് മാധുരി പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ അവിസ്മരണീയമാക്കിരിക്കുന്നത്. സിനിമയുടെ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങൾ ഒക്കെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മാധുരി തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പിന്നണിയിൽ നിന്നുമുള്ള ചിത്രങ്ങൾ. കാത്ത എന്ന കഥാപാത്രം ഏറെ ആസ്വദിച്ചാണ് ചെയ്തത്. ഇത്രയും കഠിനാധ്വാനികളായ ഒരു ടീമിനൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.

സിനിമയിൽ എന്റെ കഥാപാത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് ഒക്കെ തന്നെ നന്ദി പറയുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാധുരി കുറിച്ചിരുന്നത്. ജോജു ജോർജ്ജ് നായകനായെത്തിയ ജോസഫ് എന്ന ചിത്രത്തിലെ നായികയായിരുന്നു മാധുരി. നിരവധി ആരാധകരാണ് മാധുരിക്ക് ഉണ്ടായിരുന്നത്.. ശക്തമായ തിരിച്ചുവരവാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ സംവിധായകൻ വിനയനും നടത്തിയിരിക്കുന്നത്. മികച്ച ഒരുപാട് താരങ്ങളെയും വിനയൻ മലയാള സിനിമയിലേക്ക് എത്തിച്ചിരിക്കുകയാണ്. അതിൽ ശ്രദ്ധനേടുന്ന കഥാപാത്രമാണ് മാധുരി. പല താരങ്ങളിലും ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ മുൻപോട്ട് കൊണ്ടുവരുകയാണ് വിനയൻ ഈ ചിത്രത്തിലൂടെ ചെയ്തിരുന്നത്.

സിജു വിൽസണിൽ നിന്നും ഇത്രത്തോളം മികച്ചൊരു പ്രകടനം ഒരുപക്ഷേ പ്രേക്ഷകർ ആരും തന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാൽ പ്രതീക്ഷകൾക്കോക്കെ അപ്പുറമാണ് സിജു വിൽസന്റെ ചിത്രത്തിലെ പ്രകടനം എന്ന് സിനിമ കണ്ടവരെല്ലാം ഒരേപോലെ പറഞ്ഞു. അതിന് പിന്നിൽ ഒരാളുടെ പേര് എടുത്തു പറയണം എന്ന് എല്ലാവർക്കും അറിയാം. അത് വിനയൻ തന്നെയാണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പരീക്ഷണാടിസ്ഥാനത്തിലുള്ള സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഒരു വ്യക്തി തന്നെയാണ് വിനയൻ. എപ്പോഴും അല്പം ഫാന്റസി കൂട്ടിച്ചേർക്കുന്ന ചിത്രങ്ങളോട് ആയിരുന്നു വിനയന് താല്പര്യം. അത്ഭുതദ്വീപ്, വെള്ളിനക്ഷത്രം ഒക്കെ അതിന് ഉദാഹരണങ്ങളായിരുന്നു.

സിനിമയിൽ ഒരു വലിയ പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചാണ് ഇന്ന് വിനയൻ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മലയാള സിനിമയിലെ തന്റെ സാന്നിധ്യം ഒരിക്കൽ കൂടി ശക്തമായി ഉറപ്പിച്ച് നിൽക്കുന്നത്. 10 വർഷക്കാലത്തോളം വിനയൻ നേരിടേണ്ടി വന്നത്. വലിയൊരു വിലക്ക് തന്നെയായിരുന്നു സിനിമയിൽ വിനയൻ നേരിട്ടത്. ആ കാലഘട്ടത്തിലും സിനിമകൾ ചെയ്യാൻ വിനയൻ ധൈര്യം കാണിച്ചു. പുതുമുഖങ്ങളെ വെച്ച് പോലും സിനിമകൾ ചെയ്തിട്ടുണ്ടായിരുന്നു വിനയൻ. ആ കാലഘട്ടങ്ങളിലും ഒരിക്കലും ഒന്നിനോടും തോൽക്കില്ല എന്ന വാശിയോടെ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply