ഇങ്ങനെ പറ്റിച്ച ഉണ്ടാക്കുന്നത് എത്ര രൂപയാണെങ്കിലും അതൊന്നും ഒരുകാലത്തും നിനക്ക് ഉപകാരപ്പെടില്ല- കണ്ടതിൽ ഏറ്റവും ഫ്രോഡ് പണി – ആരും ഈ ചതിക്കുഴിയിൽ വീഴരുതേ ! സബ്സ്ക്രൈബർക്ക് ചെയ്തു കൂടെ കൂടിയവർ ശ്രദ്ധിക്കുക – കാർത്തിക്ക് സൂര്യ

യൂട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകർക്കിടയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത് ഒരു യൂട്യൂബ്റാണ് കാർത്തിക് സൂര്യ. നിരവധി ആരാധകരെയും കാർത്തിക്ക് ഈയൊരു പരിപാടിയിലൂടെ സ്വന്തമാക്കിയിരുന്നു എന്നതാണ് സത്യം. വ്ലോഗുകളിലൂടെ ആയിരുന്നു കാർത്തിക്കിന്റെ യൂട്യൂബ് ചാനൽ ശ്രദ്ധ നേടുന്നത്. യൂട്യൂബിനെക്കുറിച്ച് ആളുകൾക്ക് പലതും അറിയാതിരുന്ന ഒരു സമയത്ത് തന്നെ വളരെയധികം വിജയം നേടിയ ഒരു യൂട്യൂബർ ആയി കാർത്തിക്ക് മാറിയിരുന്നു. ഇപ്പോൾ കാർത്തിക്ക് സൂര്യ പുതിയൊരു വാർത്തയുമായി എത്തിയിരിക്കുകയാണ്. തന്റെ പേരിൽ ഒരു വമ്പൻ തട്ടിപ്പ് നടക്കുന്നുണ്ട് എന്നാണ് കാർത്തിക്ക് പറയുന്നത്.

തട്ടിപ്പിനെ കുറിച്ചും കാർത്തിക്ക് സൂര്യ വിശദമായി തന്നെ പറയുന്നു. താൻ ഐഫോൺ സമ്മാനമായി നൽകുന്നുണ്ടെന്നും ഡെലിവറി ചാർജ് ആയി പണം അയച്ചു കൊടുക്കണം എന്നു പറഞ്ഞുകൊണ്ടാണ് തന്റെ പേരിൽ ഈ തട്ടിപ്പ് നടന്നു കൊണ്ടിരിക്കുന്നത്. കാർത്തിക്ക് ഒഫീഷ്യൽ എന്ന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വ്യക്തിയാണ് ഇത് അറിയിച്ചത്. കാർത്തിക്ക് സൂര്യ ഒഫീഷ്യൽ എന്ന പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നും ഒരു സന്ദേശം ലഭിച്ചിരിക്കുന്നത്. സത്യമാണോ എന്ന് അറിയാനായി കാർത്തിക്കിന് മെയിൽ അയച്ചതോടെ ആണ് ഈ തട്ടിപ്പ് പുറത്തു വരുകയും ചെയ്തിരുന്നത്.

ഇത്തരം തട്ടിപ്പുകളിൽ ആരും അകപ്പെടരുത് എന്നാണ് കാർത്തിക്ക് പങ്കുവെച്ച് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. അത് ഞാനല്ല കാർത്തിക് സൂര്യ വ്ലോഗ് അങ്ങനെ ഒരു ഗീവ് എവെ ചെയ്യുകയാണെങ്കിൽ അത് പബ്ലിക് ആയി അറിയിക്കുന്നത് ആണ്. അത്തരം തട്ടിപ്പുകളിൽ അകപ്പെടാതെ ഇരിക്കുക. ഇത് ഏതോ ഭൂലോക ഫ്രോഡ് ആണ്. ഇതിലോന്നും പോയി അകപ്പെടരുത്. ഇങ്ങനെ പറ്റിച്ച ഉണ്ടാക്കുന്നത് എത്ര രൂപയാണെങ്കിലും അതൊന്നും ഒരുകാലത്തും നിനക്ക് ഉപകാരപ്പെടില്ല എന്നു മാത്രമാണ് ഇത് ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് എന്നും കാർത്തിക് സൂര്യ പറയുന്നുണ്ട്.

23 ലക്ഷത്തോളം സബ്സ്ക്രൈബ്സ് സ്വന്തമായുള്ള ഒരു യൂട്യൂബർ കൂടിയാണ് കാർത്തിക് സൂര്യ. പലപ്പോഴും കാർത്തിക്ക് വാർത്തകളിൽ ഇടം നേടുകയും ചെയ്യാറുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയുടെ അവതാരകനായ ആണ് കാർത്തിക്ക് എത്തിയിരിക്കുന്നത്. ഈയൊരു പരിപാടിയിലൂടെ കാർത്തിക്ക് സ്വന്തമാക്കിയത് നിരവധി ആരാധകരെ ആണ്. കാർത്തിക്ക് സൂര്യയുടെ വ്ലോഗുകൾ എല്ലാം തന്നെ ശ്രദ്ധ നേടിയിട്ടുള്ളതും ആണ്. കുറച്ചുകാലങ്ങളായി കാർത്തിക്ക് യൂട്യൂബിൽ ഒന്നും അത്ര സജീവമല്ല. ഇടക്കാലത്ത് കാർത്തിക്കിന്റെ യൂട്യൂബ് ചാനൽ ആരോ ഹാക്ക് ചെയ്തു എന്ന വാർത്തയും പുറത്തു വന്നിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply