പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കാപ്പ പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു ചിത്രമാണ്. പൃഥ്വിരാജ് സുകുമാരൻ കോട്ട മധു എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സരിഗമ ചാനലിലൂടെയാണ് ഈ ട്രെയിലർ പുറത്തു വന്നിരിക്കുന്നത്. സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസു കൂടി ചേർന്നാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് അപർണ ബാലമുരളിയാണ്. ദേശീയ പുരസ്കാരം ലഭിച്ചതിനു ശേഷം ആണ് ഈ കഥാപാത്രത്തിലേക്ക് അപർണ ബാലമുരളി എത്തിയിരുന്നത്.
അതിനു മുൻപ് മഞ്ജു വാര്യർ ആയിരിക്കും ഈ വേഷം ചെയ്യുക എന്നതായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ. എന്തുകൊണ്ടാണ് മഞ്ജു കഥാപാത്രത്തിൽ നിന്നും മാറിയത് എന്നത് ഇതുവരെ പുറത്തു വന്നിട്ടില്ല. ഇന്ദു ഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ക്രിസ്മസ് റിലീസായിരിക്കും ചിത്രം പുറത്ത് വരിക. ഡിസംബർ 22നാണ് ചിത്രം പ്രദർശനത്തിന് എത്തുക എന്നതാണ് പുറത്തു വരുന്ന വിവരം.
തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ കഥയാണ് സിനിമ പറയുന്നത് എന്ന് പറയുന്നു. വലിയൊരു ഇടവേളക്കുശേഷമാണ് പൃഥ്വിരാജ് തിരുവനന്തപുരം നഗരത്തിൽ ഒരു സിനിമയുടെ ചിത്രീകരണവുമായി എത്തുന്നത് എന്ന ഒരു പ്രത്യേകതയും ഇതിനുണ്ട്. ജനുവിb എബ്രഹാം ഡോൺ കുര്യാക്കോസ് നായർ എന്നിവയിലൂടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഓഫ് ഡ്രീംസ് റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് കാപ്പ. ചിത്രത്തിൽ നായികയാവുന്നത് അപർണ ബാലമുരളിയാണ് എന്ന പ്രത്യേകതയാണ് ചിത്രത്തെ ഇപ്പോൾ കൂടുതലായും പ്രേക്ഷകരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമാക്കുന്നത്.
അതോടൊപ്പം ആസിഫ് അലി,ദിലീഷ് പോത്തൻ അന്ന ബെൻ, ജഗദീഷ് നന്ദു തുടങ്ങിയവരും മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ പൃഥ്വിരാജ് കോട്ട മധു എന്ന കഥാപാത്രമായാണ് എത്തുന്നത്. കറുത്ത കുറിയൊക്കെ തൊട്ട് ഒരു മാസ്സ് ലുക്കിൽ തന്നെയാണ് ചിത്രത്തിൽ പൃഥ്വിരാജിനെ കാണാൻ സാധിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ഒരു മാസ്സ് എന്റർടൈൻമെന്റ് തന്നെയായിരിക്കും ചിത്രം എന്ന കാര്യത്തിൽ പ്രേക്ഷകർക്ക് യാതൊരു സംശയവുമില്ല. ആസിഫ് അലിയും പൃഥ്വിരാജും ഒരുമിക്കുമ്പോൾ അതൊരു മികച്ച കെമിസ്ട്രി തന്നെ ആയിരിക്കുമെന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. ചിത്രത്തിനു വേണ്ടി വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.