ലിജോ ലാലേട്ടൻ കോംബോ മലൈക്കോട്ടൈ വാലിബനിൽ എത്തുന്ന പ്രമുഖ നടൻ ആരെന്ന് കണ്ടോ – ഇരുകൈ നീട്ടി സ്വീകരിച്ച ആരാധകർ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും സഹനിർമാണവും ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലും സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയും ആദ്യമായി ഒരുമിച്ചുള്ള ചിത്രം കൂടിയാണ് ഇത്. ചിത്രവുമായി ബന്ധപ്പെട്ടുവരുന്ന എല്ലാ കാര്യങ്ങളും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഏറെ സസ്പെൻസ് ഉള്ള ചിത്രമാണിത്. ഈ ചിത്രത്തിൽ അഭിനയിക്കുന്ന താരങ്ങൾ ആരൊക്കെയാണെന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.

ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഒട്ടുമിക്ക പ്രഗൽഭരായ താരങ്ങളും അഭിനയിക്കുന്നുണ്ട് എന്ന വാർത്ത ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തിൽ റിഷഭ് ഷെട്ടി അഭിനയിക്കുന്നുണ്ട് എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അതിഥിതാരം ആയിട്ടായിരിക്കും റിഷഭ് ഷട്ടി സിനിമയിൽ ഉണ്ടാവുക എന്നാണ് ചർച്ചകൾ.

കാന്താര എന്ന ചിത്രത്തിൽ റിഷഭ് ഷെട്ടി അഭിനയിച്ച കഥാപാത്രം വളരെയേറെ പ്രശംസ നേടിയിരുന്നു. ഇന്ത്യ ഒട്ടാകെ തന്നെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു കാന്താര. ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഈ ചിത്രത്തിൻ്റെ സംവിധായകനും നായകനും എല്ലാം റിഷഭ് ആയിരുന്നു. പ്രേക്ഷകരെ ഒക്കെ മുൾമുനയിൽ ഇരുത്തിയാണ് ഈ ചിത്രം മുന്നോട്ടുപോയത്. മലൈക്കോട്ടൈ വാലിബനിൽ കമലഹാസനും അഭിനയിക്കുന്നുണ്ട് എന്ന വാർത്തകൾ ഒക്കെ വരുന്നുണ്ട്.

കമലഹാസനും അതിഥി വേഷത്തിൽ ആയിരിക്കും എത്തുക എന്നുള്ള റൂമറുകൾ വരുന്നുണ്ട്. ഡിസംബർ 23ന് ആയിരുന്നു ലിജോ ജോസ് പല്ലിശ്ശേരി മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. മോഹൻലാൽ ഈ ചിത്രത്തിൽ ഗുസ്തിക്കാരൻ്റെ വേഷമാണ് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ സംഗീതം പ്രശാന്ത് പിള്ളയും കലാസംവിധാനം ഗോകുൽദാസും വസ്രാലങ്കാരം റോക്സ് സേവ്യറും ആണ്.

മറാട്ടി നടിയായ സോണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി ഇവരൊക്കെ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എൽ ജെ പി എന്ന പാൻ ഇന്ത്യ ഡയറക്ടറുമൊത്ത് ഒരു സിനിമ ചെയ്യുക എന്നത് ഏതൊരു നടനെ സംബന്ധിച്ചും അഭിമാന നിമിഷമാണ്. ഒരുപാട് കാലമായി ആഗ്രഹിക്കുന്ന കാര്യമാണ് എൽജിപിയുമൊത്ത് മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ഒരു സിനിമ.

അങ്ങനെ ഏറെ നാളെ കാത്തിരിപ്പിനുശേഷം ലിജോ ജോസ് പല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന സിനിമ പ്രേക്ഷക ശ്രദ്ധ നേടി. മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് മോഹൻലാലുമൊത്ത് എൽ.ജി.പിയുടെ മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ പ്രഖ്യാപനം എൽ.ജി.പി നടത്തിയത്. ഇത് കേട്ട ഉടനെ എല്ലാ സിനിമ ആസ്വാദകരും ത്രില്ലടിച്ചിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply