മൈത്രേയനെ ഒരിക്കലും അച്ഛാ എന്ന് വിളിക്കാൻ തോന്നിയിട്ടില്ല; അമ്മയെ ചേച്ചി എന്നാണ് വിളിക്കുന്നത് – നടി കനി കുസൃതി പറയുന്നത് കേട്ടോ

കനി കുസൃതി എന്ന നടി മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതയാണ്. നല്ലൊരു നടി എന്നതിലുപരി തൻ്റെ നിലപാടുകൾ എവിടെയും വ്യക്തമാക്കുന്ന കാര്യത്തിൽ യാതൊരു മടിയും ഇല്ല. കനി കുസൃതി ശ്രദ്ധ നേടിയിരിക്കുന്നത് പിതാവായ മൈത്രേയനുമായും അമ്മയായ ജയശ്രീയുമായുള്ള ഇടപെടൽ കൊണ്ടാണ്. കനി തൻ്റെ കുടുംബജീവിതത്തെക്കുറിച്ചും അതുപോലെ തന്നെ അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഒക്കെ മനസ്സ് തുറക്കുന്നതാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ഇത് കൂടാതെ കനി തൻ്റെ പ്രണയ ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ഒക്കെ സംസാരിക്കുന്നുമുണ്ട്. കനി പറഞ്ഞത് തൻ്റെ കുട്ടിക്കാലം മുതൽ കൺവെൻഷനലായിചിന്തിക്കുന്ന ഒരാളായിരുന്നു താൻ എന്നാണ്. തൻ്റെ മാതാപിതാക്കൾ ഒരിക്കലും മറ്റുള്ളവരെ പോലെ ആകണമെന്നോ അവർ ചെയ്യുന്നതുപോലെ കണ്ടുപടിക്കൂ എന്ന് പറഞ്ഞിട്ടില്ല എന്നാണ്. തനിക്ക് എന്താണ് ഇഷ്ടം അതുപോലെ ചെയ്യുവാനാണ് മാതാപിതാക്കൾ പറഞ്ഞിട്ടുള്ളൂ.

കനി നാടകത്തിലേക്ക് വന്നതിനുശേഷം ആയിരുന്നു തൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ എന്തിനാണ് മറ്റുള്ളവർ ഇടപെടുന്നത് എന്ന ചിന്തയൊക്കെ വന്നുതുടങ്ങിയത്. കനി തൻ്റെ പിതാവായ മൈത്രേനുമായുള്ള ബന്ധത്തെ കുറിച്ചു സംസാരിച്ചു. പിതാവായ മൈത്രയേനെ ഒരിക്കൽപോലും അച്ഛാ എന്ന് വിളിക്കണം എന്ന് തനിക്ക് തോന്നിയിട്ടില്ല എന്ന് പറഞ്ഞു. കനി അച്ഛനെ മൈത്രേയ എന്ന് വിളിക്കുമ്പോൾ കിട്ടുന്നത് അതേ ഫീൽ തന്നെയാണ് എന്നാണ് പറഞ്ഞത്.

കനി പറഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം ഒരു വാക്കിൻ്റെ അർത്ഥം എന്നു പറയുന്നത് ആ വാക്കും ആ മനുഷ്യനും തമ്മിലുള്ള ബന്ധമാണെന്നാണ്. കൂടാതെ മറ്റൊരു വെളിപ്പെടുത്തൽ കൂടി കനി നടത്തിയിരിക്കുന്നു. തൻ്റെ അമ്മയെ ചേച്ചി എന്നാണ് വിളിക്കുന്നത് എന്ന്. അമ്മയെ മാത്രമല്ല ഒരുപാട് പേര് ചേച്ചി എന്ന് വിളിക്കാറുണ്ടെങ്കിലും തൻ്റെ അമ്മയെ ജയശ്രീ ചേച്ചി എന്ന് വിളിക്കുമ്പോൾ താങ്ങൾക്കിടയിൽ ഉള്ള ബന്ധം അത് അമ്മ മകൾ ബന്ധം ആയിരിക്കാം അല്ലെങ്കിൽ ഫ്രണ്ട്ഷിപ്പോ സഹോദരി ബന്ധവുമോ ആയിരിക്കാം. എന്ത് ആണെങ്കിലും ആ വിളിയിൽ അനുഭവിക്കാൻ കഴിയും എന്നും നടി പറഞ്ഞു.

കൂടാതെ കനി പറഞ്ഞത് തനിക്ക് 20 – 22 വയസ്സ് ഉള്ള സമയത്ത് യാതൊരു കാര്യവും ഇല്ലാതെ പേടി തോന്നുമായിരുന്നു എന്നാണ്. താൻ പ്രഗ്നൻ്റ് ആണോ എന്നൊക്കെ തനിക്ക് ഇടക്കൊക്കെ സംശയം തോന്നാറുണ്ട് എന്നും പറഞ്ഞു. ഒരിക്കൽ അമ്മയൊക്കെ ചെയ്തു കഴിഞ്ഞു കിടക്കുന്ന സമയത്തും തനിക്ക് പ്രഗ്നൻ്റ് ആണോ എന്ന് ഡൗട്ട് ഉണ്ടായിരുന്നു എന്നും പറഞ്ഞു. എന്നാൽ ആ കാര്യങ്ങളൊക്കെ വളരെ സില്ലി ആയിട്ടായിരുന്നു കൈകാര്യം ചെയ്തിരുന്നത് എന്നും.

കനി തൻ്റെ പ്രണയത്തെക്കുറിച്ചും വാചാലയായി. താനും ആനന്ദും തമ്മിൽ ഒരു ഓപ്പൺ റിലേഷൻഷിപ്പ് ആയിരുന്നില്ല എന്നും അതിനുവേണ്ടി വളരെയധികം ശ്രമിച്ചിരുന്നു എന്നും പറഞ്ഞു. ആനന്ദ് എപ്പോഴും ഓപ്പൺ ആയിട്ട് ഇരിക്കാൻ ആയിരുന്നു ശ്രമിച്ചത്. അങ്ങനെ പലവട്ടം ശ്രമിച്ചിട്ടും സാധിക്കാതെ വന്നപ്പോഴായിരുന്നു രണ്ടുപേരും ഒരു തീരുമാനം എടുത്തത്. തനിക്ക് പറ്റുന്ന ഒരാളെ ആനന്ദിന് പറ്റുന്നില്ല എന്നും നടി വ്യക്തമാക്കുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply