ബിരിയാണിക്ക് ശേഷം വീണ്ടും മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു കനി ! എനിക്കില്ല വർണ്ണങ്ങൾ നീ തരുമോ ഗംഭീരം

ഒരു കഥാപാത്രത്തിന് വേണ്ടി എത്രത്തോളം ത്യാഗങ്ങൾ സഹിക്കാനും മടിയില്ലാത്ത ഒരു താരമാണ് കനി കുസൃതി. അത് പലവട്ടം താരം തെളിയിച്ചു തരികയും ചെയ്തിട്ടുണ്ട്. കനിയുടെ ഓരോ വിജയചിത്രങ്ങളുടെയും ഫോർമുല എന്നത് ഇതുതന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. കുറച്ചു കാലങ്ങളായി മലയാള സിനിമ വ്യത്യസ്തതയുടെ പാതയിലാണ് എന്നതാണ് സത്യം. പഴയ ക്ലീഷേ കഥകളൊക്കെ മാറ്റി ഇപ്പോൾ വ്യത്യസ്തമായ കഥകളുമായാണ് ഓരോ ചിത്രങ്ങളും എത്തുന്നത്. ഒരു പുതിയ തുടക്കം എന്ന് തന്നെ ഇതിനെ വിളിക്കേണ്ടിയിരിക്കുന്നു.

ലെ,സ്ബി.യൻ തീമിലുള്ള കഥകൾ എല്ലാം വലിയ സ്വീകാര്യതയോടെയാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങൾക്കും വലിയ സ്വീകാര്യത തന്നെ പ്രേക്ഷകരിൽ നിന്നും ലഭിക്കാറുണ്ട്. അത്തരത്തിൽ ഉള്ള ചിത്രങ്ങൾക്ക് ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ഹോളിവുണ്ട് ഒക്കെ ഉദാഹരണം പറയാവുന്നതാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇറങ്ങിയ ഒരു മികച്ച സിനിമയാണ് വിചിത്രം. വളരെ വ്യത്യസ്തമായ രീതിയിൽ തന്നെയാണ് വിചിത്രം എന്ന് ഒറ്റവാക്കിൽ പറയാൻ സാധിക്കും. ഈ കഥയ്ക്കൊപ്പം തന്നെ ചിത്രത്തിൽ പ്രവർത്തിച്ചവരെ കുറിച്ചും വിശദമായി പറയേണ്ടിയിരിക്കുന്നു. സിനിമയ്ക്ക് വേണ്ടി വളരെ മികച്ച രീതിയിൽ ഓരോരുത്തരും തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു എന്നതാണ് സത്യം.

ജോയ് മൂവി പ്രൊഡക്ഷൻ ബാനറിൽ ആണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. അച്ചു വിജയ് എന്ന വ്യക്തിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, കനി കുസൃതി തുടങ്ങിയവരൊക്കെ പ്രധാന വേഷങ്ങളിൽ തന്നെയാണ് എത്തിയിരിക്കുന്നത്. തങ്ങൾക്ക് ലഭിച്ച കഥാപാത്രത്തെ വളരെ മനോഹരമായ രീതിയിൽ ഓരോരുത്തരും അഭിനയിപ്പിച്ചു ഫലിപ്പിച്ചു എന്ന് പറയുന്നത് തന്നെയാണ് സത്യം. ഇപ്പോൾ ഈ ചിത്രത്തിലെ ഒരു പുതിയ ഗാനമാണ് വൈറലായി മാറിയിരിക്കുന്നത്. മനോജ് പരമേശ്വരൻ എഴുതിയ ഗാനമാണിത്. മരിയ ജോണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കനി ആണ് ഗാനത്തിൽ മുൻപിൽ നില്കുന്നത്. ഇപ്പോൾ യൂട്യൂബിൽ ഈ ഗാനം വളരെ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് എന്നതാണ് സത്യം. രണ്ടു പെൺകുട്ടികൾ ഒരുമിച്ചുള്ള സ്നേഹത്തിന്റെ ഒരു ദൃശ്യാവിഷ്കാരം തന്നെയാണ് ഈ ഗാനം. അതിനാൽ തന്നെ ഇത് സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ കാഴ്ചക്കാർ വാർദ്ധിക്കുകയായിരുന്നു ചെയ്തത്. ബിരിയാണി എന്ന ചിത്രത്തിലൂടെ തന്റെ അഭിനയമികവ് തെളിയിച്ച കനി കുസൃതി ഒരിക്കൽ കൂടി തന്റെ മികച്ച അഭിനയം ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുകയാണ് എന്നതാണ് സത്യം. മികച്ച പ്രശംസകള്‍ ഒക്കെ തന്നെ കനിക്ക് ലഭിക്കുകയും ചെയ്യുന്നു. ഈ ഗാനത്തിലൂടെ വീണ്ടും കനി ഞെട്ടിച്ചു കളഞ്ഞു എന്നാണ് പ്രേക്ഷകർ പറയുന്നത്.

story highlight – kani kusruthi done a fantastic role in vichithram malayalam movie

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply