ഒരു ഷൂട്ടിന് പോണേൽ എനിക്ക് 3 അസിസ്റ്റന്റ്മാരെങ്കിലും വേണം – പക്ഷെ പ്രണവ് എന്നെ പോലെ അല്ല – കല്യാണി -kallyani priyadarshan about the great pranav mohanlal

kallyani priyadarshan about the great pranav mohanlal – വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി മാറിയവരാണ് കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ പലപ്പോഴും ഗോസിപ്പുകളും ഉയർന്നു വന്നിരുന്നു. സോഷ്യൽ മീഡിയയിലെ ഏറ്റവും ഹോട്ട് ന്യൂസുകളിൽ ഒന്നാണ് ഇവർ ഉടനെ വിവാഹിതരാകാൻ പോകുന്നു എന്ന നിലയിൽ വരുന്ന ഈ വാർത്ത. സോഷ്യൽ മീഡിയയിൽ ഈ വാർത്ത പല രീതിയിൽ പ്രചരിക്കുമ്പോഴും ഇത് സത്യമാണെന്നൊ അല്ലെന്നൊ ഉള്ള യാതൊരു ക്രമീകരണങ്ങളും ഇവരുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ഇരുവരും ആദ്യമായി ഒരുമിച്ച് എത്തിയ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമായിരുന്നു. അതിനുശേഷം ഒരു മുഴുനീള ചിത്രത്തിൽ ഇരുവരും ഒരുമിച്ച് എത്തിയത് ഹൃദയം എന്ന ചിത്രത്തിലായിരുന്നു. ഈ ചിത്രം വലിയ രീതിയിൽ തന്നെ വിജയം നേടുകയും ചിത്രത്തിനു ശേഷം ഇവരുടെ പേരുകൾ ചേർത്ത് കൂടുതൽ ഗോസിപ്പുകൾ പരക്കുകയും ഒക്കെ ചെയ്തിരുന്നു. ഇതിനൊന്നും യാതൊരു അടിസ്ഥാനവും ഇല്ലെന്ന് കല്യാണി തന്നെ പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പ്രണവിന് ഒപ്പമുള്ള അഭിനയത്തെക്കുറിച്ച് കല്യാണി പറയുന്ന വാക്കുകളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരിൽ സാധാരണക്കാരനായ ജീവിക്കുവാനാണ് പ്രണവിന് ഇഷ്ടം എന്നാണ് കല്യാണി പറയുന്നത്.

സെറ്റിൽ എത്തിയാൽ ഉള്ള പ്രണവിന്റെ പൊതുവേയുള്ള സ്വഭാവം എന്നാൽ അസിസ്റ്റന്റ് ഇല്ല എന്നതാണ്. അസിസ്റ്റന്റിന് ഫാൻ പിടിച്ചു കൊടുക്കാൻ പോലും തയ്യാറായിട്ടുള്ള ആൾ ആയാണ് പ്രണവ് എത്തുന്നത്. ഒരു തുടക്കക്കാരിയായ തനിക്ക് പോലും അസിസ്റ്റന്റസ് ഉണ്ടായിരുന്നു. കാരണം മേയ്ക്കപ്പ് കോസ്റ്റ്യൂം ഹെയർ എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ആളുകൾ വേണം. മരക്കാറിന്റെ ഷൂട്ടിനു പോയപ്പോൾ ഞാൻ ലഹങ്ക പോലെയുള്ള ഡ്രസ്സുകൾ ആയിരുന്നു ധരിച്ചിരുന്നത്. അത് പിടിക്കാൻ വേണ്ടി മാത്രം രണ്ടുപേരെ ഒപ്പം കൊണ്ടുവരേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നു.

കാരണം ഭാരം വെച്ച് നടക്കുമ്പോൾ പല തരത്തിലുള്ള ബുദ്ധിമുട്ടുകളും പരിമിതികളുണ്ടായിരുന്നു. പ്രണവ് ആണെങ്കിൽ തന്റെ അസിസ്റ്റൻസിന് പോലും ഫാൻ പിടിച്ചു കൊടുക്കുവാൻ തയ്യാറായിട്ടുള്ള ആളാണെന്നും കല്യാണി പറഞ്ഞിരുന്നു. സിനിമയിൽ നിന്നും മാറി യാത്രകളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രണവ്. ഒരിക്കലും പ്രണവിന്റെ ഇഷ്ടങ്ങൾക്കു ഇടയിൽ അഭിപ്രായവുമായി ചെന്നിട്ടില്ല എന്ന് അച്ഛനായ മോഹൻലാൽ പോലും പറഞ്ഞിട്ടുണ്ട്. അയാൾക്ക് ഇഷ്ടമാണെങ്കിൽ അത് ചെയ്യട്ടെ എന്നാണ് എപ്പോഴും കരുതുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply