കാളിദാസ് ജയറാമിന്റെയും തരിണിയുടെയും പേർസണൽ ചാറ്റ് ലീക്കായി ! ഞെട്ടൽ മാറാതെ ആരാധകർ

tharuni and kalidas jayaram

മലയാളത്തിലെ താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകനാണ് കാളിദാസ് ജയറാം. മോഡലായ തരുണി കലിങ്കരായരാണ് കാളിദാസന്റെ പ്രണയിനി. 2021 മിസ്സ് ഡിവ റണ്ണറപ്പുകൂടിയാണ് തരുണി. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഇരുവരും ഇപ്പൊൾ. 22 വയസ്കാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. കുറച്ചു മാസങ്ങൾക്ക് മുൻപാണ് കാളിദാസ് തന്റെ ഗേൾഫ്രണ്ടിനെ പരിചയപ്പെടുത്തി കൊണ്ടുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്. കാളിദാസന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് ഗേൾഫ്രണ്ട് തരിണി ഇപ്പോൾ.

രജ്നി,പക്കത്തിലെ കൊഞ്ചം കാതൽ എന്നിവയാണ് താരത്തിന്റെ പുതിയ സിനിമകൾ. തരിണി കാളിദാസിന്റെയും കുടുംബത്തിന്റെയും ഒപ്പമുള്ള ചിത്രങ്ങൾ ഇതിനുമുമ്പ് തന്നെ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്ക് വെച്ചിരുന്നു. അച്ഛനെയും അമ്മയുടെയും വഴിയെ സിനിമാലോകത്തേക്ക് ചുവടെ എടുത്തുവച്ച് ശ്രദ്ധ നേടിയെടുത്ത തെന്നിന്ത്യൻ താരമാണ് ഇപ്പോൾ കാളിദാസ് ജയറാം. അച്ഛൻ ജയറാമിനൊപ്പം ബാല താരമായിട്ടായിരുന്നു കാളിദാസ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. കാളിദാസന്റെ പിറന്നാളിന് ആശംസകളുമായി ഒട്ടനവധി ആരാധകരും കമന്റ്സുമായി എത്തിയിരുന്നു. ബാലതാരമായി സിനിമയിലേക്ക് എത്തിയ കാളിദാസ് ഇപ്പോൾ തമിഴകത്തിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ്.

പാപ കഥകൾ, വിക്രം, നച്ചതിരം നകർക്കിറത് എന്നീ ചിത്രങ്ങളിലൂടെ കാളിദാസ് എന്ന നടൻ ചലച്ചിത്രലോകത്ത് തന്റെ ചുവടുകൽ ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ്. 29 വയസ്സുള്ള കാളിദാസ് ഇതിനോടകം നിരവധി ആരാധകരെയും ഫോളോവെഴ്സിനെയും ഉണ്ടാക്കിയെടുത്തു കഴിഞ്ഞു. തന്റെ ഒട്ടുമിക്ക വിശേഷങ്ങളും താരം ചിത്രങ്ങളായും വീഡിയോകളായും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ അച്ഛൻ ജയറാമിനോടൊപ്പമായിരുന്നു കാളിദാസ് സ്ക്രീനിൽ എത്തിയത്.

പിന്നീട് എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും കാളിദാസ് സ്വന്തമാക്കി. എന്നാൽ മുതിർന്നതിനുശേഷം കാളിദാസ് മലയാളത്തിൽ അഭിനയിച്ചിരുന്ന സിനിമകൾ വലിയ ഹിറ്റുകൾ ആയില്ല. എന്നാലും തമിഴ് സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് ഇപ്പോൾ കാളിദാസ്. തന്റെ സിനിമകളെക്കാൾ പ്രണയ കഥകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. നച്ചതിരം നകർക്കിറത് എന്ന തമിഴ് സിനിമയാണ് കാളിദാസ് അവസാനമായി അഭിനയിച്ച ചിത്രം.

ഇപ്പോഴിതായുള്ള തന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവച്ചിരിക്കുകയാണ് കാളിദാസ്. തരിണിയുമൊത്തുളള തമാശകളാണ് ചാറ്റിലുടനീളം ഉള്ളത്. തരിണിയെ കാണുമ്പോൾ വളരെ മെച്യൂരിറ്റിയുള്ള ഒരു കുട്ടിയായി തോന്നുമെങ്കിലും കുഞ്ഞുങ്ങളുടെ മനസ്സുള്ള ഒരു കുട്ടിക്കുറുമ്പിയാണ് താരമെന്ന് ഈ ചാറ്റിലൂടെ വ്യക്തമാണ്. തരിണി ഇങ്ങനെയൊരു സിമ്പിൾ മൈൻഡഡ് ആയിരിക്കും എന്ന് കരുതിയില്ല എന്ന് നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തത്. നിമിഷനേരം കൊണ്ടാണ് കാളിദാസയറാമിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply