ജയറാമിന്റെ മകന്റെ കാമുകി ആള് ചില്ലറകരിയല്ല ! കാമുകിയെ പരിചയപ്പെടുത്തി കാളിദാസ് ജയറാം

kalidas jayaram lover

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ജയറാമിന്റെ. മിമിക്രിയിൽ നിന്നും സിനിമയിലേക്ക് എത്തിയ ജയറാം കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകൻ ആയിരുന്നു. വന്ന വഴി ഒരിക്കലും മറക്കാത്ത താരം ഇപ്പോഴും പൊതു വേദികളിൽ മിമിക്രി അവതരിപ്പിച്ച് കയ്യടി നേടാറുണ്ട്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു മലയാള സിനിമയിലെ മുൻ നിര നായിക ആയിരുന്ന പാർവതിയെ ജയറാം വിവാഹം കഴിക്കുന്നത്. കുടുംബക്കാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഇവരുടെ വിവാഹം.

ജയറാമിനെ വിവാഹം കഴിച്ചതിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് പാർവതി. മാതാപിതാക്കൾക്ക് പിന്നാലെ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയമേഖലയിലേക്ക് ചുവട് വെച്ച താരം ആണ് ഇവരുടെ മകൻ കാളിദാസ് ജയറാം. ” കൊച്ചു കൊച്ചു സന്തോഷങ്ങൾ” എന്ന ചിത്രത്തിലൂടെ അച്ഛന് ഒപ്പം അഭിനയരംഗത്തെത്തിയ കാളിദാസ്, രണ്ടാമത്തെ ചിത്രം ആയ “എന്റെ വീട് അപ്പൂന്റേം”ലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കി.

ഇന്ന് നായകൻ ആയി മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങൾ ചെയ്തിട്ടുള്ള കാളിദാസ് തെന്നിന്ത്യയിലെ തിരക്കേറിയ യുവനടൻ ആണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരപുത്രൻ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. അച്ഛനെ പോലെ മിമിക്രിയിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരം, ഒരു അവാർഡ് ദാന ചടങ്ങിൽ തമിഴ് താരങ്ങൾക്ക് മുന്നിൽ വെച്ച് മിമിക്രി അവതരിപ്പിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

അനിയത്തി ചക്കിയുമൊത്തുള്ള രസകരമായ വീഡിയോകളും കാളിദാസ് പങ്കു വെക്കാറുണ്ട്. അടുത്തിടെ ജയറാമിന്റെ വൈറൽ ഡയലോഗ് “മണി പസിക്കിത് മണി” ഒരു ഹോട്ടൽ ജീവനക്കാരനെ കൊണ്ട് പറയിക്കുന്ന വീഡിയോയും വൈറൽ ആയിരുന്നു. ഇപ്പോഴിതാ തന്റെ കാമുകിയെ ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് കാളിദാസ് ജയറാം. ഗോസിപ്പുകൾക്ക് ഇടം കൊടുക്കാതെ കാളിദാസ് തന്നെ കാമുകിക്ക് ഒപ്പം ഉള്ള ചിത്രം പങ്കു വെച്ചിരിക്കുകയാണ്.

ഈ ചിത്രം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഇവർ ചെന്നൈയിലെ ഒരു ഫ്ലാറ്റിൽ ലിവിങ് ടുഗെദർ ആണ് എന്നുള്ള രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇരുവരും താരദമ്പതികൾ പോലെ ഒരു ഷോയിൽ പങ്കെടുക്കാൻ എത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.സൗത്ത് ഇന്ത്യൻ ഫാഷൻ അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉള്ള ചിത്രങ്ങൾ ആണ് കാളിദാസ് സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്. ഇവർ പങ്കു വെച്ച ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

ഒരു പോലെ ഉള്ള വസ്ത്രങ്ങൾ ആണ് ഇരുവരും അണിഞ്ഞിരുന്നത്. 2021 ലെമിസ് യൂണിവേഴ്സൽ റണ്ണറപ്പായ തരുണി കാളിദാസിന്റെ അടുത്ത സുഹൃത്താണ്. ജയറാമിന്റെ വീട്ടിലെ ഓണാഘോഷത്തിൽ തരുണി പങ്കെടുത്തതോടെ ആണ് കാളിദാസും തരുണിയും പ്രണയത്തിലാണ് എന്ന വാർത്തകൾ പ്രചരിച്ചത്. വിഷ്വൽ കമ്മ്യുണിക്കേഷനിൽ ബിരുദധാരിയായ തരുണി മോഡലിംഗിലൂടെ ആണ് തന്റെ കരിയർ ആരംഭിച്ചത്. ഇവർക്ക് ആശംസകളേകുകയാണ് സോഷ്യൽ മീഡിയ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply