ഇനി ഒരു വിവാഹ ജീവിതം ഉണ്ടാകുമോ ? സുബിയുടെ ഓർമ്മകളിൽ മനസ്സ് തുറന്ന് പ്രതിശ്രുത വരന്‍ കലാഭവൻ രാഹുൽ

kalabhavan rahul

മിമിക്രി-കോമഡി കലാകാറിയായികൊണ്ടാണ് സുബി സുരേഷ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് നിത്യഹരിത കോമഡി ഷോയായ ‘സിനിമാല’യിലേക്കുള്ള സുബിയുടെ പ്രവേശനത്തിന് ശേഷം താരം സജീവമായി മാറുകയായിരുന്നു. മിക്ക ഷോകളിലെയും സുബിയുടെ ഉല്ലാസകരമായ അവതറാണ രീതികൾ ഇപ്പോഴും കാഴ്ചക്കാർക്ക് ഇഷ്ടമാണ്. സെൻസേഷണൽ ഷോയിലൂടെ ജനപ്രീതി നേടിയ സുബിക്ക് മലയാള സിനിമയിലും ഒരുപിടി നല്ല കഥാപാത്രങ്ങൾ ലഭിച്ചിരുന്നു. ‘ഹാപ്പി ഹസ്‌ബൻഡ്‌സ്’, ‘കങ്കണസിംഹാസനം’ എന്നിവയിലും മറ്റും സുബി ഹാസ്യ വേഷങ്ങൾ ചെയ്തു.

ഇപ്പോഴിതാ സുബിയുടെ പ്രതിശ്രുത വരാനായ കലാഭവൻ രാഹുൽ സുബിയെ കുറിച്ച സംസാരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഇനിയുള്ള ഭാവി ജീവിതത്തെക്കുറിച്ചും മുമ്പോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് ഒന്നും അറിയില്ല, ഇങ്ങനെയങ്ങ് പോകട്ടെ എന്നായിരുന്നു രാഹുലിന്റെ മറുപടി. സുബിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി സുബിയുടെ അമ്മ തന്നെ ആയിരുന്നു എന്നും അത് കഴിഞ്ഞിട്ടേ സുബിക്ക് മറ്റെന്തുമുള്ളൂ എന്നും രാഹുൽ കൂട്ടിച്ചേർത്തു. ഒരുപക്ഷേ സുബിയുടെ അമ്മ രാഹുൽ മതി എന്ന് പറഞ്ഞതുകൊണ്ട് മാത്രമായിരിക്കണം സുബി തന്നെ ഇഷ്ടപ്പെട്ടത് എന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഫെബ്രുവരിയിൽ വിവാഹം നടത്താമെന്ന് തീരുമാനിച്ചത് തെറ്റിപ്പോയോ എന്നും അത് കുറച്ച് വൈകി പോയോ എന്നുമുള്ള അവതാരകന്റെ ചോദ്യത്തിന് അങ്ങനെയൊന്നുമില്ല തങ്ങൾ ഇനിയും വർഷങ്ങളോളം വെയിറ്റ് ചെയ്യാൻ തയ്യാറായിരുന്നു എന്നായിരുന്നു രാഹുൽ പറഞ്ഞത്. സിനിമയെക്കാളും സീരിയലിലെക്കാളും സുബി പ്രാധാന്യം നൽകിയത് സ്റ്റേജ് ഷോകൾക്ക് ആയിരുന്നു എന്നും രാഹുൽ പറഞ്ഞു. സുബിക്ക് മുൻപ് കരൾ രോഗം ഒന്നും ഉണ്ടായിരുന്നില്ല എന്നും ചെറുതായി പൊട്ടാസ്യവും മഗ്നീഷ്യവും ഒക്കെ കുറയുന്ന അവസ്ഥ ഉണ്ടായിരുന്നുവെന്നും അതിന് മരുന്നുകൾ എടുക്കാറുണ്ടായിരുന്നു എന്നും രാഹുൽ പറയുന്നു.

സുബിയുടെ ജീവൻ രക്ഷിച്ചെടുക്കാൻ മാക്സിമം തങ്ങളെല്ലാം ശ്രമിച്ചിരുന്നു അവളെ രക്ഷപ്പെടുത്തിയെടുക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമമാൻ തനിക്കും സുബിയുടെ അമ്മയ്ക്കും അനിയനുമെല്ലാം ഉള്ളത് എന്നും രാഹുൽ പറയുന്നു. ജീവിതത്തിൽ തങ്ങൾ ഇരുവരും വളരെയധികം തിരക്കുള്ള വ്യക്തികൾ ആയിരുന്നു എന്നും അതുകൊണ്ടു തന്നെ ജീവിതം വേണ്ടത്ര ശ്രദ്ധിക്കാൻ തങ്ങൾക്ക് രണ്ടു പേർക്കും കഴിഞ്ഞില്ല എന്നും പ്രൊഫഷനിൽ കൂടുതൽ ശ്രദ്ധ നൽകിയതുകൊണ്ട് തന്നെ സ്വകാര്യ ജീവിതം അത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്നും രാഹുൽ പറഞ്ഞു.

സ്റ്റേജ് പ്രോഗ്രാമും മറ്റു പരിപാടികളും ഒക്കെയായി എന്നും ട്രാവലിംഗും കാര്യങ്ങളും ഒക്കെ ആയിരുന്നുവെന്നും അതുകൊണ്ട് തന്നെ എപ്പോഴും ഒരുമിച്ചു ഉണ്ടാകാറുണ്ട് എന്നും അതുകൊണ്ടു തന്നെ എന്നാൽ പിന്നെ ഒന്നിച്ചു ജീവിക്കാം എന്ന് കരുതുകയായിരുന്നു എന്നും രാഹുൽ പറയുന്നു. വീട്ടുകാർക്കും പൂർണ്ണ സമ്മതമായിരുന്നു തങ്ങളുടെ കാര്യത്തിൽ എന്നും രാഹുൽ കൂട്ടിചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply