വളരെ വേദനയോടെ മലയാളികൾ കേട്ടറിഞ്ഞ വാർത്തയാണ് വടക്കാഞ്ചേരി ബസ് അപകടം. അപകടം ഉണ്ടായത് എറണാകുളത്ത് നിന്നും ഊട്ടിയിലേക്ക് പോയ വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഓടിച്ച ജോമോന്റെ അശ്രദ്ധയും അമിത വേഗതയും ആണ്. നാല് വരി പാത കൂടി ആയിട്ടും വാഹനത്തിനു അനുമതിയുള്ള 70 കിലോമീറ്റര്‍ വേഗത മറികടന്ന് 97 കിലോമീറ്റര്‍ വേഗതയിൽ ആയിരുന്നു വിനോദയാത്ര സംഘത്തിന്റെ വാഹനം പൊയ്ക്കൊണ്ടിരുന്നത്. വിലപ്പെട്ട ജീവനുകൾക്ക് പുല്ല് വിലകല്പിക്കാതെ ഉള്ള ഈ വേഗപാറക്കൽ സകല നിയമങ്ങളുടെയും ലംഘനം തന്നെയാണ്.
ഒമ്പത് വിലപ്പെട്ട ജീവനുകളാണ് നമുക് ഈ അപകടത്തിൽ നഷ്ടമായത്. എന്ത് പറഞ്ഞാലും ചെയ്താലും നഷ്ട്ടങ്ങൾ നികത്താൻ ആർക്കും സാധിക്കില്ല. എന്നാൽ ഇനി ഇതുപോലുള്ള അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ആണ് നാം കൂടുതൽ ജാഗ്രത എടുക്കേണ്ടത്. നിയമസംവിധാനങ്ങൾ ആയ വേഗപ്പൂട്ടിൽ വരെ കൃത്രിമം കാണിച്ചാണ് ഇതുപോലെ നിയന്ത്രണമില്ലാതെ ബസുകൾ അമിതവേഗത്തിൽ ഓടുന്നത്. രസകരമായ വസ്തുത കേരള സർക്കാരിന്റെ സ്വന്തം വാഹങ്ങൾക്ക് ഈ വക നിയമങ്ങൾ ബാധകമല്ലേ എന്നതാണ്. കാരണം
കേരള സർക്കാരിന്റെ ഏറ്റവും പുതിയ ട്രാസ്പോർട് ഡിപ്പാർട്ടമെന്റ് ആയ അപകടങ്ങൾക്ക് പേരുകേട്ട ബസ് ആയ കെ സ്വിഫ്റ്റ് ബസ്സിന്റെ വേഗത ഉയർത്തി മണിക്കൂറിൽ 110 കിലോമീറ്റർ ആക്കി മാറ്റണം എന്ന റിപ്പോർട്ട് ആണ്. നാലുവരിപ്പാതയിൽ ബസുകൾക്ക് ഓടാൻ ആകെ നിഷ്കർഷിക്കുന്ന വേഗത 70 കിലോമീറ്റര്‍ ആണ്. അപ്പോഴാണ് ഒഫീഷ്യൽ ആയ ഒരു റിപ്പോർട്ടിൽ കെ സ്വിഫ്റ്റ് ബസുകൾക്ക് പരസ്യമായ നിയമലംഘനം നടത്താൻ പാകത്തിന് നിയമം അനുസരിക്കാതെ സ്പെഷ്യൽ പ്രിവിലേജ് ഉപയോഗിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സ്വിഫ്റ്റ് ബസിനു യാതൊരു നിയന്ത്രണം ഇല്ലാതെ 110 കിലോമീറ്റർ പറക്കാൻ മരണപ്പാച്ചിൽ നടത്താൻ ഉള്ള അനുമതി നൽകുന്നത് അറിഞ്ഞുകൊണ്ട് ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്നതിനു തുല്യമാണ് എന്നതിൽ യാതൊരു തർക്കവുമില്ല. കേരളത്തിലെ റോഡുകളുടെ അവസ്ഥ മുൻ നിർത്തിക്കൊണ്ട് വിദഗതമായ ഒരു പഠനം നടത്തി അമിതവേഗത്തിൽ നിന്ന് എത്രയും വേഗം പുതിയ ഒരു മാനദണ്ഡം കൊണ്ടുവന്നില്ലെങ്കിൽ ജനങ്ങളുടെ ജീവൻ ഇനിയും അപകടകരമായ അവസ്ഥയിൽ എത്തും എന്നതിൽ യാതൊരു സംശയവും ഇല്ല.