കെഎസ്ആർടിസി കുറിച്ചുള്ള പരാതികളാണ് ദിനം തോറും ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും അടുത്ത് നടന്ന മരണത്തിലും കെഎസ്ആർടിസിക്ക് പങ്കുണ്ട് എന്ന തരത്തിലുള്ള വാർത്തകൾ ആയിരുന്നു വന്നത്. കാരണം കെഎസ്ആർടിസിയുടെ കാര്യക്ഷമതയില്ലായ്മ ആണെന്നും പലരും അഭിപ്രായപ്പെടുന്നു. ഇപ്പോൾ കെഎസ്ആർടിസിയെ കുറിച്ചുള്ള ഒരു വാർത്ത തന്നെയാണ് ശ്രദ്ധ നേടുന്നത് കെഎസ്ആർടിസിയുടെ പുറകിലെ ലൈറ്റുകൾ കത്തുന്നില്ല എന്നും ബ്രെക്ക് ലൈറ്റുകൾ കത്താതിരിക്കുന്നത്. സാധാരണക്കാരുടെ ജീവനു തന്നെ ആപത്ത് ആകും എന്നുള്ള തരത്തിലാണ് ഒരു വ്യക്തി പ്രതികരണവുമായി എത്തിയിരിക്കുന്നത്.
ഇദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് മോട്ടോർ വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവൻ വെച്ചാണ് കെഎസ്ആർടിസി കളിക്കുന്നത് എന്നും, ഇത് പ്രതികരിക്കേണ്ട വിഷയമാണെന്നും ആണ് അദ്ദേഹം പറയുന്നത്. ഇപ്പോൾ തന്നെ എത്രയോ സംഭവം നടന്നു ഇനിയും എന്തുകൊണ്ടാണ് ഈ കാര്യത്തിൽ പ്രതികരിക്കാത്തത് എന്ന് ചോദിക്കുമ്പോൾ കെഎസ്ആർടിസി ജീവനക്കാരുടെ മറുപടി ഇത് ഓരോ ഡ്രൈവർമാരും എഴുതി കൊടുക്കേണ്ട കാര്യമാണ്. എഴുതി കൊടുക്കുമ്പോൾ സർവീസിൽ നിന്നും അത് ചെയ്യുകയും, ചെയ്തതിനുശേഷം വണ്ടി പുറത്തേക്ക് വരികയും ചെയ്യുക. പരാതി എഴുതിക്കൊടുക്കുന്ന അടിസ്ഥാനത്തിൽ വൈകുന്നേരത്തിനു ഉള്ളിൽ സർവീസ് ചെയ്യുകയാണ് ചെയ്യുന്നത് എന്നും പറയുന്നുണ്ട്.
ഇദ്ദേഹം പ്രതികരിച്ചത് പോലെ ഒരൊറ്റ ആൾ പ്രതികരിച്ചാൽ മതി എന്നും പിന്നീട് ഇത്തരത്തിലുള്ള പ്ര കെഎസ്ആർടിസിയുടെ ഉത്തരവാദിത്തമില്ലായ്മ നടക്കില്ല എന്ന് കുറെ ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. പ്രതികരിക്കാൻ ആളുണ്ടെങ്കിൽ അവരുടെ കളികൾ ഒന്നും നടക്കില്ല ആരും പ്രതികരിക്കില്ല എന്ന വിശ്വാസമാണ് അവരെ ഇത്രയും വലിയ അപകടങ്ങൾക്ക് കാരണക്കാരാക്കുന്നത്. ജനങ്ങൾ തന്നെയാണ് ഇവരുടെ ഓരോ കാര്യങ്ങൾക്കും ഇങ്ങനെ കണ്ണടച്ച് കൊടുത്തത് എന്നും കമന്റുകൾ വരുന്നുണ്ട്. അദ്ദേഹം പൊലീസിൽ കാര്യം പറഞ്ഞിട്ടുണ്ട് എന്നും നടപടിയെടുക്കുമെന്നും ആണ് പറയുന്നത്.
നടപടിയെടുത്തില്ലെങ്കിൽ വീണ്ടും ഞാൻ പ്രതികരിക്കും എന്ന് ഈ വീഡിയോയിലൂടെ ഇദ്ദേഹം പറയുന്നുണ്ട്. ഇത് പൊതുജനങ്ങളുടെ ആവശ്യമാണ് ഓരോരുത്തരും പ്രതികരിക്കേണ്ട ഒരു അവസരം തന്നെയാണ് ഇത്. ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ നമ്മൾ പകരം നൽകേണ്ടി വരുന്നത് നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ തന്നെ ആയിരിക്കും. സുരക്ഷിതമായി യാത്ര ചെയ്യേണ്ടത് ഓരോ പൗരന്റെയും ആവശ്യമാണ്. അതിന് പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്താണെങ്കിലും അതിനെതിരെ പ്രതികരിക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യം തന്നെയാണ്. ജനങ്ങൾ നൽകുന്ന നികുതിപ്പണം കൊണ്ടാണ് കെഎസ്ആർടിസി അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളിൽ ജനങ്ങളുടെ സൗകര്യം ആണ് കൂടുതലും നോക്കേണ്ടത്.