പണ്ടുകാലത്ത് തന്നെ സ്വന്തമായി വിമാനം ഉള്ള നടി. കെ ആർ വിജയയുടെ ജീവിതം ആരെയും അമ്പരപ്പിക്കുന്നത്.

ഒരുകാലത്ത് മലയാള സിനിമയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള താരമായിരുന്നു കെ ആർ വിജയ നായികയായി സിനിമാ ലോകത്തെത്തിയ വിജയ പിന്നീട് ആരാധകരേറെ കയായിരുന്നു ഇന്നും ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമായി നിലനിൽക്കുന്നുണ്ട്. താരം 60 വർഷത്തോളമായി അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്നു. താരം പത്താമത്തെ വയസ്സു മുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയതാണ്. അഭിനയത്തിൽ താരത്തിന് തന്റെ കഴിവു തെളിയിക്കുവാൻ ഒരുപാട് സമയം ആവശ്യമായില്ല എന്നതാണ് സത്യം. നൃത്തം പഠിക്കാത്ത കെ ആർ വിജയ തനിക്കറിയാവുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ നൃത്തം ചെയ്തുകൊണ്ട് പ്രേക്ഷകരുടെ സ്വീകാര്യത നേടുകയായിരുന്നു ചെയ്തത്.

തരത്തിന്റെ നൃത്തം കണ്ടാൽ നൃത്തം അഭ്യസിക്കാത്ത ഒരു വ്യക്തിയാണ് ചെയ്യുന്നത് എന്ന് പറയുക പോലും ഇല്ല. അതായിരുന്നു ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയുന്നത്. വിജയയുടെ പേര് ദേവ നായിക എന്നായിരുന്നു. പട്ടാള ഉദ്യോഗസ്ഥനായ രാമചന്ദ്രന്റെ മകളാണ് വിജയ. പട്ടാളത്തിൽ നിന്നും വന്നതോടെ വിജയുടെ അച്ഛനും നാടകത്തിൽ അഭിനയിക്കാൻ തുടങ്ങുകയായിരുന്നു ചെയ്തത്. ഒരു നാടകനടനായി രാമചന്ദ്രന് വളരെ ആഗ്രഹമായിരുന്നു മകളെ ഒരു നടി ആക്കണം എന്നുള്ളത്. നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് വിജയയെ പരസ്യങ്ങളിൽ മോഡൽ ആകുവാൻ ആയി വിളിക്കുന്നത്. പിന്നീട് കുറേക്കാലം പരസ്യങ്ങളിൽ എല്ലാം തന്നെ മോഡലായി പ്രവർത്തിക്കുകയും ചെയ്തു.

എന്നാൽ ഒരു കലണ്ടറിനു വേണ്ടി വിജയ മോഡൽ ആയതോടെയാണ് സിനിമ മേഖലയിലേക്കുള്ള ഒരു ക്ഷണം താരത്തിന് ലഭിക്കുന്നത്. സംവിധായകനും നിർമ്മാതാവുമായ കെ എസ് ഗോപാലകൃഷ്ണൻ ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലേക്ക് വിജയക്ക് അവസരം നൽകുന്നത്. ഗോപാലകൃഷ്ണന്റെ ആദ്യചിത്രമായ കർപ്പകം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ വിജയ ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ സ്വീകാര്യത നിറഞ്ഞ താരമായി മാറുകയാണ് ചെയ്തത്. പിന്നീട് തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിലായി 500 ലധികം ചിത്രങ്ങളിൽ വിജയ അഭിനയിക്കുകയും ചെയ്തിരുന്നു. 1962 കാല്പാടുകൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും അരങ്ങേറ്റം നടത്തി.

പിന്നീട് നിരവധി ചിത്രങ്ങൾ മലയാളത്തിലും മനോഹരമാക്കി. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കും ഒപ്പം പ്രവർത്തിച്ച വിജയ പിന്നീട് ഒരു ചിട്ടിഫണ്ട് ഉടമസ്ഥനായ സുദർശനേ വിവാഹം കഴിക്കുകയായിരുന്നു ചെയ്തത്. 1966 ഇൽ ആയിരുന്നു വിവാഹം. ഒരു വലിയ വ്യവസായിയുടെ ഭാര്യയായി വളരെ മികച്ചൊരു ദാമ്പത്യ ജീവിതം നയിക്കുന്നതിന് ഇടയിൽ ജീവിതം ഭദ്രമാക്കാൻ വിജയ മറന്നിരുന്നില്ല എന്നതാണ് സത്യം. ഭാര്യക്ക് അദ്ദേഹം നൽകിയ സമ്മാനം ആവട്ടെ ഒരു വിമാനം ആയിരുന്നു. സ്വന്തം ആയി വിമാനം ഉള്ള നടി എന്ന പദവി ആദ്യമായി ലഭിച്ചതും വിജയക്ക് തന്നെയായിരുന്നു. എന്നാൽ വിമാനം വാങ്ങിയത് തന്റെ ഭർത്താവാണെന്നും താൻ അതിൽ യാത്ര ചെയ്തു എന്ന് മാത്രമേ ഉള്ളൂ എന്നും ആയിരുന്നു വിജയ അന്ന് പറഞ്ഞത്. 4 സീറ്റുള്ള വിമാനം സ്വന്തമാക്കിയ താരം എന്നതിന്റെ യാതൊരു അഹങ്കാരവും അന്നും വിജയക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply