“എന്നെ മാറ്റാൻ പ്രായത്തിനെ അനുവദിക്കില്ല”, പിറന്നാൾ ദിനത്തിൽ വർക്ക് ഔട്ട് വീഡിയോ പങ്കു വെച്ച് താരസുന്ദരി ജ്യോതിക..

44 മത്തെ വയസ്സിലും യുവ നടിമാരുടെ സൗന്ദര്യവും ചുറുചുറുക്കുമുള്ള താരസുന്ദരിയാണ് ജ്യോതിക. പ്രായം വെറും അക്കം ആണെന്ന് തെളിയിക്കുന്ന ജ്യോതികയുടെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. തമിഴ് സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ജ്യോതിക. രജനികാന്ത്, കമലഹാസൻ, അജിത്, വിജയ്, സൂര്യ തുടങ്ങി തമിഴ് സിനിമയിലെ സൂപ്പർ താരങ്ങൾക്ക് ഒപ്പം എല്ലാം അഭിനയിച്ചിട്ടുള്ള ജ്യോതിക സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു സൂര്യയെ വിവാഹം കഴിക്കുന്നത്.

ഇവരുടെ പ്രണയവും വിവാഹവും എല്ലാം ഇന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. 2006ൽ ആയിരുന്നു ജ്യോതികയും സൂര്യയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞു ഇത്രയും വർഷം കഴിഞ്ഞിട്ടും ഇവരുടെ ഇടയിലുള്ള പ്രണയം അതുപോലെ നിൽക്കുന്നു എന്നതാണ് ഈ താരതമ്പതികളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന ജ്യോതിക 2015ലായിരുന്നു സിനിമാജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. രണ്ടാം വരവിൽ വ്യത്യസ്തവും അഭിനയ സാധ്യതയുമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന ജ്യോതിക അഭിനയത്തിൽ മാത്രമല്ല നിർമ്മാണത്തിലും ഇപ്പോൾ സജീവമാണ്.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സൂര്യയ്ക്ക് നേടി കൊടുത്ത “സൂര്രായി പോറ്റര്” എന്ന ചിത്രം ഏറ്റെടുക്കാൻ സൂര്യയെ പ്രോത്സാഹിപ്പിച്ചത് ജ്യോതികയായിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തിൽ സൂര്യയെ പോലെ തന്നെ ഏറെ ശ്രദ്ധിക്കുന്ന ആൾ ആണ് ജ്യോതിക. ഇപ്പോൾ ഇതാ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ജ്യോതികയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. താരം തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പ്രശസ്ത ബോളിവുഡ് ട്രെയിനർ മഹേഷ് ഖാനേക്കർ ആണ് താരത്തിനെ വർക്കൗട്ട് ചെയ്യിക്കുന്നത്.

പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ച വീഡിയോ ഒരുപാട് പേർക്കാണ് പ്രചോദനമാകുന്നത്. പിറന്നാൾ ദിനത്തിൽ ആരോഗ്യവും കരുത്തും സ്വയം സമ്മാനിച്ചുകൊണ്ട്, എന്നെ മാറ്റാൻ പ്രായത്തിനെ അനുവദിക്കില്ല എന്ന് പങ്കുവയ്ക്കുകയാണ് ജ്യോതിക. പ്രായമാകുന്ന രീതി ഞാൻ മാറ്റും എന്നാണ് താരം നൽകിയ അടിക്കുറിപ്പ്. കഴിഞ്ഞ ഒക്ടോബർ 18നായിരുന്നു താരത്തിന്റെ 44 ആമത്തെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ആയിരുന്നു സൂര്യ ഭാര്യയ്ക്ക് ആശംസകൾ നൽകിയത്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി “കാതൽ” എന്ന ചിത്രത്തിലാണ് ജ്യോതികയെത്തുന്നത്. ” ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ” എന്ന ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരുപാട് പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ സ്വന്തം നിർമാണ കമ്പനി ആയ മമ്മൂട്ടി കമ്പനി ആണ് ഈ ചിത്രം നിർമിക്കുന്നത്. 2015ൽ ” 36 വായതിനിലെ” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ പ്രേക്ഷകരുടെ സ്വന്തം ജോ ഇനിയും തന്റെ അഭിനയമികവ് കൊണ്ട് ഉയരങ്ങൾ കീഴടക്കട്ടെ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply