എനിക്ക് മുടി ഇല്ലാത്തതിൽ കുടുംബത്തിനോ ആർക്കും വിഷമം ഇല്ല – ജൂഡ്നെ മമ്മുക്ക കളിയാക്കിയതോ ? ബോഡി ഷെയ്മിങ് എന്ന വ്യഖ്യാനം -ജൂഡ് നു പറയാൻ ഉള്ളത് ഇതാണ്

വളരെ കുറച്ച് സിനിമകൾ കൊണ്ട് എന്നാൽ ചെയ്യുന്ന സിനിമകൾ സൂപ്പർഹിറ്റ് ആക്കുന്ന സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. “ഓം ശാന്തി ഓശാന”, “ഒരു മുത്തശ്ശിഗദ” തുടങ്ങിയ വളരെ വ്യത്യസ്തമായ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ജൂഡ് ആന്റണി ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമാണ് “2018”. കേരളം നേരിട്ട ആദ്യ പ്രളയകാലത്തെ കുറിച്ചുള്ള ചിത്രത്തിനെ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

കേരള ജനത മുഴുവനും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ഒരു വലിയ താര നിര തന്നെയുണ്ട്. 500 ഓളം ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും മുപ്പതിനായിരം ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്ത 2018ലെ പ്രളയക്കെടുതി കാണിച്ചു തരുന്ന ചിത്രത്തിൽ ധീരതയോടെ പ്രളയത്തെ നേരിട്ട സാധാരണക്കാരായ മലയാളികളെ കുറിച്ചാണ് കാണിക്കുന്നത്. “എവെരിവൺ ഈസ് എ ഹീറോ” എന്ന ടാഗ് ലൈനോടെ വരുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയതും ജൂഡ് ആന്റണി ജോസഫ് തന്നെ ആണ്.

ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, ഇന്ദ്രൻസ്, നരെയ്ൻ, അപർണ ബാലമുരളി, ശിവദ, തന്വി റാം തുടങ്ങി നീണ്ട താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ചിത്രത്തിന്റെ 1 മിനിറ്റ് 28 സെക്കൻഡ് ദൈർഘ്യം ഉള്ള ടീസർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. 2023ൽ തിയേറ്ററുകളിൽ എത്തുന്ന ചിത്രം നാലു വർഷം മുമ്പ് 2018 ഒക്ടോബർ 16ന് ആയിരുന്നു ജൂഡ് ആന്റണി ജോസഫ് പ്രഖ്യാപിച്ചത്.

ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും നോക്കാതെ മലയാളികൾ ഒറ്റക്കെട്ടായി പൊരുതിയ ഈ ദുരന്തം സിനിമയാക്കാൻ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നു എന്ന് സംവിധായകൻ ജൂഡ് ആന്റണി തുറന്നു പറയുന്നു. ഇതിനു പിന്നാലെ കോവിഡ് പ്രതിസന്ധികൾ കൂടി കടന്നു വന്നതോടെ പലരും ഈ സിനിമ മറന്ന് തന്നെ പോയി. എന്നാൽ തന്റെ ഡ്രീം പ്രൊജക്റ്റ് വേണ്ടെന്ന് വെക്കാൻ ജൂഡ് ആന്റണി തയ്യാറായിരുന്നില്ല. കഴിഞ്ഞ ആറു മാസം ആയി തന്റെ ശരീരവും ആത്മാവും ഈ സിനിമയിൽ അർപ്പിച്ചിരിക്കുകയാണ് എന്ന് ജൂഡ് ആന്റണി പറയുന്നു.

ചിത്രത്തിന്റെ ടീസർ ലോഞ്ചിൽ മുഖ്യ അതിഥി ആയി എത്തിയത് മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു. പരിപാടിയിൽ സംവിധായകൻ ജൂഡ് ആന്റണിയെ കുറിച്ച് മമ്മൂട്ടി നടത്തിയ ഒരു പരാമർശം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തലയിൽ മുടിയില്ലെങ്കിലും ഭയങ്കര ബുദ്ധിയുള്ള ആളാണ് ജൂഡ് ആന്റണി ജോസഫ് എന്ന് മമ്മൂട്ടി പറഞ്ഞത് ഏറെ വിവാദമായിരുന്നു. വളരെ ലാഘവത്തോടെ മമ്മൂട്ടി പറഞ്ഞ ഈ കാര്യം വലിയ രീതിയിൽ വിവാദമാവുകയായിരുന്നു.

മമ്മൂട്ടിയുടെ പരാമർശം ബോഡി ഷേമിംഗ് ആണെന്ന് ചൂണ്ടിക്കാണിച്ചു നിരവധി പേരായിരുന്നു രംഗത്തെത്തിയത്. മമ്മൂട്ടിയുടെ പരാമർശം ബോഡി ഷേമിംഗ് തന്നെയാണ്. എന്നാൽ ഒരിക്കലും മമ്മൂട്ടി അത് ഉദ്ദേശിച്ചു കാണില്ല. തലയിൽ മുടി ഇല്ലാത്തവർക്ക് ബുദ്ധി കാണില്ല എന്നാൽ ജൂഡ് ആന്റണിക്ക് ഉണ്ട് എന്നാണോ മമ്മൂട്ടി ഉദ്ദേശിച്ചത് എന്ന് പലരും ചോദിക്കുന്നു. എന്നാൽ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചു രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫ്.

തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജൂഡ് ആന്റണി നിലപാട് വ്യക്തമാക്കിയത്. മമ്മൂക്ക തന്റെ മുടിയെ കുറിച്ച് പറഞ്ഞത് ബോഡി ഷേമിംഗ് ആയി കാണുകയും അത് പൊക്കിപ്പിടിച്ചു കൊണ്ടു വരുന്നവർ തനിക്കോ തന്റെ കുടുംബത്തിനോ മുടി ഇല്ലാത്തതിന് യാതൊരു വിഷമം ഇല്ലെന്ന് അറിയണം. അത്രയും കരുതൽ ഉള്ളവരാണെങ്കിൽ മമ്മൂക്കയെ ചൊറിയാൻ നിൽക്കാതെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോർപ്പറേഷൻ വെള്ളം, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുക.

താൻ ഏറ്റവും ബഹുമാനിക്കുന്ന മനുഷ്യൻ വളരെ സ്നേഹത്തോടെ പറഞ്ഞ വാക്കുകൾ ദയവു ചെയ്ത് വളച്ചൊടിക്കരുത് എന്ന് മുടി ഇല്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ എന്നായിരുന്നു ജൂഡ് ആന്റണി പങ്കു വെച്ചത്. ജൂഡ് ആന്റണിയുടെ കുറിപ്പ് ഏറ്റെടുത്ത് അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply