ഈ വർഷത്തെ എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്ത് മുന്നേറിയ സിനിമയാണ് ജൂഡ് ആന്റണിയുടെ 2018. അതുകൊണ്ടു തന്നെ ഏറ്റവും അധികം ആരാധകരുള്ള ഒരു സംവിധായകനായി മാറാൻ ജൂഡ് ആന്റണിക്ക് സാധിച്ചു. ഇപ്പോഴിതാ വളരെ ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള ചില വെളിപ്പെടുത്തലുകളാണ് സംവിധായകനായ ജൂഡ് നടത്തിയത്. 2018 എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നിവിൻ പോളിയെ അഭിനയിക്കാൻ തിരഞ്ഞെടുത്തിരുന്നു എന്നതാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ കാര്യം.
എന്നാൽ സിനിമയുടെ നിർണായക ഘട്ടത്തിൽ നിവിൻ പോളിയുടെ എൻട്രി സിനിമയ്ക്ക് ആവശ്യമില്ല എന്ന് സംവിധായകന് തോന്നിയതുകൊണ്ട് അത് നീക്കം ചെയ്യുകയായിരുന്നു. ചിത്രത്തിലെ ഒരു പ്രധാന സീനായിരുന്നു റോക്കറ്റ് ബസ്സിന്റെത്. അതോടൊപ്പം ടോവിനോയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സീനുമുണ്ടായിരുന്നു. തൻവിയുടെ കഥാപാത്രവും ഒരു ക്രിസ്ത്യൻ പുരോഹിതനും താഴെ ഇറങ്ങുന്ന ഒരു രംഗമായിരുന്നു തങ്ങൾ അപ്പോൾ ഡിസൈൻ ചെയ്തിരുന്നത് എന്നും ജൂഡ് വ്യക്തമാക്കി.
വൃദ്ധ സദനത്തിലെ താമസക്കാരെ രക്ഷപ്പെടുത്തുന്ന ഒരു രംഗമായിരുന്നു അത് എന്നും ഇവരെല്ലാവരും കുടുങ്ങിക്കിടക്കുകയാണ് എങ്കിലും ബോട്ടിന്റെയോ ഹെലികോപ്റ്ററിന്റെയോ സഹായത്തോടെ അവരെ രക്ഷിക്കാൻ ആവില്ലായിരുന്നു എന്നും അപ്പോഴായിരിക്കും ഇവരൊക്കെ ബസ്സിന്റെ ശബ്ദം കേൾക്കുന്നത് എന്നും അതാണ് മുകളിൽ സൈലൻസർ ഘടിപ്പിച്ച റോക്കറ്റ് ബസ് എന്നും ജൂഡ് പറയുന്നു. അതായിരുന്നു നിവിൻ പോളിയുടെ എൻട്രി സീൻ എന്നും ആ രംഗം എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടിരുന്നു എന്നും ജൂഡ് വ്യക്തമാക്കി.
എന്നാൽ അത് ഈ സിനിമയ്ക്ക് ആ രംഗം ശരിയല്ല എന്ന് തോന്നിയപ്പോൾ നീക്കം ചെയ്യേണ്ടി വന്നു എന്നും ജൂഡ് കൂട്ടിച്ചേർത്തു. സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്റെ മനസ്സിൽ നിവിൻ പോളിയുടെ കഥാപാത്രം ഉണ്ടായിരുന്നുവെന്നും താൻ അദ്ദേഹവുമായി അത് ചർച്ച ചെയ്തിരുന്നു എന്നും ജൂഡ് പറയുന്നു. അത് ശരിക്കും ഒരു മാസ് കഥാപാത്രമായിരുന്നു എന്നും എന്നാൽ ഈ സിനിമയ്ക്ക് ഇത്രയും മാസ് കഥാപാത്രത്തിന്റെ ആവശ്യമില്ല എന്ന് തോന്നിയതുകൊണ്ടാണ് അത് നീക്കം ചെയ്തത് എന്നും ജൂട് വ്യക്തമാക്കി.
2018 ഒരു അതിജീവന ത്രില്ലർ ചിത്രമാണ്. കേരളത്തെ തകർത്ത 2018-ലെ കേരള പ്രളയത്തെക്കുറിച്ചുള്ള ഒരു സിനിമയാണ് ഇത്. അഖിൽ പി. ധർമ്മജനോടൊപ്പം ജൂഡ് ആന്റണി ജോസഫാണ് ചിത്രം തിരക്കഥയെഴുതിയ സംവിധാനം ചെയ്തിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, നരേൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ എന്നിവരും ഒരു കൂട്ടം സഹതാരങ്ങളും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.