മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ താരം ആണ് ജിഷിൻ മോഹൻ. “ഓട്ടോഗ്രാഫ്” എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള മിനിസ്ക്രീൻ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ പ്രധാന വേഷങ്ങളും വില്ലൻ വേഷങ്ങളും അവതരിപ്പിച്ച ജിഷിൻ സീരിയൽ നടി വരദയെ വിവാഹം കഴിക്കുകയായിരുന്നു. “അമല” എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് വരദ ആയിരുന്നു.
മലയാളം സിനിമയിൽ നായികയായിട്ടാണ് വരദ അഭിനയരംഗത്തെത്തിയത് എങ്കിലും പരമ്പരകളിലൂടെ ആണ് മലയാളികൾ താരത്തിനെ ഏറ്റെടുത്തത്. “അമല” എന്ന പരമ്പരയിൽ വരദയും ജിഷിനും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് ഇവരുടെ പ്രണയത്തിനു തുടക്കവും. ആ പ്രണയം വളരുകയും പിന്നീട് അത് വിവാഹത്തിൽ എത്തുകയുമായിരുന്നു. ഇവർക്ക് ഒരു മകനുമുണ്ട്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന “കന്യാദാനം” എന്ന പരമ്പരയിൽ ആണ് ജിഷിൻ ഇപ്പോൾ അഭിനയിച്ചു വരുന്നത്.
പരമ്പരയിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള സംശയ രോഗിയായ ഒരു ഭർത്താവിന്റെ വേഷം ആണ് താരം അവതരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് ജിഷിൻ. താരം പങ്കുവെക്കുന്ന ചിത്രങ്ങളേക്കാൾ കൂടുതൽ ശ്രദ്ധേയമാകുന്നത് അതിനു നൽകുന്ന നർമം നിറഞ്ഞ കുറിപ്പുകളാണ്. കുടുംബത്തിലെ വിശേഷങ്ങളും അഭിനയജീവിതത്തിലെ രസകരമായ നിമിഷങ്ങളും എല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് വരദയും ജിഷിനും. എന്നാൽ അടുത്തിടെ ഇവർ വേർപിരിയുന്നു എന്ന രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. വേർപിരിയുന്നു എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പുകൾ ഇരുവരും പങ്കു വെച്ചതോടെ ആണ് സമൂഹ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ നിറഞ്ഞത്. ഇപ്പോഴിതാ ജിഷിന്റെ ഏറ്റവും പുതിയ കുറിപ്പ് ആണ് ശ്രദ്ധേയമാവുന്നത്. “കന്യാദാനം” എന്ന പരമ്പരയിൽ ജിഷിന്റെ നായിക ആയെത്തുന്നത് ഐശ്വര്യ സുരേഷ് ആണ്.
ചിലങ്ക എന്ന കഥാപാത്രത്തെ ആണ് ഐശ്വര്യ പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ഇവർ ഒന്നിച്ചുള്ള റീൽസുകൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്. ഇതെല്ലം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ വിജയ് സേതുപതിയും നയൻതാരയും സാമന്തയും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ ഏറ്റവും പുതിയ ചിത്രത്തിലെ ഗാനത്തിന് റീൽസുമായി എത്തിയിരിക്കുകയാണ് താരങ്ങൾ.
“ഓടുന്ന ബസിന്റെയും ചിരിക്കുന്ന പെണ്ണിന്റെയും പിറകെ പോകരുത്” എന്ന് കൊച്ചിരാജാവ് സിനിമയിൽ പറഞ്ഞിട്ടുണ്ട് വെറുതെ ആയിരിക്കും അല്ലെ എന്ന് കുറിച്ച് കൊണ്ടാണ് താരം റീലിസ് പങ്കു വെച്ചത്. പതിവ് പോലെ ഇത്തവണയും ഇവരുടെ റീൽസ് ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്. ആ ചിരിയിൽ ഒന്നും വീഴല്ലേ ചീരു,വിനയൻ ഇപ്പൊ വരും അടുത്ത സംശയം കൊണ്ട് എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ലഭിക്കുന്നത്.